തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

2020 സെപ്റ്റംപര്‍ മാസത്തിലും ഓഫറുകളും ആനുകൂല്യങ്ങളുമായി ടാറ്റ മോട്ടോര്‍സ്. എന്നാല്‍ തെരഞ്ഞെടുത്ത് ഏതാനും ഡീലര്‍ഷിപ്പുകളില്‍ മാത്രമാകും ഈ ഓഫറുകള്‍ ലഭ്യമാകുകയുള്ളു.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവയുടെ രൂപത്തിലാണ് ഓഫറുകളും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നത്.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

ടാറ്റ ഹാരിയര്‍ ഡാര്‍ക്ക് എഡിഷനില്‍ 40,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 15,000 രൂപ കോര്‍പ്പറേറ്റ് കിഴിവും ലഭ്യമാണ്. വാഹനത്തിന്റെ മറ്റെല്ലാ വകഭേദങ്ങളിലും 25,000 രൂപ അധിക കിഴിവോടെ വാഗ്ദാനം ചെയ്യുന്നു.

MOST READ: ദീപാവലിയോടെ പുതിയ സ്‌കൂട്ടറുകള്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ട് ഹീറോ

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

നെക്‌സോണിന്റെ എല്ലാ വകഭേദങ്ങള്‍ക്കും 5,000 രൂപ കോര്‍പ്പറേറ്റ് കിഴിവോടെ ലഭിക്കും, ഡീസല്‍ വകഭേദങ്ങള്‍ക്ക് 15,000 രൂപ അധിക എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാണ്.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

ടാറ്റ ടിയാഗൊയിലെ കിഴിവുകളില്‍ 15,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട്, 10,000 രൂപ എക്‌സ്‌ചേഞ്ച് ബോണസ്, 7,000 രൂപ വരെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ട് എന്നിവ ഉള്‍പ്പെടുന്നു.

MOST READ: ഹെക്‌ടറിന്റെ സ്പെഷ്യൽ ആനിവേഴ്‌സറി എഡിഷനുമായി എംജി; പ്രാരംഭ വില 13.63 ലക്ഷം രൂപ

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

15,000 രൂപ വീതമുള്ള ക്യാഷ് ഡിസ്‌കൗണ്ടും എക്സ്ചേഞ്ച് ബോണസും 7,000 രൂപ വരെ കോര്‍പ്പറേറ്റ് കിഴിവുമാണ് ടിഗോറിന് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നത്. അതേസമയം പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ആള്‍ട്രോസ്, നെക്സണ്‍ ഇവി മോഡലുകളില്‍ ആനുകൂല്യങ്ങള്‍ ഒന്നും ഈ മാസം കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ നെക്‌സോണിനും, ഹാരിയറിനും പുതിയ വകഭേദം നിര്‍മ്മാതാക്കള്‍ സമ്മാനിച്ചിരുന്നു. XM (S) എന്നൊരു പുതിയ വകഭേദമാണ് മോഡലിന് നെക്‌സോണിന് ലഭിച്ചത്. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായിട്ടാണ് കൂടുതല്‍ പ്രീമിയം സവിശേഷതകള്‍ ഉള്‍പ്പെടുത്തി, താങ്ങാവുന്ന വിലയില്‍ നെക്സോണിന്റെ XM(S) വകഭേദത്തെ അവതരിപ്പിച്ചിരിക്കുന്നത്.

MOST READ: സ്‌കോഡ ഒക്ടാവിയ RS 245 വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇനിയും അവസരം

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

പിന്നാലെ ജനപ്രീയ മിഡ്-സൈസ് എസ്‌യുവിയായ ഹാരിയറിനും XT+ വകഭേദം സമ്മാനിച്ചു. 16.99 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ഡ്യുവല്‍ ഫംഗ്ഷന്‍ എല്‍ഇഡി ഡിആര്‍എല്‍, R17 അലോയ് വീലുകള്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ കണക്റ്റിവിറ്റിയുള്ള ഫ്ലോട്ടിംഗ് ഐലന്റ് 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8 സ്പീക്കറുകള്‍ എന്നിവയാണ് ഈ പതിപ്പിന്റെ സവിശേഷതകള്‍.

MOST READ: പെട്രോള്‍ പമ്പുകളില്‍ ഇലക്ട്രിക് ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

സുരക്ഷാ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, XT+ വകഭേദത്തിന് ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, 12 ആഡ് ഉള്ള ഒരു നൂതന ഇഎസ്പി, ഫോഗ് ലാമ്പുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് ക്യാമറ എന്നിവ സ്റ്റാന്‍ഡേര്‍ഡ് സവിശേഷതകളായിരിക്കും.

തെരഞ്ഞെടുത്ത മോഡലുകളില്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് ടാറ്റ

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന ക്രയോടെക് 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ വകഭേദത്തിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 170 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കും.

Source: Carwale

Most Read Articles

Malayalam
English summary
Tata Motors Discounts For Harrier, Tiago, and Nexon in September 2020. Read in Malayalam.
Story first published: Monday, September 7, 2020, 17:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X