Just In
- 4 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 5 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 6 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 7 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Movies
കിടിലത്തിന്റെ ആരോപണത്തില്‍ വിങ്ങിപ്പൊട്ടി ഡിംപല്‍, വേദന കൊണ്ട് കരയാന്‍ പോലും സാധിക്കാതെ ഞാന്‍ നിന്നിട്ടുണ്ട്
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ
എക്സ്പള്‍സ് 200-യുടെ വില്‍പ്പനയില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്.

ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളായ എക്സ്പള്‍സ് 200-യുടെ കേരളത്തിലെ വില്പന 10,000-പിന്നിട്ടതായി കമ്പനി അറിയിച്ചു. ഇത് കമ്പനിയുടെ ആധുനിക പ്രീമിയം ബ്രാന്‍ഡിന്റെ സാന്നിധ്യം കേരളത്തില്‍ ശക്തമായി ഉറപ്പിക്കുന്നതിന് കാരണമായി.

രാജസ്ഥാനിലെ ജയ്പൂരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ സെന്റര്‍ ഓഫ് ഇന്നവേഷന്‍ ആന്റ് ടെക്നോളജി (സി ഐ ടി) എന്ന ആര് & ഡി ഹബ്ബില്‍ നിര്‍മിച്ച കമ്പനിയുടെ പ്രീമിയം പോര്‍ട്ട്ഫോളിയോ ഉല്‍പ്പന്നമായ എക്സ്പള്‍സ് 200, 200 സിസി വിഭാഗത്തിലുള്ള മോട്ടോര്‍സൈക്കിള്‍ പുനര്‍രൂപകല്‍പ്പന ചെയ്തതാണ്.
MOST READ: ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

രാജ്യത്തുടനീളമുള്ള ബൈക്കിംഗ് പ്രേമികളുമായി എക്സ്പള്‍സ് വളരെ മികച്ച രീതിയില്‍ അനുരണനം ചെയ്യുന്നു, അവരില്‍ നിന്നുള്ള മികച്ച പ്രതികരണം കാണുന്നത് വളരെ സന്തോഷകരമാണെന്ന് ഹീറോ മോട്ടോകോര്‍പ് സെയില്‍സ് ആന്റ് ആഫ്റ്റര്‍ സെയില്‍സ് തലവന്‍ നവീന്‍ ചൗധരി പറഞ്ഞു.

10,000 സന്തുഷ്ട ഉപഭോക്താക്കള്‍ എന്ന നാഴികക്കല്ല് പിന്നിട്ട ആദ്യത്തെ സംസ്ഥാനമാണ് കേരളം. സുപ്രധാനമായ ഈ നാഴികക്കല്ല് കൈവരിച്ച വേളയില്‍ അതിന് സാധിച്ചതില്‍ വിനയപുരസരം ഞങ്ങള്‍ സംസ്ഥാനത്തെ എക്സ്പള്‍സ് ഉടമകള്‍ക്ക് നന്ദി പറയാന്‍ ആഗ്രഹിക്കുന്നു.
MOST READ: സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിലെ മാറ്റങ്ങള്‍ കാണാം; പരസ്യ വിഡിയോ പങ്കുവെച്ച് മാരുതി

എക്സ്പള്‍സ് 200 അതിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയുടേയും ആധുനിക ഡിസൈനിന്റെയും വ്യത്യസ്തമായ രൂപഭംഗിയുടേയും കരുത്തില്‍ അനുപമമായ ഡ്രൈവിംഗ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്.

ചലനാത്മകതയുടെ ഭാവി ആയിരിക്കുക എന്ന തങ്ങളുടെ ലക്ഷ്യം മനസില്‍ വെച്ചു കൊണ്ട് ഹീറോ മോട്ടോകോര്‍പ് ആഗോളത തലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനൊപ്പം അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാനും പുതിയ മോട്ടോര്‍ സൈക്കിളുകളും സ്കൂട്ടറുകളും പുറത്തിറക്കുമെന്നും നവീന്‍ ചൗധരി പറഞ്ഞു.
MOST READ: ഹെക്ടറിന്റെ ഉത്പാദനം 50,000 യൂണിറ്റ് പിന്നിട്ടു; ആഘോഷത്തിന്റെ ഭാഗമായി വനിത ജീവനക്കാര്‍

എക്സ്പള്‍സ് 200-ന് എക്സ് സെന്‍സ് സാങ്കേതിക വിദ്യയുടെ പിന്‍ബലമുള്ള 200 സിസി ഓയില്‍ കൂള്‍ഡ് ബിഎസ് VI എഞ്ചിനും നവീനമായ ഫ്യുവൽ ഇഞ്ചക്ഷന് സംവിധാനവുമുണ്ട്.

വാഹനമോടിക്കുന്നയാള്‍ക്ക് മികച്ച ഡ്രൈവിംഗ് അനുഭവം നല്‍കുന്നതിന് സഹായിക്കുന്ന 8,500 rpm-ല്‍ 18.08 bhp കരുത്തും 6,500 rpm-ല്‍ 16.45 Nm torque ഉം ലഭിക്കുന്ന കരുത്തുറ്റ എഞ്ചിനാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.

2019 ഏപ്രിലില്‍ പുറത്തിറക്കിയ എക്സ്പള്‍സ് 200-ന് ഇന്ത്യന്‍ ഇരു ചക്രവാഹന വിപണിയിലെ ഏറ്റവും വലിയ ബഹുമതിയായ ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഓഫ് ദ് ഇയര്‍ (ഐഎംഒടിവൈ) 2020-ല്‍ ലഭിച്ചു.

2021 ജനുവരി 21-ന് ഹീറോ മോട്ടോകോര്‍പ് ഉല്പാദനത്തില് 100 മില്യണ്‍ (10 കോടി) യൂണിറ്റുകള്‍ എന്ന ചരിത്രപരമായ നാഴികക്കല്ല് കൈവരിച്ചു. 2001-ല്‍ ലോകത്തെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കള്‍ എന്ന ബഹുമതിക്ക് അര്‍ഹമായ കമ്പനി കഴിഞ്ഞ് 20 വര്‍ഷമായി ആ ബഹുമതി കാത്തു സൂക്ഷിക്കുന്നു.