Just In
- 43 min ago
'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി
- 1 hr ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 16 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 17 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
Don't Miss
- Finance
പാചകവാതകത്തിന് വീണ്ടും വില കൂട്ടി; ഗാര്‍ഹിക സിലണ്ടറിന് ഈ മാസം വര്‍ധിച്ചത് 100 രൂപ!
- News
'പിസി ജോര്‍ജിന് യോഗിയുടെ ഭാഷ; ഷാള്‍ സ്വീകരിക്കുന്നതിനേക്കാള്‍ നല്ലത് നിരാഹാരം അവസാനിപ്പിക്കല്‍'
- Movies
ഡിംപലിനെതിരെ പരാതിയുമായി മജിസിയയും സന്ധ്യയും ഭാഗ്യലക്ഷ്മിയും, ബിഗ് ബോസ് ഹൗസിൽ പരാതി രൂക്ഷമാകുന്നു
- Lifestyle
രക്തസമ്മര്‍ദ്ദം പിടിച്ചുനിര്‍ത്താന്‍ ഉത്തമം ഈ വിത്ത്
- Sports
IND vs ENG: പുജാര പൂജ്യത്തിന് പുറത്ത്, അപൂര്‍വ്വ കാഴ്ച, കുറവ് പന്തുകള്‍ നേരിട്ട് മടങ്ങിയ കണക്കുകളിതാ
- Travel
വിശ്വാസം മാത്രംമതി! ഈ ക്ഷേത്രങ്ങളിലെ പ്രസാദം രോഗങ്ങളകറ്റും!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വിപണി തിരിച്ചുപിടിക്കാൻ പ്രാപ്‌തം; കൈ നീറയെ ഫീച്ചറുകൾ, ആകെ മാറി ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ്
പുത്തൻ പ്രതീക്ഷകളുമായി കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിനെ ജീപ്പ് അടുത്തിടെയാണ് ഇന്ത്യൻ വിപണിക്കായി അവതരിപ്പിച്ചത്. വരും ദിവസം വില കൂടി പ്രഖ്യാപിക്കുന്നതോടെ എസ്‌യുവി വിൽപ്പനയ്ക്ക് ഇറങ്ങുകയും ചെയ്യും.

എന്തായാലും പോരായ്‌മകളെല്ലാം വെട്ടിയൊതുക്കിയാണ് ജീപ്പ് കോമ്പസ് ഇത്തവണ എത്തുന്നത്. കാഴ്ച്ചയിൽ പണ്ടേ മിടുക്കാനായിരുന്ന എസ്‌യുവി ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലൂടെ പുറംമോടിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുമുണ്ട്. എന്നാൽ അകത്തളത്തിലാണ് വാഹനത്തിന് ഗംഭീര പുതുമകൾ ഒരുക്കിയിരിക്കുന്നത്.

പുതിയ കോമ്പസ് തീർച്ചയായും പഴയ മോഡലിനെ അപേക്ഷിച്ച് ഒരു മെച്ചപ്പെടുത്തലാണെങ്കിലും ജീപ്പിന് ഇന്ത്യയിലെ വിൽപ്പന ഉയർത്താൻ പറ്റുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. 2017-ൽ കോമ്പസുമായി അമേരിക്കൻ ബ്രാൻഡ് ആദ്യമായി ഇന്ത്യൻ വിപണിയിൽ പ്രവേശിച്ചപ്പോൾ മികച്ച തുടക്കമാണ് ലഭിച്ചത്.
MOST READ: ആൾട്രോസിനായി ഒരു പുതിയ ടോപ്പ്-എൻഡ് വേരിയന്റുകൂടി XZ+; പ്രാരംഭ വില 8.25 ലക്ഷം രൂപ

തുടക്കത്തിലെ ശക്തമായ വിൽപ്പന ജീപ്പിന് തുടരാനായില്ല. പുതിയ ഉൽപ്പന്നങ്ങളൊന്നും പിന്നീട് അവതരിപ്പിക്കാൻ ബ്രാൻഡ് തയാറാകാത്തതാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കാൻ സാധിക്കുന്നത്. കൂടാതെ പുതിയ വേരിയന്റുകൾ ചേർത്തതൊഴിച്ചാൽ കോമ്പസ് വർഷങ്ങളായി മാറ്റമില്ലാതെ തുടർന്നതും തിരിച്ചടിയായി.

അതുപോലെ ഉപഭോക്താക്കൾക്ക് ബ്രാൻഡിനോടുള്ള താൽപര്യം പതുക്കെ നഷ്ടപ്പെടാനും വിൽപ്പന കുറയാനും തുടങ്ങി. കഴിഞ്ഞ വർഷം അതായത് 2020-ൽ ഇന്ത്യയിൽ 5,239 യൂണിറ്റുകൾ മാത്രമാണ് ജീപ്പിന് നിരത്തിലെത്തിക്കാൻ കഴിഞ്ഞത്. 2019-നെ അപേക്ഷിച്ച് 52 ശതമാനത്തിലധികം വിൽപ്പന ഇടിവാണ് രേഖപ്പെടുത്തിയത്.
MOST READ: ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം

ഫെയ്‌സ്‌ലിഫ്റ്റ് മോഡലിലൂടെ കോമ്പസിന്റെ ഉപഭോക്തൃ താൽപ്പര്യം പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ജീപ്പ്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോയോടുകൂടിയ യുകണക്ട് 5 ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ പോലെ എസ്‌യുവിക്ക് ഇപ്പോൾ ധാരാളം പുതിയ സവിശേഷതകൾ ലഭിക്കുന്നു.

തീർന്നില്ല, ഇതോടൊപ്പം പുതിയ 4-സ്‌പോക്ക്, മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീലിനു മുന്നിൽ ഇരിക്കുന്ന 10.25 ഇഞ്ച് പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും എസ്‌യുവിയുടെ പ്രീമിയംനെസ് വർധിപ്പിക്കും. കോമ്പസിന്റെ പ്രീമിയം അനുഭൂതി ഉയർത്തുന്ന ഡാഷ്, ഡോർ പാനലുകൾ മുതലായവ ഉൾപ്പെടെ ക്യാബിന് ചുറ്റും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ ഉണ്ട്.
MOST READ: ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ

പുതിയ കോമ്പസിന് കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യയും ലഭിക്കുന്നത് ശ്രദ്ധേയമാണ്. ഇത് എതിരാളികളുമായി മാറ്റുരയ്ക്കുമ്പോൾ കാറിനെ കൂടുതൽ കാലികമാക്കുന്നു. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആൽപൈൻ 9-സ്പീക്കർ ഓഡിയോ സിസ്റ്റം, വയർലെസ് സ്മാർട്ട്‌ഫോൺ ചാർജർ, പനോരമിക് സൺറൂഫ്, 360 ഡിഗ്രി ക്യാമറ എന്നിവയാണ് ഓഫറിലെ മറ്റ് ആകർഷകമായ സവിശേഷതകൾ.

മുമ്പത്തെ മോഡലിൽ നിന്ന് എഞ്ചിൻ ഓപ്ഷനുകൾ കമ്പനി അതേപടി മുന്നോട്ടു കൊണ്ടുപോയി. 1.4 ലിറ്റർ ടർബോ-പെട്രോൾ, 2.0 ലിറ്റർ ടർബോ-ഡീസൽ എന്നിവയാണ് ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിലും ലഭ്യമാവുക.
MOST READ: ക്രെറ്റയുടെ വില ഉയര്‍ത്തി ഹ്യുണ്ടായി; പുതിയ വില വിവരങ്ങള്‍ അറിയാം

ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുമ്പോൾ പെട്രോൾ പതിപ്പിന് 7 സ്പീഡ് ഡിസിടിയും ഡീസൽ പതിപ്പിന് 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഓപ്ഷനായി തെരഞ്ഞെടുക്കാം.

കോമ്പസിന്റെ ഏറ്റവും ശക്തമായ പോയിന്റുകളിൽ ഒന്നാണ് ഈ എഞ്ചിൻ ഓപ്ഷനുകൾ. അതിനാൽ ആ വിഭാഗത്തിൽ പരാതികളൊന്നും ഉയരാൻ സാധ്യതയില്ല. അതോടൊപ്പം ആധുനികമായ എല്ലാ പുതിയ സവിശേഷതകളും ഇപ്പോൾ ഉൾച്ചേർത്തിരിക്കുന്നതിനാൽ എസ്‌യുവി മുമ്പത്തേതിനേക്കാൾ കൂടുതൽ ശ്രദ്ധനേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.