Just In
- 12 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 15 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 18 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
തിരുവമ്പാടിയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥി? ചടമംഗലം ലീഗിനില്ല, കോണ്‍ഗ്രസ് ഒരുങ്ങുന്നത് വന്‍ ഗെയിമിന്!!
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Lifestyle
സാമ്പത്തിക ഭദ്രത കൈവരുന്ന രാശിക്കാര്‍
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ബൈക്കുകള്‍ ഇതാ
കുറച്ചുകാലമായി ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിലൊന്നാണ് ഇന്ത്യ. ഇന്ത്യന്‍ വിപണിയിലെ മോട്ടോര്‍ സൈക്കിള്‍ വില്‍പ്പനയില്‍ ഭൂരിഭാഗവും ന്യായമായ വിലയുള്ള മോട്ടോര്‍സൈക്കിളുകളാണ്.

വിവിധ ബ്രാന്‍ഡുകള്‍ താങ്ങാനാവുന്ന യാത്രാ മോട്ടോര്‍സൈക്കിളുകള്‍ വലിയ തോതില്‍ വിപണിയില്‍ കൊണ്ടുവരുന്നു, എന്നിരുന്നാലും, ഈ മാസം ആദ്യം നിരവധി മോട്ടോര്‍സൈക്കിളുകളുടെ വില വര്‍ധിപ്പിച്ചു. 2021-ല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ഏറ്റവും വില കുറഞ്ഞ അഞ്ച് മോട്ടോര്‍സൈക്കിളുകള്‍ ഒന്ന് പരിചയപ്പെടാം.

ബജാജ് CT100
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും താങ്ങാനാവുന്ന മോട്ടോര്‍സൈക്കിളാണ് ബജാജ് CT100. അടിസ്ഥാന മോഡലിന് 47,654 രൂപയാണ് എക്സ്ഷോറൂം വില.
MOST READ: ക്രെറ്റയുടെ ഏഴ് സീറ്റർ പതിപ്പ് ഏപ്രിലിൽ വിപണിയിൽ എത്തിയേക്കും

ഈ വിലയില്‍ നിങ്ങള്‍ക്ക് സ്റ്റൈലിഷ് ലുക്കിംഗുള്ള എന്‍ട്രി ലെവല്‍ മോട്ടോര്‍സൈക്കിളാണ് ബജാജ് വാഗ്ദാനം ചെയ്യുന്നത്. 102 സിസി ഫോര്‍ സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്.

ഈ എഞ്ചിന് 7.9 bhp കരുത്തും 8.34 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. എഞ്ചിന് നാല് സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. മൂന്ന് കളര്‍ ഓപ്ഷനുകളിലാണ് CT100, ബജാജ് വാഗ്ദാനം ചെയ്യുന്നത്.
MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

ഹീറോ HF ഡീലക്സ്
ഹീറോയുടെ നിരയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോട്ടോര്‍സൈക്കിളുകളില്‍ ഒന്നാണ് HF ഡീലക്സ്. 2020 ഡിസംബറില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ഇരുചക്രവാഹനമാണിത്.

97.2 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന് 8 bhp കരുത്തും 8.05 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. നിലവിലെ കണക്കനുസരിച്ച്, കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 51,200 രൂപയും, ടോപ്പ് എന്‍ഡ് സെല്‍ഫ് സ്റ്റാര്‍ട്ട് i3 പതിപ്പിന് 61,225 രൂപയുമാണ് എക്സ്ഷോറൂം വില.
MOST READ: N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

ബജാജ് CT110
ചില പ്രീമിയം സവിശേഷതകള്‍ക്കായി അല്‍പ്പം അധികമായി ചിലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് CT110 തെരഞ്ഞെടുക്കാം. CT100-ന്റെ കൂടുതല്‍ പ്രീമിയം പതിപ്പാണിത്. ബൈക്കിന് ഒരു എല്‍ഇഡി ഡിആര്‍എല്‍, റബ്ബര്‍ ടാങ്ക് പാഡുകള്‍, ഒരു ബാഷ് പ്ലേറ്റ്, കട്ടിയുള്ള പാഡ്ഡ് സീറ്റ്, ഒരു ഉയര്‍ന്ന എക്സ്ഹോസ്റ്റ് തുടങ്ങിയവ ലഭിക്കും.

115.45 സിസി ഫോര്‍ സ്ട്രോക്ക് സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനില്‍ നിന്ന് ബജാജ് CT110 കരുത്ത് എടുക്കുന്നു. 7,000 rpm-ല്‍ 8.6 bhp കരുത്തും 5,000 rpm-ല്‍ 9.81 Nm torque ഉം ഇത് സൃഷ്ടിക്കുന്നു. 54,138 രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില.

ടിവിഎസ് സ്പോര്‍ട്ട്
കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ബിഎസ് VI ടിവിഎസ് സ്പോര്‍ട്ട് പുറത്തിറക്കിയത്. നവീകരിച്ച 109.7 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് കരുത്ത് നല്‍കുന്നത്.

ഈ എഞ്ചിന് 8.29 bhp കരുത്തും 8.7 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ട്യൂബ് ലെസ് ടയറുകള്‍, അധിക ഗ്രൗണ്ട് ക്ലിയറന്‍സ്, മികച്ച ഇന്ധനക്ഷമത എന്നിവ ബൈക്കിന്റെ സവിശേഷതകളാണ്. ബൈക്കിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 56,100 രൂപയും ഉയര്‍ന്ന പതിപ്പിന് 62,950 രൂപയുമാണ് എക്സ്ഷോറൂം വില.

ബജാജ് പ്ലാറ്റിന 100
ഡ്രം ബ്രേക്ക്, ഡിസ്ക് ബ്രേക്ക് എന്നിങ്ങനെ രണ്ട് പതിപ്പുകളില്‍ ബജാജ് പ്ലാറ്റിന 100 നിലവില്‍ ലഭ്യമാണ്. യഥാക്രമം 59,859 രൂപ, 63,578 രൂപ എന്നിങ്ങനെയാണ് എക്സ്ഷോറൂം വിലകള്‍.

102 സിസി ഫോര്‍ സ്ട്രോക്ക് DTS-i സിംഗിള്‍ സിലിണ്ടര്‍ എഞ്ചിന്, 7,500 rpm-ല്‍ 7.9 bhp കരുത്തും 5,500 rpm-ല്‍ 8.3 Nm torque ഉം സൃഷ്ടിക്കും.

മോട്ടോര്‍സൈക്കിളിന് ഫസ്റ്റ്-ഇന്‍-ക്ലാസ് നൈട്രോക്സ് റിയര്‍ സസ്പെന്ഷന്, ഓപ്ഷണല്‍ ഫ്രണ്ട് ഡിസ്ക് ബ്രേക്ക്, എല്‍ഇഡി ഡിആര്‍എല്‍, ടാങ്ക് പാഡുകള്‍, ക്വില്റ്റ്-സ്റ്റിച്ചിഡ് സീറ്റ്, വൈഡ് റബ്ബര്‍ ഫുട്പെഗുകള്‍ എന്നിവ ലഭിക്കുന്നു. റെഡ്, ബ്ലാക്ക് എന്നീ രണ്ട് കളര്‍ ഓപ്ഷനുകളില്‍ മാത്രമേ ബൈക്ക് വിപണിയില്‍ ലഭ്യമാകൂ.