പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തൊട്ടാകെയുള്ള 69,000 പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ചാര്‍ജിംഗ് പോയിന്റുകള്‍ (ഇവി) സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഓയില്‍ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പുതിയ പെട്രോള്‍ പമ്പുകള്‍ക്ക് ഒരു ഇതര ഇന്ധനത്തിന്റെ ഓപ്ഷന്‍ ഉണ്ടായിരിക്കണം. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നടപടി സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

നിലവില്‍, ചാര്‍ജിംഗ് സ്റ്റേഷനുകളുടെ അഭാവമാണ് ആളുകളെ ഇലക്ട്രിക് വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ നിന്ന് തടയുന്നത്. മിക്ക പുതിയ ഇന്ധന സ്റ്റേഷനുകളും ഇവി ചാര്‍ജിംഗ് കിയോസ്‌കുകള്‍ തിരഞ്ഞെടുക്കുമ്പോള്‍, നിലവിലുള്ള ഇന്ധന സ്റ്റേഷനുകളില്‍ അത്തരം കിയോസ്‌ക്കുകള്‍ സ്ഥാപിക്കുന്നത് ഇലക്ട്രിക് വാഹന വ്യവസായത്തിന് ഉത്തേജനം നല്‍കും.

MOST READ: കൊച്ചി മെട്രോ സര്‍വീസ് പുനരാരംഭിച്ചു; യാത്രനിരക്കും കുറച്ചു

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കമ്പനി ഉടമസ്ഥതയിലുള്ള, കമ്പനി-ഓപ്പറേറ്റഡ് (COCO) പെട്രോള്‍ പമ്പുകള്‍ക്ക് അവരുടെ ഇന്ധന സ്റ്റേഷനുകളില്‍ ഇവി ചാര്‍ജിംഗ് കിയോസ്‌കുകള്‍ സ്ഥാപിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയേക്കും.

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

അതേസമയം ഫ്രാഞ്ചൈസി പെട്രോള്‍ പമ്പ് ഓപ്പറേറ്റര്‍മാര്‍ അവരുടെ പെട്രോള്‍ പമ്പിനൊപ്പം ഒരു ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു, വഡോദര, ഭോപ്പാല്‍ എന്നിവിടങ്ങളില്‍ ഇവി ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ സ്ഥാപിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ വൈദ്യുതി മന്ത്രാലയം പദ്ധതിയിടുന്നു. ഡല്‍യിലും മറ്റ് നഗരങ്ങളിലും പൊതുഗതാഗതത്തിന്റെ സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനും സര്‍ക്കാര്‍ പദ്ധതിയിടുന്നു.

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ഇലക്ട്രിക് ശ്രേണിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഡല്‍ഹി സര്‍ക്കാര്‍ രജിസ്‌ട്രേഷന്‍ ഫീസും റോഡ് നികുതിയും പൂര്‍ണമായും ഒഴിവാക്കിയേക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

MOST READ: സീറോ 16 ടൺ ഇലക്ട്രിക് ട്രക്ക് അവതരിപ്പിച്ച് വോൾട്ട

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ചാര്‍ജിംഗ് സൗകര്യങ്ങള്‍ വാങ്ങുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ നിലവിലുള്ള സൗകര്യങ്ങളെ പ്രോത്സാഹിപ്പിക്കും. വരാനിരിക്കുന്ന പ്രോജക്ടുകള്‍ക്ക് അവരുടെ പാര്‍ക്കിംഗ് സ്ഥലത്തിന്റെ 20 ശതമാനം ഇവികള്‍ക്കായി നീക്കിവയ്‌ക്കേണ്ടിവരും.

പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

കൂടാതെ ഒരു വര്‍ഷത്തില്‍ 200 ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനും ഓരോ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ചാര്‍ജ് ചെയ്യുന്നതിന് നിലവിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ നവീകരിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നു. വരും മാസങ്ങളില്‍ ഡല്‍ഹിയിലെ ഇലക്ട്രിക് വാഹനങ്ങളഉടെ വില്‍പ്പന ഉയരുമെന്നാണ് കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Union Govt Is Planning To Install EV Charging Kiosks At All Petrol Pumps. Read in Malayalam.
Story first published: Monday, September 7, 2020, 12:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X