എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

എക്‌സ്ട്രീം 160R നേക്കഡ് ബൈക്കിന്റെ 100 മില്യൺ ലിമിറ്റഡ് എഡിഷൻ പതിപ്പിന്റെ വില പ്രഖ്യാപിച്ച് ഹീറോ മോട്ടോകോർപ്. 1,08,750 രൂപയാണ് ജനപ്രിയ മോഡലിന്റെ പുതിയ വേരിയന്റിനായി മുടക്കേണ്ട എക്സ്ഷോറൂം വില.

എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

സിംഗിൾ ഡിസ്‌ക്, ഡബിൾ ഡിസ്‌ക് വേരിയന്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ സ്പെഷ്യൽ എഡിഷന് ഏകദേശം 1800 രൂപ മുതൽ 4850 രൂപ വരെ ചെലവേറും. പത്ത് കോടി ഇരുചക്ര വാഹന നിർമാണമെന്ന നാഴികക്കല്ല് ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഹീറോ ഈ മോഡൽ വിപണിയിൽ എത്തിച്ചിരിക്കുന്നത്.

എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

ബ്ലാക്ക് ഔട്ട് ഭാഗങ്ങൾക്കും പുതിയ ബോഡി ഗ്രാഫിക്സിനുമൊപ്പം റെഡ്, വൈറ്റ് ഡ്യുവൽ-ടോൺ കളർ ഓപ്ഷനിലുമാണ് പുതിയ ഹീറോ എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷൻ നിർമിച്ചിരിക്കുന്നത്. ഇത് ഹീറോയുടെ ലോഗോയുടെ കളർ സംയോജനവുമായി പൊരുത്തപ്പെടുന്നു എന്നതാണ് ശ്രദ്ധേയം.

MOST READ: 316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

റെഡ് ഫ്രണ്ട് ഫെൻഡർ, ഫ്യുവൽ ടാങ്ക് എക്സ്റ്റൻഷനുകൾ, ഹെഡ്‌ലാമ്പ് മാസ്ക്, സൈഡ് പാനലുകൾ എന്നിവ മോട്ടോർസൈക്കിളിന്റെ സ്‌പോർട്ടി ആകർഷണം വർധിപ്പിക്കുന്നു. ഹീറോ എക്‌സ്ട്രീം 160R ലിമിറ്റഡ് എഡിഷന്റെ ഫ്യുവൽ ടാങ്കിൽ ‘100 മില്യൺ ലിമിറ്റഡ് എഡിഷൻ' ബാഡ്‌ജിംഗും ഇടംപിടിച്ചിട്ടുണ്ട്.

എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

എൽഇഡി ഹെഡ്‌ലാമ്പ്, എൽഇഡി ഇൻഡിക്കേറ്ററുകൾ, ഡ്യുവൽ-ടോൺ ഫ്യുവൽ ടാങ്ക്, കോണ്ടൂർഡ് സിംഗിൾ-പീസ് സീറ്റ്, ‘H' സിഗ്‌നേച്ചറുള്ള സ്മോക്ക്ഡ് എൽഇഡി ടെയ്‌ലാമ്പ് എന്നിവ ബൈക്കിന്റെ സ്റ്റാൻഡേർഡ് മോഡലിന് സമാനമാണ്.

MOST READ: 2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

പൂർണ ഡിജിറ്റൽ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട്-ഓഫ്, ഹസാർഡ് ലൈറ്റുകൾ എന്നിവ പുതിയ ഹീറോ എക്‌സ്ട്രീം 160R ലിമിറ്റഡ് എഡിഷനിലും വാഗ്‌ദാനം ചെയ്യുന്നുണ്ട്.

എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

ചുരുക്കി പറഞ്ഞാൽ ആകർഷകമായ ഡ്യുവൽ-ടോൺ കളർ ഓപ്ഷന് പുറമെ ഹീറോ എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷനിൽ മറ്റ് മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ലെന്ന് സാരം. റെഗുലർ മോഡലിന് സമാനമായി 17 ഇഞ്ച് അലോയ് വീലുകളാണ് പുതിയ വേരിയന്റിനും സമ്മാനിച്ചിരിക്കുന്നത്.

MOST READ: റാങ്‌ലർ റൂബിക്കൺ 392 ലോഞ്ച് എഡിഷനെ വിപണിയിൽ എത്തിച്ച് ജീപ്പ്

എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

പുതിയ 100 മില്യൺ സ്‌പെഷ്യൽ പതിപ്പിൽ 276 mm ഫ്രണ്ട് ഡിസ്കും ഡ്യുവൽ ചാനൽ എബിഎസ് ഉള്ള 220 mm റിയർ ഡിസ്ക്കുമാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. 130 mm റിയർ ഡ്രം ബ്രേക്കുകളും സിംഗിൾ ചാനൽ എബിഎസും ബൈക്കിന്റെ അടിസ്ഥാന വേരിയന്റിൽ ലഭ്യമാണ്.

എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

മോട്ടോർസൈക്കിളിന് 163 സിസി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയാകും കരുത്തേകുക. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ 8500 rpm-ൽ 15 bhp പവറും 6500 rpm-ൽ 14 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

വെറും 4.7 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ പൂജ്യം മുതൽ 60 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ ഹീറോ എക്‌സ്ട്രീം 160R പ്രാപ്‌തമാണ്. സെഗ്മെന്റിലെ ഏറ്റവും ഭാരം കുറഞ്ഞ മോഡലാണിത് എന്നതും ശ്രദ്ധേയമാണ്.

എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

വില പ്രഖ്യാപിച്ചെങ്കിലും എക്‌സ്ട്രീം 160R നേക്കഡ് ബൈക്കിന്റെ 100 മില്യൺ ലിമിറ്റഡ് എഡിഷനെ ഹീറോ ഇതുവരെ ഔദ്യോഗികമായി വിപണിയിൽ അവതരിപ്പിച്ചിട്ടില്ല. എങ്കിലും അധികം വൈകാതെ തന്നെ ബൈക്ക് വിൽപ്പനയ്ക്ക് എത്തുമെന്നാണ് സൂചന.

Most Read Articles

Malayalam
English summary
New Hero Xtreme 160R 100 Million Limited Edition Priced At Rs 1.08 Lakh. Read in Malayalam
Story first published: Monday, March 1, 2021, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X