2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം സ്വന്തമാക്കി റോയൽ എൻഫീൽഡ് മീറ്റിയോർ 350. ഇത്തവണത്തെ അവാർഡിനായി പരിഗണിച്ച എട്ട് മോഡലുകളെ പിന്തള്ളിയാണ് റെട്രോ ക്ലാസിക് നിർമാതാക്കളുടെ ഏറ്റവും പുതിയ മോഡൽ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

എല്ലാ വർഷത്തെയും പോലെ തന്നെ രാജ്യത്ത് നിർമിക്കുന്നതോ കൂട്ടിച്ചേർക്കുന്നതോ ആയ ബൈക്കുകളെയാണ് ഇത്തവണയും പുരസ്‌കാരത്തിന് പരിഗണിക്കപ്പെട്ടത്. ഈ വർഷം ആകെ ഒമ്പത് മോട്ടോർസൈക്കിളുകളായിരിക്കുന്നു പുരസ്ക്കാരത്തിന് പരിഗണിക്കപ്പെട്ടിരുന്നത്.

2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

അതിൽ ഹീറോ പാഷൻ പ്രോ, ഹീറോ ഗ്ലാമർ, ഹീറോ എക്‌സ്ട്രീം 160R, ഹോണ്ട ഹോർനെറ്റ് 2.0, ബജാജ് ഡൊമിനാർ 250, ഹസ്‌ഖ്‌വർണ സ്വാർട്ട്പിലൻ 250, കെടിഎം 390 അഡ്വഞ്ചർ എന്നീ ശക്തരായ എതിരാളികളെ പിന്തള്ളിയാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350 മോഡലിനെ വിജയിയായി തെരഞ്ഞെടുത്തിരിക്കുന്നത്.

MOST READ: കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ

2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

വില, ഇന്ധനക്ഷമത, രൂപകൽപ്പന, സുരക്ഷ, പെർഫോമൻസ്, സുഖം, പണത്തിന്റെ മൂല്യം എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് മീറ്റിയോറിലേക്ക് അവാർഡ് എത്തിയത്.

2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

ഐതിഹാസിക മോഡലായ തണ്ടർബേർഡ് ശ്രേണിക്ക് പകരക്കാരനായാണ് 2020 നവംബർ ആറിന് മീറ്റിയോർ വിപണിയിൽ ഇടംപിടിക്കുന്നത്. ഫയർബോൾ, സ്റ്റെല്ലാർ, സൂപ്പർനോവ എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് ക്രൂയിസർ മോട്ടോർസൈക്കിൾ വിൽപ്പനയ്ക്ക് എത്തുന്നത്.

MOST READ: പരീക്ഷണയോട്ടം ആരംഭിച്ച് ബജാജ് പള്‍സര്‍ NS250; അവതരണം ഈ വര്‍ഷം തന്നെ

2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

1.78 ലക്ഷം മുതൽ 1.93 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയുള്ള മീറ്റിയോറിന് വിപണിയിൽ നിന്ന് ഗംഭീര സ്വീകരണവുമാണ് ലഭിച്ചത്. കമ്പനിയുടെ ഏറ്റവും പുതിയ ജെ പ്ലാറ്റ്ഫോമിൽ നിർമിച്ചിരിക്കുന്ന മോഡലിന് പരിഷ്ക്കരിച്ച പുതിയ എഞ്ചിനും ലഭ്യമായതോടെ കൂടുതൽ റിഫൈൻഡായി.

2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

എൽഇഡി ഡിആർഎൽ ഉള്ള ഹാലോജൻ ഹെഡ്‌ലാമ്പ്, ക്രോം ടേൺ ഇൻഡിക്കേറ്ററുകൾ, വിൻഡ്‌ഷീൽഡ്, എൽഇഡി ടെയ്‌ലാമ്പ്, ബാക്ക്‌റെസ്റ്റുള്ള ഇരട്ട-സീറ്റ് തുടങ്ങിയ സവിശേഷതകൾ കൊണ്ടാണ് റോയൽ എൻഫീൽഡ് മീറ്റിയോർ 350 കൊണ്ട് സജ്ജീകരിച്ചിരിക്കുന്നത്.

MOST READ: Oki 100 ഇലക്ട്രിക് മോട്ടോർസൈക്കിൾ ഉടൻ വിപണിയിലെത്തും; ടീസർ പുറത്തുവിട്ട് ഒഖിനാവ

2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

ഒരു ഇരട്ട-പോഡ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിന്റെ സാന്നിധ്യവും ശ്രദ്ധേയമാണ്. വലിയ പോഡിൽ ഒരു അനലോഗ് സ്പീഡോമീറ്ററും ഗിയർ പൊസിഷൻ, ഫ്യുവൽ, ക്ലോക്ക്, ട്രിപ്പ് ഡാറ്റ എന്നിവ നൽകുന്ന എൽസിഡി യൂണിറ്റാണ് അത്. ചെറുത് ടേൺ-ബൈ-ടേൺ നാവിഗേഷൻ പോഡാണ്.

2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

ഇത് റോയൽ എൻഫീൽഡ് ട്രിപ്പർ എന്നറിയപ്പെടുന്നു. ഇത് റൈഡറിന്റെ സ്മാർട്ട്‌ഫോണുമായി ജോടിയാക്കാനാകും. നേരത്തെ സൂചിപ്പിച്ചതു പോലെ റോയൽ എൻഫീൽഡ് മീറ്റിയോറിന് ഒരു പുതിയ 349 സിസി, സിംഗിൾ സിലിണ്ടർ, 4-സ്ട്രോക്ക്, എയർ-ഓയിൽ-കൂൾഡ്, ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ എഞ്ചിനാണ് കരുത്തേകുന്നത്.

2021 ഇന്ത്യൻ മോട്ടോർസൈക്കിൾ ഓഫ് ദി ഇയർ പുരസ്ക്കാരം മീറ്റിയോറിന്

ഇത് 6,100 rpm-ൽ പരമാവധി 20.2 bhp പവറും 4,000 rpm-ൽ 27 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് കോൺസ്റ്റെൻഡ് മെഷ് ഗിയർബോക്‌സുമായാണ് മോട്ടോർ ജോടിയാക്കിയിരിക്കിയിരിക്കുന്നത്.

Most Read Articles

Malayalam
English summary
Royal Enfield Meteor 350 Won The 2021 Indian Motorcycle Of The Year Award. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X