Just In
- just now
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 15 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 16 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- News
വെള്ളിയാഴ്ച ഭാരത ബന്ദ്; രാജ്യം സ്തംഭിക്കും; കടകള്‍ തുറക്കില്ല, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍
- Movies
ഡിംപലിനെ മജിസിയ പിന്നില്‍ നിന്നും കുത്തിയോ? സൗഹൃദത്തില്‍ വിള്ളല്‍ വീണ് തുടങ്ങിയെന്ന് പ്രേക്ഷകര്‍
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
ഇന്ത്യയില്‍ പുതിയ ഉത്പാദന കേന്ദ്രത്തിനായി 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ ഇലക്ട്രിക്. രാജസ്ഥാനില്‍ പുതിയ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായിട്ടാണ് നിര്‍മ്മാതാവ് തുക നിക്ഷേപിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷം യൂണിറ്റ് വില്ക്കാന് ഉദ്ദേശിക്കുന്നതിനാല്‍ പുതിയ യൂണിറ്റുകള്‍ പുറത്തിറക്കുന്നതിന് ഇതേ യൂണിറ്റ് ഉപയോഗിക്കും. 58,998 രൂപ എക്സഷോറൂം വിലയുള്ള ഒഖിനാവ ഡ്യുവല്‍ B2B ഇലക്ട്രിക് ഇരുചക്ര വാഹനം കമ്പനി അടുത്തിടെ പുറത്തിറക്കി.

ഈ വിഭാഗത്തില്‍ നിന്നുള്ള മൊത്തം വില്‍പ്പനയുടെ 20 ശതമാനത്തോളം വില്‍പ്പനയാണ് കമ്പനി ഇതിലൂടെ പ്രതീക്ഷിക്കുന്നത്. 250 വാട്ട് ഇലക്ട്രിക് മോട്ടോറാണ് പുതിയ ഒഖിനാവ ഡ്യുവലിന് കരുത്ത് പകരുന്നത്.
MOST READ: പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ

48W 55Ah വേര്‍പെടുത്താവുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരൊറ്റ ചാര്‍ജില്‍ 130 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും കമ്പനി അവകാശപ്പെടുന്നു. 25 കിലോമീറ്ററാണ് പരമാവധി വേഗത.

''ഞങ്ങള്‍ ഒരു പുതിയ പ്ലാന്റും പുതിയ ഉത്പ്പന്നങ്ങളും കൊണ്ടുവരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ മൊത്തം നിക്ഷേപം 150 കോടി രൂപ വരുമെന്ന് ഒഖിനാവ ഓട്ടോടെക് മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ ജീതേന്ദര്‍ ശര്‍മ പറഞ്ഞു.
MOST READ: സഫാരിയുടെ അരങ്ങേറ്റത്തിനൊരുങ്ങി ടാറ്റ; ഡീലര്‍ യാര്‍ഡിലെത്തിയ ചിത്രങ്ങള്‍ പുറത്ത്

ആദ്യ ഘട്ടത്തില്‍ പുതിയ പ്ലാന്റിന് 5-6 ലക്ഷം യൂണിറ്റ് ശേഷി ഉണ്ടായിരിക്കും. പിന്നീട് ഭാവിയില്‍ 10 ലക്ഷം യൂണിറ്റ് വരെ അത് ഉയര്‍ത്തുമെന്നും അദ്ദേഹം പറയുന്നു.

രാജസ്ഥാനിലെ നിലവിലുള്ള പ്ലാന്റിനടുത്താണ് പുതിയ നിര്‍മാണ യൂണിറ്റ്. പുതിയ ഉത്പ്പന്നങ്ങള്‍ക്കൊപ്പം B2B, B2C വിഭാഗങ്ങളെയും കമ്പനി ലക്ഷ്യമിടുന്നു. ഇരുചക്ര വാഹന കമ്പനി ഈ വര്‍ഷം ആദ്യ പകുതിയില്‍ Oki100 എന്ന രഹസ്യനാമമുള്ള ഹൈ സ്പീഡ് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കും.

കഴിഞ്ഞ വര്‍ഷം നടന്ന ഓട്ടോ എക്സ്പോയിലാണ് ബൈക്കിനെ കമ്പനി അവതരിപ്പിക്കുന്നത്. പിന്നീട് വൈകാതെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലെ സാഹചര്യം പദ്ധതികളെല്ലാം തകിടം മറിച്ചു.

മഹാമാരി കാലം ഇ-കൊമേഴ്സിന്റെ ഉയര്‍ച്ചയും അവസാന മൈല്‍ ഡെലിവറികളും ത്വരിതപ്പെടുത്തിയതായി ജീതേന്ദര്‍ ശര്‍മ്മ പറഞ്ഞു. വില്‍പ്പനയെ സംബന്ധിച്ചിടത്തോളം, നടപ്പ് സാമ്പത്തിക വര്‍ഷം അവസാനത്തോടെ കമ്പനി ഒരു ലക്ഷം യൂണിറ്റിന്റെ മൊത്തം വില്‍പ്പനയില്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഡെലിവറി വിഭാഗത്തിലെ ബിസിനസുകള്‍ക്ക് പുതുമ കണ്ടെത്താനും പ്രവര്‍ത്തനച്ചെലവ് കുറയ്ക്കാനും കാര്യക്ഷമത സ്ഥിരമായി വര്‍ധിപ്പിക്കാനും അത് ആവശ്യമായി വന്നിട്ടുണ്ടെന്നും ഒഖിനാവ ഡ്യുവല്‍, ആ ആവശ്യം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

21-22 സാമ്പത്തിക വര്‍ഷത്തില്‍, പുതിയ മോഡലുകളുടെ എണ്ണം ഇരട്ടിയാക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം യൂണിറ്റുകള്‍ വില്‍ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്നുവരെ 92 ശതമാനത്തിലധികം പ്രാദേശികവത്ക്കരണമുണ്ട്. അടുത്ത പാദത്തില്‍ അത് 100 ശതമാനമാകാന്‍ പദ്ധതിയുണ്ടെന്നും കമ്പനി അറിയിച്ചു.