Just In
- 5 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 6 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 8 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എബിഎസ് സംവിധാനത്തോടെ പ്ലാറ്റിന 110 അവതരിപ്പിക്കാനൊരുങ്ങി ബജാജ്
ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) ഉള്ള പുതിയ പ്ലാറ്റിന 110 അവതരിപ്പിക്കാനൊരുങ്ങി ബജാജ്. ഇന്ത്യയില്‍ എന്‍ട്രി ലെവല്‍ 110 സിസി മോട്ടോര്‍സൈക്കിളില്‍ എബിഎസ് വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ നിര്‍മ്മാതാവായി ഇതോടെ ബജാജ് മാറും.

അതേസമയം ബൈക്കിന്റെ വില വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പ്ലാറ്റിന 110-ലെ എബിഎസ് മിക്ക ബൈക്കുകളില്‍ നിന്നും വ്യത്യസ്തമാണ്. മുന്‍വശത്ത് ഒരൊറ്റ 240 mm ഡിസ്ക് ബ്രേക്കും പിന്നില്‍ എബിഎസ് റിംഗും ഉള്ള ഡ്രം ബ്രേക്കും ബൈക്കിന് ലഭിക്കുന്നു. ബജാജ് ഇതിനെ 'ആന്റി-സ്കിഡ് ബ്രേക്കിംഗ് സിസ്റ്റം' എന്നാണ് വിളിക്കുന്നത്.

ചെറിയ ചില കോസ്മെറ്റിക് മാറ്റങ്ങളോടെയാകും ഈ പതിപ്പ് വിപണിയില്‍ എത്തുക. ബ്ലാക്ക്, വൈറ്റ് ബോഡി ഗ്രാഫിക്സുള്ള ഗ്രേ പെയിന്റ് സ്കീം ബൈക്കിന് ലഭിക്കും. എന്നിരുന്നാലും, സാധാരണ പ്ലാറ്റിന 110-ല്‍ നിന്നുള്ള ഏറ്റവും ശ്രദ്ധേയമായ വ്യത്യാസം വൈറ്റ് നിറത്തില്‍ വരച്ച ഒരു ജോഡി സ്പോക്ക്ഡ് അലോയ് വീലുകളാണ്.
MOST READ: പരീക്ഷണയോട്ടം തുടര്‍ന്ന് ടിയാഗൊ, ടിഗോര്‍ സിഎന്‍ജി മോഡലുകള്‍; കൂടുതല്‍ വിവരങ്ങള്‍ ഇതാ

ഈ വിഷ്വല്‍ ആഡ്-ഓണുകള്‍, ഒരു എബിഎസ് കിറ്റ്, കൂടാതെ കുറച്ച് സൗന്ദര്യവര്‍ദ്ധക അപ്ഡേറ്റുകള് എന്നിവ മാത്രമാണ് പ്രധാന മാറ്റങ്ങള്‍. പുതിയ അലോയ് വീലുകള്‍ ബ്രാന്‍ഡിന്റെ പ്രീമിയം പള്‍സര്‍ RS, NS ശ്രേണി മോഡലുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു.

റിയര്‍ ഷോക്ക് അബ്സോര്ബറുകള്ക്കൊപ്പം 'പ്ലാറ്റിന', 'എ.ബി.എസ്' ബ്രാന്‍ഡിംഗും ഗോള്‍ഡ് നിറത്തിലാണ് വരച്ചിരിക്കുന്നത്. കൂടാതെ, നാല് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും പുനര്‍നിര്‍മ്മിച്ചുവെന്ന് വേണം പറയാന്‍.

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ സെമി ഡിജിറ്റല്‍ കണ്‍സോളില്‍ നിന്നും വ്യത്യസ്തമായി ഈ മോഡലിന് ഒരു അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുന്നു എന്നതാണ് ശ്രദ്ധേയം. അനലോഗ് സ്പീഡോമീറ്റര്‍, അനലോഗ് ഫ്യൂവല്‍ ഗേജ്, അനലോഗ് ഓഡോമീറ്റര്‍ എന്നിവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

നൈട്രോക്സ് സോസ് സസ്പെന്‍ഷനോടുകൂടിയ കോംഫോര്ടെക് സാങ്കേതികവിദ്യയുടെ രൂപത്തില്‍ അപ്ഡേറ്റുചെയ്ത ഹാര്‍ഡ്വെയറുകളും പ്ലാറ്റിന 110 എബിഎസ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിശാലമായ റബ്ബര്‍ ഫുട്പാഡുകളും മെച്ചപ്പെട്ട റൈഡറിനും പില്യണ്‍ കംഫര്‍ട്ടിനുമായി ഒരു നീണ്ട സീറ്റും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
MOST READ: പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

പുതിയ അപ്ഡേറ്റുകളുള്ള ഒരു 3D ലോഗോ, ട്യൂബ്ലെസ് ടയറുകള്‍ എന്നിവയാണ് മറ്റ് അപ്ഡേറ്റുകള്. ഇതുകൂടാതെ, പ്ലാറ്റിന 110 എബിഎസില്‍ മറ്റ് മാറ്റങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന.

ബിഎസ് VI നിലവാരത്തിലുള്ള 115 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എഞ്ചിനാണ് കരുത്ത്. ഈ യൂണിറ്റ് 8.44 bhp പവര്‍, 9.81 Nm torque എന്നിവ വാഗ്ദാനം ചെയ്യുന്നു.
MOST READ: പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ

5-സ്പീഡ് ഗിയര്‍ബോക്സുമായിട്ടാണ് എഞ്ചിന് ജോടിയാക്കുന്നത്. സസ്പെന്ഷന് ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നത് മുന്നില്‍ ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്കുകളും ആണ്.
Source: Team BHP