ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ജർമൻ ആഢംബര വാഹന നിർമാതാക്കളായ ബി‌എം‌ഡബ്ല്യു തങ്ങളുടെ ആദ്യത്തെ 2 സീരീസ് ഗ്രാൻ കൂപ്പെയെ അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 39.30 ലക്ഷം മുതൽ 41.40 ലക്ഷം രൂപ വരെയാണ് ഈ സെഡാന്റെ എക്സ്ഷോറൂം വില.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ഏറ്റവും പുതിയ 3 സീരീസ് പതിപ്പിന് താഴെയായാണ് 2 സീരീസ് ഗ്രാൻ കൂപ്പെയുടെ സ്ഥാനം. മോഡലിന്റെ ഉയർന്ന M സ്പോർട്ടിന്റെ ഡീസൽ വേരിയന്റിനെ അടുത്തറിയാൻ റിവ്യൂ വിശേഷങ്ങളിലേക്ക് കടക്കാം.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

പുറംമോടിയും ഡിസൈനും

ഒറ്റനോട്ടത്തിൽ ആരെയും ആകർഷിക്കുന്ന മിസാനോ ബ്ലൂ മെറ്റാലിക്ക് കളർ ഓപ്ഷനാണ് ടെസ്റ്റ് റൈഡിന് വിധേയമാക്കിയത്. 2 സീരീസ് ഗ്രാൻ കൂപ്പെയുടെ മുൻവശത്ത് ബി‌എം‌ഡബ്ല്യുവിന്റെ സിഗ്‌നേച്ചർ‌ എൽ‌ഇഡി ഹെഡ്‌ലൈറ്റുകൾ‌ തന്നെയാണ് ഇടംപിടിച്ചിരിക്കുന്നത്. അതോടൊപ്പം എൽ‌ഇഡി ഡി‌ആർ‌എല്ലുകളും മനോഹരമായി ഇഴചേർന്നിരിക്കുന്നത് കാണാം.

MOST READ: 35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ഹെഡ്‌ലൈറ്റുകളിൽ നിന്നുള്ള ദൃശ്യപരത വളരെ മനോഹരമാണ്. എൽ‌ഇഡി കൂടിയായ ഫോഗ് ലാമ്പുകൾ ബമ്പറിൽ അൽപ്പം താഴെയായാണ് നൽകിയിരിക്കുന്നത്. M സ്പോർട്ട് വേരിയന്റായതിനാൽ ഫ്രണ്ട് ബമ്പർ വളരെ സ്പോർട്ടി ആയി കാണപ്പെടുന്നു.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

2 സീരീസ് ഗ്രാൻ കൂപ്പെയുടെ സിഗ്‌നേച്ചർ ഗ്രിൽ ക്രോമിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ക്രോം വരുന്ന ഭാഗം കറുപ്പിൽ അണിയിച്ചൊരുക്കിയിരുന്നെങ്കിൽ കാറിന്റെ സ്‌പോർട്ടിനെസ് കൂടുതൽ വർധിക്കുമായിരുന്നു.

MOST READ: മാരുതിക്ക് കരുത്തും താങ്ങുമായി സ്വിഫ്റ്റ്; നാളിതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ്

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

വശങ്ങളിലേക്ക് നീങ്ങുമ്പോൾ കാറിന് 18 ഇഞ്ച് ഡ്യുവൽ-ടോൺ എം സ്‌പോർട്ട് അലോയ് വീലുകളുടെ ഒരു സെറ്റ് ലഭിക്കുന്നു. അത് ശരിക്കും ആകർഷകമാണ്. ഫ്രണ്ട് ഫെൻഡറിൽ കാറിന്റെ വശത്തുള്ള എം ബാഡ്ജും നിങ്ങൾക്ക് ലഭിക്കും.ഷാർപ്പ് ബോഡിലൈനിനുപകരം 2 സീരീസ്, ഹെഡ്‌ലൈറ്റ് മുതൽ ടെയിൽ‌ ലൈറ്റ് വരെ പ്രവർത്തിക്കുന്ന സൂക്ഷ്മമായ ലൈനുളും ക്രീസുകളുമാണ് അവതരിപ്പിക്കുന്നത്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ബോഡി-കളർ ORVM-കളും കാറിന്റെ പ്രത്യേകതയാണ്. കൂടാതെ മിററിന്റെ പകുതി ഗ്ലോസി ബ്ലാക്കിൽ പൂർത്തിയാക്കിയതും ശ്രദ്ധേയമാണ്. 2 സീരീസിന്റെ എം സ്പോർട്ട് വേരിയന്റായതിനാൽ തന്നെ വശങ്ങളിൽ ഒരു ക്രോം അലങ്കാരങ്ങളൊന്നും ലഭിക്കുന്നില്ല. അതിനുപകരം, വിൻഡോകൾക്ക് ചുറ്റും ബ്ലാക്ക് ഔട്ട് ഫിനിഷാണ് ബിഎംഡബ്ല്യു നൽകിയിരിക്കുന്നത്.

MOST READ: ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ഫ്രെയിംലെസ് ഡോറുകളാണ് കാറിന്റെ മറ്റൊരു ശ്രദ്ധേയഘടകം. ഇവിടുന്ന് വാഹനത്തിന്റെ പിൻഭാഗത്തേക്ക് നീങ്ങുമ്പോൾ കുറച്ച് കാര്യങ്ങൾ കൂടുതൽ ശ്രദ്ധ ആകർഷിക്കും. അതിൽ ക്രോമിന് പകരം ബ്ലാക്ക് ഔട്ട് സ്ട്രിപ്പുകൾ നൽകിയിരിക്കുന്ന ടെയിൽ ലൈറ്റ് യൂണിറ്റുകളാണ് ആദ്യം കണ്ണിൽപെടുക.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

രണ്ടാമത്തെ കാര്യം കാറിന്റെ സ്‌പോർട്ടി ലുക്കിന് പ്രാധാന്യം നൽകുന്ന വലിയ ഡ്യുവൽ-ടിപ്പ് എക്‌സ്‌ഹോസ്റ്റുകളാണ്. ഇവ ക്രോമിൽ പൂർത്തിയാക്കിയപ്പോൾ അവയ്ക്കിടയിൽ റിയർ ഡിഫ്യൂസർ നൽകാനും കമ്പനി ശ്രമിച്ചു.

MOST READ: കാലം മാറി, ഒപ്പം വിലയും; ഇന്ത്യൻ വിപണിയിലെ താങ്ങാനാവുന്ന സ്‌കൂട്ടർ മോഡലുകൾ ഇവയൊക്കെ

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

അതോടൊപ്പം 220d ബാഡ്‌ജിംഗും ക്രോമിലാണ് നൽകിയിരിക്കുന്നത്. ഒരു റിയർ പാർക്കിംഗ് ക്യാമറയും 2 സീരീസ് കുപ്പെയ്ക്കുണ്ട്. ഒപ്പം കാറിലുടനീളം പാർക്കിംഗ് സെൻസറുകളുമുണ്ട്. അത് ഇടുങ്ങിയ സ്ഥലങ്ങളിൽ പാർക്കിംഗ് എളുപ്പമാക്കുന്നു.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

മൊത്തത്തിൽ ചരിഞ്ഞ മേൽക്കൂരയും അതിശയകരമായ മിസാനോ ബ്ലൂ പെയിന്റ് ജോലിയും കൊണ്ട് ആഢംബര വാഹനം അതിശയകരമായാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ഇന്റീരിയറും സവിശേഷതകളും

കാറിനുള്ളിലേക്ക് ചുവടുവെക്കുമ്പോൾ മാന്യമായ അളവിലുള്ള ക്യാബിനൻ ഇടമാണ് നിങ്ങളെ സ്വാഗതം ചെയ്യുന്നത്. വലിയ പനോരമിക് സൺറൂഫും അകത്തളത്തെ പ്രീമിയമാക്കാൻ സഹായിച്ചിട്ടുണ്ട്. സവിശേഷതകളും ഉപകരണങ്ങളും സാങ്കേതികവിദ്യയും ഒരേ സമയം ഒത്തുകൂടുമ്പോൾ ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ തികച്ചും വ്യത്യസ്‌തമാകുന്നു.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ഡാഷ്‌ബോർഡിലെ മധ്യഭാഗത്തായാണ് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് ബ്രാൻഡ് വാഗ്‌ദാനം ചെയ്യുന്നത്. ടച്ച് ശരിക്കും പ്രതികരിക്കുന്നതാണ്. പക്ഷേ സങ്കടകരമെന്നു പറയട്ടെ ഇതിന് ആൻഡ്രോയിഡ് ലഭിക്കുന്നില്ല. പകരം ആപ്പിൾ കാർ പ്ലേ മാത്രമാണ് ബിഎംഡബ്ല്യു സജ്ജീകരിച്ചിരിക്കുന്നത്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

പൂർണമായും ഡിജിറ്റലായ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് വാഹനത്തിനുള്ളിലെ മറ്റൊരു ശ്രദ്ധേയമായ വിഭാഗം. ഈ ക്ലസ്റ്റർ കാറിനെക്കുറിച്ച് ധാരാളം വിവരങ്ങളാണ് നൽകുന്നത്. ഒപ്പം ഡ്രൈവറുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇത് ക്രമീകരിക്കാനും കഴിയും.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലെ ഡിസ്‌പ്ലേകൾ എപ്പോൾ വേണമെങ്കിലും കാറിന്റെ മോഡ് മാറ്റുമ്പോൾ മാറ്റാൻ അനുവദിക്കുന്ന ഒരു ഫീച്ചറുകൂടിയുണ്ട്. ഗിയർ ലിവറിന് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗും 2 സീരീസിൽ ഒരുക്കിയിട്ടുണ്ട്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ആംബിയന്റ് ലൈറ്റിംഗ് ഡോർ പാനലുകളിലും ഡാഷ്‌ബോർഡിലും ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. ഏകദേശം ഏഴ് ആംബിയന്റ് ലൈറ്റിംഗ് ഓപ്ഷനുകൾ കാറിൽ തെരഞ്ഞെടുക്കാൻ സാധിക്കുമെന്ന കാര്യവും സ്വാഗതാർഹമാണ്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോളും ബിഎംഡബ്ല്യു കാറിന്റെ പ്രധാന സവിശേഷതയാണ്. താപനിലയ്ക്കുള്ള റീഡ ഔട്ടുകൾ അടിസ്ഥാന ഓറഞ്ച് ബാക്ക്-ലൈറ്റിൽ പൂർത്തിയാക്കിയത് ഒരു പോരായ്മയായി തോന്നാം. ഡാഷ്‌ബോർഡിലും ഡോർ പാനലുകളിലും ധാരാളം സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉണ്ട്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ലെതറിൽ പൊതിഞ്ഞ സ്റ്റിയറിംഗ് വീലിൽ മൗണ്ട് ചെയ്ത നിയന്ത്രണങ്ങൾ മികച്ച രീതിയിൽ സ്ഥാപിച്ചിരിക്കുന്നതും പ്രശംസിനീയമാണ്. സ്റ്റിയറിംഗിനും എം ബാഡ്ജ് ലഭിക്കുന്നുണ്ടെങ്കിലും ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീൽ അല്ലാത്തതിനാൽ നിരാശയുളവാക്കിയേക്കാം.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

സീറ്റുകളെക്കുറിച്ച് പറയുമ്പോൾ ഡ്രൈവർ സൈഡിൽ മാത്രമേ രണ്ട് ക്രമീകരണങ്ങളുള്ള സീറ്റ് മെമ്മറി പ്രവർത്തനം ലഭിക്കൂ. മുൻ സീറ്റുകൾ സുഖകരമാണ് പക്ഷേ കുറച്ചുകൂടി കുഷ്യനിംഗ് ഉണ്ടായിരുന്നാൽ കൊള്ളാമെന്ന് തോന്നി. എങ്കിലും ഒരു ദീർഘ-ദൂര യാത്രകളിൽ ഒട്ടും മടുപ്പുളവാക്കിയേക്കില്ല.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

പിൻ സീറ്റിലേക്ക് വരുമ്പോൾ കാറിന്റെ പിൻഭാഗം ചെറുതായി ഇടുങ്ങിയതായി തോന്നിയേക്കാം. ഉയരമുള്ള ആളുകൾ ലെഗ് റൂമും ഹെഡ്‌റൂമും പോരായ്മയായി വാദിച്ചേക്കാം. പിൻ സീറ്റ് രണ്ട് പേർക്കാണ് ഏറ്റവും അനുയോജ്യം. സൺറൂഫ് വലുതായതിനാൽ പിന്നിൽ ഇരിക്കുന്നവർക്കും ആസ്വദിക്കാൻ പറ്റും.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

എഞ്ചിനും ഹാൻഡിലിംഗും

2.0 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് 2 സീരീസ് ഗ്രാൻ കൂപ്പെയ്ക്ക് കരുത്തേകുന്നത്. ഇത് 188 bhp പവറും 400 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സിലേക്കാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ഇതൊരു ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനം കൂടിയാണ്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ഫ്രണ്ട്-വീൽ ഡ്രൈവും ഉയർന്ന ടോർഖും കാരണം തുടക്കത്തിൽ സ്റ്റിയറിംഗ് അൽപ്പം ഹാർഡായി തോന്നിയേക്കാം. ഇക്കോ പ്രോ, കംഫർട്ട്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

ഇക്കോ മോഡിൽ ത്രോട്ടിൽ പ്രതികരണം വളരെ മന്ദഗതിയിലാണെങ്കിലും കൂടുതൽ ഇന്ധനക്ഷമത കൈവരിക്കാൻ സഹായിക്കും. മാത്രമല്ല സ്റ്റിയറിംഗ് ഭാരം കുറഞ്ഞതായും അനുഭവപ്പെടും. അതേസമയം കംഫർട്ട് മോഡിൽ, സ്റ്റിയറിംഗും ത്രോട്ടിൽ പ്രതികരണവും അൽപ്പം മെച്ചപ്പെടുത്തുന്നു. സിറ്റി യാത്രകൾക്കായി ഉപയോഗിക്കുന്നവർക്കായി ഏറ്റവും അനുയേജ്യമാണിത്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

സ്പോർട്ട് മോഡിൽ ത്രോട്ടിൽ പ്രതികരണം കൂടുതൽ ഷാർപ്പാകും. ഡ്രൈവിംഗ് ആസ്വദിക്കുന്നവർക്ക് ഈ മോഡിൽ കാറിന്റെ പരമാവധി സാധ്യതകൾ ഉപയോഗിക്കാനും കഴിയും. 2 സീരീസ് ഗ്രാൻ കൂപ്പെയുടെ പവർ ഡെലിവറി ലീനിയർ ആണ്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

പാഡിൽ‌ ഷിഫ്റ്ററുകൾ‌ ശരിക്കും ഉപയോഗപ്രദമാണെന്നതും ശ്രദ്ധേയമാണ്. മാനുവൽ‌ മോഡിൽ‌ പെട്ടെന്ന്‌ ഡൗൺ‌ഷിഫ്റ്റ് ചെയ്യേണ്ടിവരുമ്പോൾ‌ അവ ഉപയോഗപ്രദമാകും. 2 സീരീസ് ഗ്രാൻ കൂപ്പെയിലെ സസ്‌പെൻഷൻ സജ്ജീകരണം അല്പം മൃദുവായ ഭാഗത്താണ്. കാരണം കാറിന്റെ സ്‌പോർട്ടി സ്വഭാവത്തിനൊപ്പം സുഖപ്രദമായ ഒരു സവാരി വാഗ്ദാനം ചെയ്യുന്നതിനാലാണ് ഇത്.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

സസ്പെൻഷൻ സജ്ജീകരണം മോശമാണ് എന്നല്ല പറഞ്ഞുവരുന്നത്. മോശപ്പെട്ട റോഡുകളെ ഇവ എളുപ്പത്തിൽ ആഗിരണം ചെയ്യുന്നുവന്ന് മാത്രമല്ല അത് യാത്രക്കാർക്ക് തീരെ ബുദ്ധിമുട്ട് ഉണ്ടാകുന്ന രീതിയിലല്ല സജ്ജീകരിച്ചിരിക്കുന്നതും. കുറഞ്ഞ പ്രൊഫൈൽ‌ ടയറുകളിൽ‌ കാർ‌ പ്രവർ‌ത്തിക്കുന്നതിനാൽ‌ ചില ശബ്ദങ്ങൾ‌ ഉള്ളിൽ കടന്നേക്കാം.

ബി‌എം‌ഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ

എന്നിരുന്നാലും NVH, ഇൻ‌സുലേഷൻ‌ ലെവൽ‌ എന്നിവ മികച്ചതാണ്. 2 സീരീസ് ഷാർപ്പ് കോർണറുകളിലും ഗംഭീര പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. പക്ഷേ സോഫ്റ്റ് സസ്പെൻഷൻ സജ്ജീകരണം കാരണം ബോഡി റോൾ അനുഭവപ്പെടും. ഇന്ധനക്ഷമതയെ സംബന്ധിച്ചിടത്തോളം സിറ്റിയിൽ 11.2 മുതൽ 12.6 കിലോമീറ്റർ വരെ നൽകും.

More from DriveSpark

Article Published On: Saturday, January 23, 2021, 22:26 [IST]
English summary
New BMW 2 Series Gran Coupe M Sport First Drive Review. Read in Malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X