ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

എം‌ജി മോട്ടോർ ഇന്ത്യ തങ്ങളുടെ ജനപ്രിയ ഹെക്‌ടർ എസ്‌യുവിയുടെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷൻ വിപണിയിൽ അവതരിപ്പിച്ചു. പെട്രോൾ, ഡീസൽ വേരിയന്റുകളിൽ വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും.

ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

സൂപ്പർ ടോപ്പ് എൻഡ് വേരിയന്റിനെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന മോഡലിന് 13.63 ലക്ഷം മുതൽ 14.99 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. എം‌ജി ഹെക്ടർ സ്‌പെഷ്യൽ ആനിവേഴ്‌സറി എഡിഷൻ സൂപ്പർ ട്രിമിന് തുല്യമാണെങ്കിലും ചില അധിക സവിശേഷതകൾ എസ്‌യുവിയിൽ വാഗ്‌ദാനം ചെയ്യുന്നുണ്ടെന്നതാണ് ശ്രദ്ധേയം.

ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

അതിൽ വയർ‌ലെസ് മൊബൈൽ‌ ചാർ‌ജർ‌, എയർ‌ പ്യൂരിഫയർ‌, മെഡ്‌ക്ലിൻ‌ സർ‌ട്ടിഫൈഡ് ആന്റി വൈറസ് തുടങ്ങിയ ഫീച്ചറുകളാണ് എംജി ഹെക്‌ടർ സ്പെഷ്യൽ എഡിഷനിൽ ലഭ്യമാക്കിയിട്ടുള്ളത്. അതേസമയം മോഡലിന്റെ ബാഹ്യ രൂപകൽപ്പനയിൽ മാറ്റങ്ങളൊന്നും കമ്പനി പരിചയപ്പെടുത്തുന്നില്ല.

MOST READ: ആദ്യ ബിഎസ് VI ആൾട്യുറാസ് G4 രാഷ്ട്രപതിക്ക് സമ്മാനിച്ച് മഹീന്ദ്ര

ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ, 2.0 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് എംജി ഹെക്ടർ ആനിവേഴ്‌സറി എഡിഷന് കരുത്തേകുന്നത്. ആദ്യത്തേത് 141 bhp പവറും 250 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഓയിൽ ബർണർ 169 bhp യും 350 Nm torque ഉം വികസിപ്പിക്കും.

ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

രണ്ട് എഞ്ചിനുകളും ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഇന്ത്യൻ വിപണിയിൽ എത്തി വിജയകരമായ ഒരു വർഷം പൂർത്തിയാക്കിതിന്റെ ഭാഗമായാണ് പുതിയ വകഭേദത്തെ എംജി അവതരിപ്പിച്ചിരിക്കുന്നത്.

MOST READ: കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; യാത്രനിരക്കും കുറച്ചു

ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് വാഹന നിർമാതാക്കളായ എംജി മോട്ടോർസ് ഹെക്ടർ, ഹെക്ടർ പ്ലസ്, EZ ഇവി എന്നീ മൂന്ന് മോഡലുകളാണ് നിലവിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. ഇതിൽ എല്ലാ കാറുകളും വിപണിയിൽ തങ്ങളുടേതായ ഇടം കണ്ടെത്തിയവരുമാണ്.

ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

ഇന്ത്യയിൽ എത്തി 14-ാം മാസം പിന്നിടുമ്പോൾ പ്രതിമാസ അടിസ്ഥാനത്തിൽ 2,000 യൂണിറ്റ് വിൽപ്പനയാണ് കമ്പനി നേടിയെടുക്കുന്നത്. ഇതുവരെ 30,000 യൂണിറ്റിന് അടുത്ത് ഹെക്ടറുകൾ നിരത്തിലെത്തിക്കാൻ എംജിക്ക് സാധിച്ചിട്ടുണ്ട്.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ മഹീന്ദ്ര XUV500; സ്‌പൈ ചിത്രങ്ങള്‍

ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

ഗുജറാത്തിലെ ഹാലോൾ പ്ലാന്റിലെ ഉത്പാദന ശേഷിയുടെ പരിമിതി കൊണ്ട് ഉത്പാദനം കാര്യമായി നടത്താൻ എംജിക്ക് സാധിക്കുന്നില്ല. നിലവിൽ ശ്രേണിയിൽ എം‌ജി ഹെക്ടറിന് 50 ശതമാനത്തിൽ കൂടുതൽ വിപണി വിഹിതമാണ് ഉള്ളത്.

ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

തുടക്കത്തിൽ ഹെക്‌ടർ ബിഎസ്-IV കരുത്തിലാണ് രാജ്യത്ത് അവതരിപ്പിച്ചത്. എങ്കിലും 2020 മാർച്ച് അവസാനത്തോടെ രാജ്യത്ത് ലോക്ക്ഡൌൺ പ്രഖ്യാപിക്കുന്നതിനു തൊട്ടു മുമ്പായി പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി വാഹനം പരിഷ്ക്കരിച്ച് എത്തി.

Most Read Articles

Malayalam
കൂടുതല്‍... #എംജി മോട്ടോർ #mg motor
English summary
MG Hector Special Anniversary Edition Launched In India. Read in Malayalam
Story first published: Monday, September 7, 2020, 14:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X