35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

കോംപാക്‌ട് എസ്‌യുവി നിരയിലെ പുത്തൻ താരോദയമാണ് നിസാൻ മാഗ്നൈറ്റ്. വിപണിയിൽ എത്തിയതു മുതൽ മോഡലിനായി ആളുകൾ ഇടിച്ചുകേറുകയാണ്. ഇന്ത്യൻ ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്ന വിലയിൽ വാഹനത്തെ അവതരിപ്പിച്ചതാണ് വിജയത്തിന് പിന്നിലെ പ്രധാന കാരണം.

35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

ഒരു ഹാച്ച്ബാക്ക് മോഡൽ സ്വന്തമാക്കുന്ന വിലയ്ക്ക് സബ്-4 മീറ്റർ എസ്‌യുവി വാഗ്‌ദാനം ചെയ്‌താൽ പിന്നെ പറയേണ്ടതില്ലല്ലോ. അതും ലോക വിപണിക്ക് എസ്‌യുവി മോഡലുകളോട് പ്രിയം കൂടി വരുന്ന സാഹചര്യത്തിൽ.

35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

എന്തായാലും ബുക്കിംഗിനെ സംബന്ധിച്ചിടത്തോളം ജാപ്പനീസ് കാർ ബ്രാൻഡിന് ഇതിനകം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം ബുക്കിംഗ് ആരംഭിച്ചതിനുശേഷം ഇതുവരെ 35,000 എന്ന മാന്ത്രിക സംഖ്യയിൽ എത്തിയിരിക്കുകയാണ് മാഗ്നൈറ്റിനായുള്ള ആവശ്യക്കാർ.

MOST READ: ഹ്യുണ്ടായിയിൽ നിന്നും ഇനി എത്തുന്നത് ക്രെറ്റയുടെ ഏഴ് സീറ്റർ എസ്‌യുവി; കാത്തിരിപ്പ് അധികം നീളില്ല

35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

ഓരോ ദിവസം കഴിയുന്തോറും മത്സരം ശക്തമാകുന്ന ഒരു സെഗ്‌മെന്റിൽ ഗണ്യമായ പ്രേക്ഷകരെ ആകർഷിക്കാൻ മാഗ്നൈറ്റിന് കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. എന്നാൽ കാത്തിരിപ്പ് കാലയളവ് ഒമ്പത് മാസത്തിനപ്പുറം വർധിച്ചതോടെ നിസാൻ ഇനിയും പ്രവർത്തിക്കേണ്ടതുണ്ട്. നിലവിൽ ഉത്പാദന ശേഷി വർധിപ്പിക്കാൻ കമ്പനി ശ്രമിക്കുകയാണ്.

35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

ആഭ്യന്തര ആവശ്യം നിറവേറ്റാൻ മാത്രമല്ല വിദേശ വിപണികളിൽ ചില്ലറ വിൽപ്പന നടത്താനും പദ്ധതിയിട്ടിരിക്കുന്നതിനാൽ നിസാൻ ഉത്‌പാദനം കൂട്ടേണ്ടത് ആവശ്യമാണ്. ജാപ്പനീസ് ബ്രാൻഡ് മറ്റ് അന്താരാഷ്ട്ര വിപണികളിൽ പുതിയ സബ് കോംപാക്‌ട് എസ്‌യുവി അവതരിപ്പിക്കാനുള്ള സാധ്യത പരിശോധിച്ചുവരിക കൂടിയാണ്.

MOST READ: ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്‌ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

മാഗ്നൈറ്റിനായി നിസാൻ വലിയ പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നത്. വാഹനത്തിന്റെ പ്രധാന കയറ്റുമതി കേന്ദ്രമായി ഇന്ത്യ മാറും. മാഗ്നൈറ്റ് കയറ്റി അയയ്ക്കാൻ സാധ്യതയുള്ള രണ്ട് വിപണികളും കമ്പനി കണ്ടെത്തിയിട്ടുണ്ട്. അത് ദക്ഷിണാഫ്രിക്കയും ഇന്തോനേഷ്യയും ആണ്.

35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

ഇപ്പോൾ കമ്പനിയുടെ ശ്രദ്ധ ആഭ്യന്തര വിപണിയിലും ഇന്ത്യൻ ഉപഭോക്താക്കളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിലുമാണ്. നിലവിൽ അഞ്ച് യൂണിറ്റ് മാഗ്നൈറ്റിന്റെ ആദ്യ ബാച്ച് കയറ്റുമതി ചെയ്‌തിട്ടുണ്ട്. ആസിയാൻ NCAP അടുത്തിടെ നടത്തിയ ക്രാഷ് ടെസ്റ്റിൽ 4 സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കാൻ സാധിച്ചതും നിസാന്റെ ഭാവി ഭദ്രമാക്കുന്നു.

MOST READ: തിളക്കം മങ്ങി; മഹീന്ദ്ര മറാസോയുടെ വിൽപ്പനയിൽ 88 ശതമാനം ഇടിവ്

35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

കൺസപ്റ്റ് രൂപത്തിൽ അവതരിപ്പിച്ചപ്പോഴുള്ള അതേ മസ്ക്കുലർ രൂപത്തിൽ നിന്നു കാര്യമായ മാറ്റമൊന്നുമില്ലാതെ എത്തിയതോടെ ഒറ്റ നോട്ടത്തിൽ തന്നെ ഏവരുടെയും മനസിൽ ഇടംപിടിക്കാൻ മോഡലിന് സാധിച്ചിരുന്നു.

35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

ഈ വർഷം ജനുവരിയിൽ വില വർധിപ്പിക്കാനാണ് കമ്പനി ഉദ്ദേശിച്ചിരുന്നത്. എന്നാൽ ബേസ് മോഡലിന് മാത്രമാണ് വിലയിൽ മാറ്റം വരുത്തിയത്. XL, XE, XV, XV പ്രീമിയം. XV പ്രീമിയം (O) എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എസ്‌യുവി വിപണിയിൽ എത്തുന്നത്.

35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ്, 1.0 ലിറ്റർ ടർബോ ചാർജ്ഡ് എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ സബ്-4 മീറ്റർ എസ്‌യുവി തെരഞ്ഞെടുക്കാം. ആദ്യത്തേത് 71 bhp കരുത്തിൽ 96 Nm torque വികസിപ്പിക്കുമ്പോൾ ടർബോ യൂണിറ്റ് 99 bhp പവറിൽ 160 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്.

35,000 കടന്ന് ബുക്കിംഗ്; നിസാൻ മാഗ്നൈറ്റിന് ആവശ്യക്കാർ കൂടുന്നു

അഞ്ചു സ്പീഡ് മാനുവൽ, X ട്രോണിക് സിവിടി ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. ഇന്ത്യയിൽ നിസാന്റെ പുത്തൻ ലോഗോ സഹിതം വിൽപനയ്ക്കെത്തുന്ന ആദ്യ മോഡൽ കൂടിയാണ് മാഗ്നൈറ്റ്. ഇതോടെ ഭാവി തെളിഞ്ഞ ബ്രാൻഡ് വരും വർഷങ്ങളിൽ കൂടുതൽ മോഡലുകളെ ഇന്ത്യയിൽ പരിചയപ്പെടുത്തും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Magnite Bookings Cross 35,000 Mark. Read in Malayalam
Story first published: Saturday, January 23, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X