Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്
വാഹന പ്രേമികൾക്ക് എന്നും പെർഫോമൻസ് കാറുകളോട് ഒരു അഭിനിവേശമാണുള്ളത്. എന്നാൽ ഇന്ത്യയിൽ അത്തരം കാറുകൾക്ക് വിപണിയിൽ കൂടുതൽ സാധ്യതകളൊന്നുമില്ലെന്നതും യാഥാർഥ്യമാണ്. എന്നിരുന്നാലും ഒരു വിഭാഗം ഇത്തരം മോഡലുകളെ കാത്തിരിക്കുന്നുമുണ്ട്.

അതിനാൽ തന്നെ ഹ്യുണ്ടായി ഈ രംഗത്ത് ഒരു ഭാഗ്യപരീക്ഷണത്തിനറങ്ങുകയാണ്. അതും അന്താരാഷ്ട്ര വിപണിയിൽ വൻവിജയമായ N ലൈൻ പെർഫോമൻസ് കാറുകളുമായാണ് കൊറിയൻ ബ്രാൻഡ് ഇന്ത്യയിലേക്ക് എത്തുന്നത്.

വാഹന പ്രേമികൾക്ക് തീർടച്ചയായും ഹ്യുണ്ടായിയുടെ ‘N' പെർഫോമൻസ് ബ്രാൻഡിനെക്കുറിച്ച് അറിവുണ്ടായിരിക്കാം. ബിഎംഡബ്ല്യുവിന്റെ M, സ്കോഡയുടെ RS മുതലായവ പോലെ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ പെർഫോമൻസ് വിഭാഗമാണ് ഹ്യുണ്ടായി N.
MOST READ: ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം പകുതിയോടെ N ലൈൻ വേരിയന്റുകളെ ഇന്ത്യയിൽ അവതരിപ്പിക്കാനാണ് ഹ്യുണ്ടായിയുടെ പദ്ധതി. N, N ലൈൻ കാറുകളാണ് കമ്പനിയുടെ പെർഫോമൻസ് നിരയിലുള്ളത്.

എയ്‌റോ ബോഡി കിറ്റുകൾ, പുതുക്കിയ ചാസി, സസ്‌പെൻഷൻ, ബ്രേക്കുകൾ എന്നിവയിലേക്കുള്ള അപ്‌ഗ്രേഡുകളും സ്റ്റാൻഡേർഡ് കാറിനേക്കാൾ കൂടുതൽ ശക്തമായ എഞ്ചിനുകൾ ഉൾക്കൊള്ളുന്ന ഒരു പൂർണ പെർഫോമൻസ് പതിപ്പുകളാണ് N വിഭാഗത്തിൽ ഉൾപ്പെടുന്നത്.

അതേസമയം 'N ലൈൻ' വേരിയന്റുകൾ N' കാറുകളെപ്പോലെ തീർത്തും പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ളതല്ല എന്നത് ശ്രദ്ധേയമാണ്. ട്വീക്ക്ഡ് സസ്പെൻഷനും ബ്രേക്കുകളും സഹിതം ഇന്റീരിയറിലേക്കും പുറത്തേക്കും കുറച്ച് സ്പോർട്ടി അപ്‌ഗ്രേഡുകൾ മാത്രമേ അവർക്ക് സാധാരണയായി ലഭിക്കൂ.

ഇവ ഇന്ത്യൻ വിപണിക്ക് പൂർണമായും അനുയോജ്യമായിരിക്കും. അതിനാൽ തന്നെ തുടക്കത്തിൽ ഹ്യുണ്ടായി N ലൈൻ മോഡലുകളെ അവതരിപ്പിക്കാനാണ് സാധ്യത. കൂടാതെ നിറയെ എൻ വാഹനങ്ങൾ ഭാവിയിൽ എപ്പോഴെങ്കിലും എത്തിച്ചേരാനുള്ള വഴികളുമുണ്ട്.
MOST READ: ക്രെറ്റയുടെ വില ഉയര്‍ത്തി ഹ്യുണ്ടായി; പുതിയ വില വിവരങ്ങള്‍ അറിയാം

പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള കാറുകളിൽ ആദ്യത്തേത് ഹ്യുണ്ടായി i20 N ലൈൻ ആയിരിക്കും. ഈ വർഷം പകുതിയോടെ നമ്മുടെ വിപണിയിൽ എത്താം. പ്രീമിയം ഹാച്ചിന്റെ ഈ പതിപ്പിന് ഏകദേശം 12 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന വില.

സ്റ്റാൻഡേർഡ് കാറിൽ ലഭ്യമായ അതേ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും i20 N ലൈനിലും ഇടംപിടിക്കുക. എന്നിരുന്നാലും മികച്ച എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും കർശനമായ സസ്‌പെൻഷനും മികച്ച ബ്രേക്കുകളും സഹിതം ഇതിന് കൂടുതൽ അപ്ഗ്രേഡുകൾ ലഭിക്കും.

ഇത് കാറിന്റെ ഡ്രൈവിംഗ് അനുഭവവും ഹാൻഡിലിംഗും മെച്ചപ്പെടുത്തും. സ്‌പോർട്ടിയർ വിഷ്വൽ അപ്പീലിനായി സ്‌പോർട്ടി ബോഡി കിറ്റും ഹ്യുണ്ടായി സമ്മാനിക്കും. അതോടൊപ്പം ഭാവിയിൽ 204 bhp പവറും 275 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള i20 N മോഡലും ഇന്ത്യയിൽ അവതരിപ്പിക്കുന്നത് ഹ്യുണ്ടായിയുടെ ആലോചനയിലുണ്ട്.

ഹോമോലോഗേഷൻ ഇളവുകൾ പ്രയോജനപ്പെടുത്തുന്നതിന് കമ്പനിക്ക് പ്രതിവർഷം 2,500 യൂണിറ്റിൽ താഴെ ഇറക്കുമതി ചെയ്യുന്ന CBU റൂട്ട് ഇതിനായി പരിഗണിക്കാം. എന്നാൽ ഹ്യുണ്ടായി i20 N പതിപ്പിന് ഏകദേശം 25 ലക്ഷം രൂപയോളം എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും.

ഈ പെർഫോമൻസ് മോഡലുകളുടെ ആവശ്യം ശക്തമാണെങ്കിൽ ഹ്യുണ്ടായി N കാറുകൾക്കായി പ്രാദേശിക അസംബ്ലി സ്ഥാപിച്ചേക്കാം. എങ്കിലും പെർഫോമൻസ് വാഹനങ്ങൾക്ക് ഇന്ത്യൻ കാർ വിപണിയിൽ എല്ലായ്പ്പോഴും കുറഞ്ഞ ഡിമാൻഡാണ് ഉള്ളത്.

ഫിയറ്റ് അബാർത്ത് പുന്തോ, മാരുതി ബലേനോ RS, ടാറ്റ ടിയാഗൊ ജെടിപി / ടിഗോർ ജെടിപി തുടങ്ങിയ കാറുകൾ ഇതിനകം ഈ സെഗ്മെന്റിൽ പരീക്ഷിക്കുകയും പരാജയപ്പെടുകയും ചെയ്‌തിരുന്നത് ഒരു പാഠമാണ്. ബജറ്റ്-പെർഫോമൻസ് കാർ വിപണിയിൽ ഹ്യൂണ്ടായിക്ക് തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.