പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണിയിലേക്കുള്ള ബജാജിന്റെ പ്രവേശനം സാധ്യമാക്കിയ മോഡലാണ് ചേതക്. 2020 തുടക്കത്തിൽ ബെംഗളൂരുവിലും പൂനെയിലുമായി എത്തിയ സ്‌കൂട്ടറിന് ഗംഭീര സ്വീകരണവുമാണ് ലഭിച്ചത്.

പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

വിൽപ്പനയ്ക്ക് എത്തി ഒരു വർഷത്തിനുള്ളിൽ മൊത്തം 1,337 യൂണിറ്റുകൾ നിരത്തിലെത്തിക്കാനും ബ്രാൻഡിന് സാധിച്ചു. നിലവിൽ ബെംഗളൂരുവിലെ 13 ഡീലർഷിപ്പുകളും പൂനെയിലെ നാല് ഡീലർഷിപ്പുകളും വഴിയാണ് സ്കൂട്ടർ വിൽപ്പനയ്‌ക്കെത്തിക്കുന്നത്.

പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

വെറും രണ്ട് നഗരങ്ങളിൽ മാത്രം കേന്ദ്രീകരിച്ചാണ് തുടക്കം ഗംഭീരമാക്കിയതെങ്കിൽ 2021 ഏപ്രിൽ മുതൽ 2022 മാർച്ച് വരെയുള്ള കാലയളവിൽ 24 പുതിയ നഗരങ്ങളിലേക്ക് വിപുലീകരിക്കാനുള്ള പദ്ധതിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

MOST READ: വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ബൈക്കുകള്‍ ഇതാ

പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

ഇതോടെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനും ബജാജ് ചേതക്കിന് സാധിക്കും. നിർമാണം വർധിപ്പിക്കാനായി പൂനെക്കടുത്തുള്ള ചകാനിൽ ഒരു പുതിയ പ്ലാന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കമ്പനി.

പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

2023 മുതൽ ഉത്പാദനം ആരംഭിക്കുന്ന ഈ സൗകര്യം ചേതക്കിനൊപ്പം കെടിഎം, ഹസ്‌‌ഖ്‌വർണ, ട്രയംഫ് എന്നിവയുടെ ഹൈ എൻഡ് ബൈക്കുകളുടെ നിർമാണത്തിനായും ഉപയോഗിക്കും.

MOST READ: ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ

പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

2020-ൽ മൊത്തം വിൽപ്പന 1,337 യൂണിറ്റായിരുന്നു. ഇതേ കാലയളവിൽ പ്രധാന എതിരാളിയായ ടിവിഎസ് ഐക്യുബ് വിൽപ്പന വെറും 290 യൂണിറ്റായി ചുരുങ്ങി. ഒരു ലക്ഷം രൂപയാണ് ബജാജ് ചേതക്കിന്റെ വില.

പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

അർബൻ, പ്രീമിയം, എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ അവതരിപ്പിച്ച ഇലക്‌ട്രിക് സ്‌കൂട്ടർ ആറ് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനും സാധിക്കും. മെറ്റൽ ബോഡിയിൽ ഒരുങ്ങിയിരിക്കുന്ന ചേതക് ഇ-സ്‌കൂട്ടറിന് വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, അലോയ് വീലുകൾ, കീലെസ് ഇഗ്നിഷൻ തുടങ്ങിയ സവിശേഷതകളും ഇടംപിടിച്ചിട്ടുണ്ട്.

MOST READ: 2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ

പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

അതോടൊപ്പം പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ ബാറ്ററി ശ്രേണി, ലൈവ് ബാറ്ററി ഇൻഡിക്കേറ്റർ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തുന്നു. 12 ഇഞ്ച് അലോയ് വീലുകളാണ് സ്‌കൂട്ടറിന് സമ്മാനിച്ചിരിക്കുന്നത്.

പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

IP67 റേറ്റഡ്, 3 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് ചേതക്കിന്റെ ഹൃദയം. ഇത് 5.36 bhp പവറും 16 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഇക്കോ മോഡിൽ 95 കിലോമീറ്ററിലധികം ശ്രേണി ലഭിക്കുമ്പോൾ 85 കിലോമീറ്റർ ശ്രേണിയാണ് സ്‌പോർട്ട് മോഡിൽ വാഗ്‌ദാനം ചെയ്യുന്നത്.

പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

മുന്നിലും പിന്നിലുമായി സിംഗിൾ ഷോക്ക് ലിങ്ക് വഴിയാണ് സസ്പെൻഷൻ സജ്ജീകരിച്ചിരിക്കുന്നത്. ബജാജ് ചേതക്കിനൊപ്പം കമ്പനി മൂന്ന് വർഷത്തെ അല്ലെങ്കിൽ 50,000 കിലോമീറ്റർ വാറന്റി വാഗ്ദാനം ചെയ്യുന്നു.

പോയവർഷം ചേതക് ഇലക്‌ട്രിക്കിന്റെ 1,337 യൂണിറ്റുകൾ നിരത്തിലെത്തിച്ച് ബജാജ്

ബാറ്ററിയുടെ ആയുസ് 70,000 കിലോമീറ്ററാണെന്നും വിവിധ റോഡ്, കാലാവസ്ഥാ സാഹചര്യങ്ങളിൽ പരീക്ഷിച്ചതായും പൂനെ ആസ്ഥാനമായുള്ള വാഹന നിർമാതാക്കൾ അവകാശപ്പെടുന്നുമുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Chetak Electric Scooter Sales Posted 1,337 Units In 2020. Read in Malayalam
Story first published: Wednesday, January 27, 2021, 11:03 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X