പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

മികച്ച ബോളിവുഡ് നടൻ മാത്രമല്ല, ഒരു നിർമ്മാതാവും, സംരംഭകനും കൂടിയാണ് സുനിൽ ഷെട്ടി. ഇന്ത്യൻ ചലച്ചിത്രമേഖലയിൽ 25 വർഷത്തിലേറെ നീണ്ട തന്റെ കരിയറിൽ ഷെട്ടി 110 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

തീർച്ചയായും കഠിനാധ്വാനം ഫലം കാണും എന്നത് ആകർഷകമായ കാറുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന സുനീൽ ഷെട്ടിയുടെ ഗാരേജിൽ നിന്ന് വ്യക്തമാണ്.

പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

ഇപ്പോൾ ബോളിവുഡ് താരം തന്റെ ഗാരേജിലേക്ക് മറ്റൊരു കാർ കൂടി ചേർത്തിരിക്കുകയാണ്. യുഎസ് മിലിട്ടറിയിൽ സേവനം ചെയ്തതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒരു ഹമ്മർ H3 ഉം താരത്തിനുള്ളതിനാൽ ഈ പുതിയ കാർ താൻ സ്വന്തമാക്കിയതിൽ വച്ച് ഏറ്റവും ആകർഷകമായ എസ്‌യുവി ആയിരിക്കില്ല.

MOST READ: കല്യാൺ കുടുംബത്തിന്റെ വ്യത്യസ്ത വാഹന ശേഖരം; ഹെലിക്കോപ്റ്റർ മുതൽ പ്രൈവറ്റ് ജെറ്റ് വരെ

പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

എന്നിരുന്നാലും, പുതിയ കാർ ഒരുപക്ഷേ ഷെട്ടി സ്വന്തമാക്കിയവയിൽ സവിശേഷതകളാൽ സമ്പന്നമായ എസ്‌യുവികളിൽ ഒന്നാവും.

പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

താരത്തിന്റെ പുതിയ കാർ ഒരു ബിഎംഡബ്ല്യു X5 ആഢംബര എസ്‌യുവിയാണ്, X7 -ന് ശേഷം ബവേറിയൻ കാർ നിർമ്മാതാക്കൾ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രീമിയം എസ്‌യുവിയാണിത്.

MOST READ: പുത്തൻ ഹോർണറ്റിന് പിന്നാലെ ഹോണ്ട CBF 190 TR മോഡലും ഇന്ത്യയിലേക്ക് എത്തിയേക്കാം

പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

X5 എക്സ്ഡ്രൈവ് 30d സ്പോർട്ട് പതിപ്പിന്റെ എക്സ്-ഷോറൂം വില 74.9 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് റേഞ്ച്-ടോപ്പിംഗ് എക്സ്ഡ്രൈവ് 40i M-സ്പോർട്ട് വേരിയന്റിന് 84.4 ലക്ഷം രൂപ വരെ പോകുന്നു.

പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

അഡാപ്റ്റീവ് ഫംഗ്ഷനോടുകൂടിയ ബി‌എം‌ഡബ്ല്യു ലേസർലൈറ്റ് ഹെഡ്‌ലാമ്പുകൾ, 12.3 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഐഡ്രൈവിനൊപ്പം 12.3 ഇഞ്ച് HD ഇൻഫോടെയ്ൻമെന്റ് ടച്ച്‌സ്‌ക്രീൻ, വയർലെസ് ആപ്പിൾ കാർപ്ലേ, 3D മാപ്പുകൾ, സോഫ്റ്റ്-ഷട്ടിംഗ് ഡോറുകൾ, അഞ്ച് സ്റ്റെപ്പ് റൈഡ് ഹൈറ്റ് അഡ്ജസ്റ്റ് എന്നിവ X5 ന്റെ ഉപകരണ പട്ടികയിൽ ഉൾപ്പെടുന്നു.

MOST READ: വർഷാവസാനത്തോടെ രാജ്യത്ത് 100 ​​പുതിയ ചാർജിംഗ് പോയിൻറുകൾ സ്ഥാപിക്കാനൊരുങ്ങി ഏഥർ

പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

ഹർമാൻ കാർഡനിൽ നിന്നുള്ള 16-സ്പീക്കർ സറൗണ്ട് സിസ്റ്റം, 4-സോൺ ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺറൂഫ് എന്നിവയും അതിലേറെയും വാഹനത്തിൽ വരുന്നു.

പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

സുരക്ഷാ ക്രമീകരണങ്ങളിൽ എസ്‌യുവിക്ക് 360 ഡിഗ്രി സറൗണ്ട് വ്യൂ, ആറ് എയർബാഗുകൾ, ABS + EBD, അറ്റൻറ്റീവ്‌നെസ് അസിസ്റ്റ്, കോർണറിംഗ് ബ്രേക്ക് കൺട്രോൾ, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ എന്നിവ ലഭിക്കുന്നു.

MOST READ: ഹാച്ച്ബാക്ക് വിഭാഗത്തിലെ വിൽപ്പനയിൽ മാരുതിക്ക് ആധിപത്യം; നേട്ടമുണ്ടാക്കി ടാറ്റ ടിയാഗൊയും

പുതിയ ബിഎംഡബ്ല്യു X5 സ്വന്തമാക്കി ബോളിവുഡ് താരം സുനിൽ ഷെട്ടി

340 bhp കരുത്തും 450 Nm torque ഉം പുറപ്പെടുവിക്കുന്ന 3.0 ലിറ്റർ ഇൻലൈൻ-സിക്സ് പെട്രോൾ യൂണിറ്റ്, 265 bhp കരുത്തും, 620 Nm torque ഉം സൃഷ്ടിക്കുന്ന 3.0 ലിറ്റർ ഇൻലൈൻ-ആറ് ഡീസൽ മോട്ടോർ എന്നിവയാണ് X5 പവർ ചെയ്യുന്നത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും റിയർ-ബയസ്ഡ് ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും സ്റ്റാൻഡേർഡാണ്.

Most Read Articles

Malayalam
കൂടുതല്‍... #ബിഎംഡബ്ല്യു #bmw
English summary
Sunil Shettys Gifts Himself A BMW X5 SUV. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X