Just In
- 17 min ago
കരുത്തിനൊപ്പം കൂടുതൽ കംഫർട്ട്; അഡാപ്റ്റീവ് സസ്പെൻഷൻ സജ്ജീകരണവുമായി പരിഷ്കരിച്ച ടൊയോട്ട ഫോർച്യൂണർ
- 32 min ago
ഓഫ് റോഡിംഗ് അനുഭവം മെച്ചപ്പെടുത്തുക ലക്ഷ്യം; പുതിയ മാറ്റങ്ങളുമായി മഹീന്ദ്ര ഥാര്‍
- 35 min ago
വിൽപ്പനയിൽ 402 ശതമാനം വർധന, സ്കോഡ നിരയിൽ താരമായി റാപ്പിഡ്
- 1 hr ago
സിയാസിന്റെ ടൊയോട്ട പതിപ്പിന് പേരിട്ടു "ബെൽറ്റ"
Don't Miss
- Sports
IPL 2021: മുംബൈ x ഡല്‍ഹി, ഇന്ന് കരുത്തരുടെ പോരാട്ടം, കാത്തിരിക്കുന്ന റെക്കോഡുകളിതാ
- News
സുധാകരനെതിരായ പരാതിയില്‍ ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ യുവതിക്ക് നിര്‍ദേശം, മന്ത്രിക്കെതിരെ തുടര്‍നടപടി
- Movies
അടുത്ത സുഹൃത്തുക്കൾ മികച്ച പ്രണയ ജോഡിയായി, അഡോണിക്കും ഡിംപലിനും സർപ്രൈസ്
- Finance
വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സില്‍ 1 ശതമാനം മുന്നേറ്റം
- Lifestyle
അറിഞ്ഞിരിക്കൂ, കോവിഡ് വാക്സിന്റെ ഈ പാര്‍ശ്വഫലങ്ങള്‍
- Travel
ശര്‍ക്കര പാത്രത്തിലെ ദേവി മുതല്‍ മിഴാവിന്റെ രൂപത്തിലെത്തിയ ദേവി വരെ!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ജയ്പൂരിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഏഥര്‍; ഡെലിവറികള്‍ ഏപ്രില്‍ മാസത്തോടെ
വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജയ്പൂരിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി. ഇതിന്റെ ഭാഗമായി ഈ നഗരത്തില്‍ ഇപ്പോള്‍ ഏഥര്‍ 450X-ന്റെ ടെസ്റ്റ് റൈഡുകള്‍ കമ്പനി ആരംഭിച്ചു.

ബെംഗളൂരു ആസ്ഥാനമായുള്ള ഇലക്ട്രിക് ഇരുചക്ര വാഹന കമ്പനിയായ ഏഥര്‍ എനര്‍ജി, പിങ്ക് സിറ്റിയില്‍ നിന്ന് താല്‍പ്പര്യമുള്ള നിരവധി വാങ്ങലുകാരില്‍ നിന്ന് ലഭിച്ച ബുക്കിംഗ്, അന്വേഷണങ്ങള്‍, ടെസ്റ്റ് സവാരി അഭ്യര്‍ത്ഥനകള്‍ എന്നിവ കണക്കിലെടുത്ത് ഈ നടപടി സ്വീകരിച്ചതായി അറിയിച്ചു. അടുത്തമാസം ജയ്പൂരില്‍ ആദ്യത്തെ എക്സ്പീരിയന്‍സ് സെന്റര്‍ (ഏഥര്‍ സ്പേസ്) തുറക്കുമെന്നും കമ്പനി അറിയിച്ചു.

ജയ്പൂരിലെ ഏഥര്‍ എനര്‍ജിയുടെ ആദ്യ എക്സ്പീരിയന്‍സ് സെന്റര്‍ ദുര്‍ഗാപുര ഫ്ലൈഓവറിനടുത്തുള്ള ടോങ്ക് റോഡിലാണ്. ഏഥര്‍ 450X ഈ ഷോറൂമില്‍ ലഭ്യമാകും. വരും ആഴ്ചകളില്‍ ഇലക്ട്രിക് സ്കൂട്ടറിന്റെ ഡെലിവറികള്‍ കമ്പനി ആരംഭിക്കും.
MOST READ: ഇന്ത്യൻ ആർമിയുടെ പുതിയ കളിപ്പാട്ടം; കല്യാണി M4 -നെ പരിചയപ്പെടാം

തുടക്കത്തില്‍ 3-4 ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകളായ ഏഥര്‍ ഗ്രിഡ് അടുത്ത മാസത്തോടെ നഗരത്തിലുടനീളം സ്ഥാപിക്കുമെന്നും 2021 അവസാനത്തോടെ ഇത് ഇരട്ടിയാക്കുമെന്നും കമ്പനി അറിയിച്ചു.

കഫേകള്‍, റെസ്റ്റോറന്റുകള്‍, ടെക് പാര്‍ക്കുകള്‍, മാളുകള്‍, ഇവി ഉടമകള്‍ക്ക് എളുപ്പത്തില്‍ ആക്സസ് ചെയ്യാന്‍ സാധിക്കുന്നിടത്തെല്ലാം ചാര്‍ജിംഗ് പോയിന്റുകള്‍ ഒരുക്കുമെന്നും കമ്പനി അറിയിച്ചു.
MOST READ: സിട്രൺ ഇനി കൊച്ചിയിലും; പുതിയ ആറ് നഗരങ്ങളിൽ കൂടി ഷോറൂമുകൾ തുറന്നു

ഇതോടെ ജയ്പൂരിലെ ഇലക്ട്രിക് വാഹനങ്ങള്‍ സ്വീകരിക്കുന്നത് എളുപ്പമാക്കാനും കഴിയുമെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിലെ 17-ലധികം നഗരങ്ങളിലായി 120 ലധികം പബ്ലിക് ഫാസ്റ്റ് ചാര്‍ജിംഗ് പോയിന്റുകള്‍ ഏഥര്‍ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു.

6 കിലോവാട്ട് പിഎംഎസ്എം മോട്ടോറാണ് ഏഥര്‍ 450X-ന് കരുത്ത് പകരുന്നത്. കൂടാതെ 2.9 കിലോവാട്ട്സ് ലിഥിയം അയണ്‍ ബാറ്ററിയുമുണ്ട്. ഇക്കോ, റൈഡ്, സ്പോര്‍ട്ട്, റാപ് എന്നിങ്ങനെ 4 റൈഡിംഗ് മോഡുകളും ഇലക്ട്രിക് സ്കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നു.
MOST READ: മികച്ച യാത്രാ സുഖത്തിന് എയർ സസ്പെൻഷനുമായി പരിഷ്കരിച്ച ഹ്യുണ്ടായി i20

റാപ് മോഡില്‍, 450X ഇലക്ട്രിക് സ്കൂട്ടറിന് വെറും 3.3 സെക്കന്‍ഡിനുള്ളില്‍ 0-40 കിലോമീറ്റര്‍ വേഗത് കൈവരിക്കാന്‍ കഴിയും. വിപണിയില്‍ 1.59 ലക്ഷം രൂപയാണ് സ്കൂട്ടറിന്റെ എക്സ്ഷോറും വില. അതേസമയം ഏഥര്‍ 450 പ്ലസ് 1.40 ലക്ഷം രൂപയ്ക്കും വില്‍പ്പനയ്ക്ക് എത്തുന്നു.

ഏഥര്‍ എനര്‍ജി തങ്ങളുടെ വാഹനങ്ങളില്‍ ഒരു അഷ്വേര്‍ഡ് ബൈബാക്ക് പ്രോഗ്രാമും വാഗ്ദാനം ചെയ്യുന്നു. 3 വര്‍ഷാവസാനം ഏഥര്‍ 450X-ന് ഗ്യാരണ്ടീഡ് മൂല്യമായി 85,000 രൂപ ഉപയോക്താക്കള്‍ക്ക് ലഭിക്കും.
MOST READ: ഇന്ത്യയിൽ ഏറ്റവും കൂടുതൽ റീസെയിൽ വാല്യു ഉള്ള മികച്ച 10 കാറുകൾ

ഏഥറിന്റെ വാഹനങ്ങള്‍ തെരഞ്ഞെടുത്ത നഗരങ്ങളില്‍ ലീസിംഗില്‍ ലഭ്യമാണ്. ഇത് ഉപഭോക്താക്കളെ 3,394 രൂപ മുതല്‍ ആരംഭിക്കുന്ന നാമമാത്ര ഫീസും ആക്സസ് ചെയ്യാന്‍ അനുവദിക്കുന്നു.