ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

കവസാക്കി നിഞ്ച 300 ഇപ്പോഴും വിറ്റഴിക്കപ്പെടുന്ന ചുരുക്കം ചില വിപണികളില്‍ ഒന്നാണ് ഇന്ത്യ. ജാപ്പനീസ് നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസമാണ് നവീകരിച്ച മോഡലിനെ അവതരിപ്പിക്കുന്നത്.

ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

2021 കവസാക്കി നിഞ്ച 300 പുതിയ മലിനീകരണ മാനദണ്ഡങ്ങളോടെയാണ് നവീകരിച്ചിരിക്കുന്നത്. 2019 ഡിസംബറില്‍ ബിഎസ് IV ബൈക്ക് വിപണിയില്‍ നിന്ന് കമ്പനി പിന്‍വലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ബിഎസ് VI പതിപ്പ് ഉടന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കൊവിഡ് മഹാമാരിയും ലോക്ക്ഡൗണും അരങ്ങേറ്റം വൈകിപ്പിച്ചു.

ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലുടനീളമുള്ള തെരഞ്ഞെടുത്ത കവസാക്കി ഡീലര്‍ഷിപ്പുകള്‍ ബിഎസ് VI നിഞ്ച 300-നായി അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു തുടങ്ങി.

MOST READ: സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിലെ മാറ്റങ്ങള്‍ കാണാം; പരസ്യ വിഡിയോ പങ്കുവെച്ച് മാരുതി

ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

ബ്രാന്‍ഡിന്റെ ഔദ്യോഗിക ഇന്ത്യന്‍ വെബ്‌പേജില്‍ മോഡലിനെ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും വൈകാതെ ഉള്‍പ്പെടുത്തുമെന്നാണ് സൂചന. നേരത്തെ പ്രഖ്യാപിച്ച ലൈം ഗ്രീന്‍ പെയിന്റിന് പുറമെ, ലൈം ഗ്രീന്‍ / എബോണി, ബ്ലാക്ക് കളര്‍ സ്‌കീമുകളിലും ബൈക്ക് ലഭ്യമാക്കും.

ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

പുതിയ കളര്‍ ഓപ്ഷനുകളും അപ്‌ഡേറ്റ് ചെയ്ത ഗ്രാഫിക്‌സ് സെറ്റും കൂടാതെ, ബാഹ്യ രൂപത്തിന്റെ കാര്യത്തില്‍ മോട്ടോര്‍സൈക്കിളില്‍ വലിയ അപ്ഡേറ്റുകളൊന്നും ലഭിക്കില്ലെന്നാണ് സൂചന. ഡിസൈന്‍ സവിശേഷതകളെല്ലാം മുമ്പത്തെ മോഡലിന് സമാനമായി തുടരും.

MOST READ: 'സോംഗ് ഓഫ് ദ നൈറ്റ്'; ബലേനോയ്ക്കായി പുതിയ TVC അവതരിപ്പിച്ച് മാരുതി

ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

മുന്‍വശത്ത് സമാന ഇരട്ട-പോഡ് ഹെഡ്‌ലൈറ്റ്, ഫെയറിംഗ് ഇന്റഗ്രേറ്റഡ് ഫ്രണ്ട് ബ്ലിങ്കറുകള്‍, മസ്‌കുലര്‍ ഫ്യൂവല്‍ ടാങ്ക്, സ്പ്ലിറ്റ്-സ്‌റ്റൈല്‍ സീറ്റുകള്‍, എക്സ്ഹോസ്റ്റില്‍ ഒരു ക്രോം ഹീറ്റ്ഷീല്‍ഡ് എന്നിവ ഇതിന് ലഭിക്കുന്നു.

ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

മോട്ടോര്‍ബൈക്കിന്റെ സാങ്കേതിക സവിശേഷതകളെക്കുറിച്ച് ഔദ്യോഗിക അപ്ഡേറ്റുകളൊന്നും ഇല്ലെങ്കിലും, ഇതിന് 296 സിസി ലിക്വിഡ്-കൂള്‍ഡ്, ഫോര്‍-സ്‌ട്രോക്ക് പാരലല്‍-ട്വിന്‍ എഞ്ചിന്‍ ലഭിക്കും.

MOST READ: 40,000 കടന്ന് മാഗ്നൈറ്റിന്റെ ബുക്കിംഗ്; മൂന്നാം ഷിഫ്റ്റ് ആരംഭിച്ചു, കാത്തിരിപ്പ് കാലയളവ് കുറയും

ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

അത് ഇപ്പോള്‍ ഏറ്റവും പുതിയ ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നു. ഗിയര്‍ബോക്‌സ് ആറ് സ്പീഡ് യൂണിറ്റായി തുടരുന്നു. ഈ യൂണിറ്റ് 11,000 rpm-ല്‍ 29.0 bhp കരുത്തും 10,000 rpm-ല്‍ 27.0 Nm torque ഉം സൃഷ്ടിക്കും.

ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

മുമ്പത്തെ ബിഎസ് IV-സ്‌പെക്ക് മോഡലില്‍ നിന്ന് ഉപകരണങ്ങളും ഫീച്ചറുകളും ബൈക്ക് നിലനിര്‍ത്തിയിട്ടുണ്ട്. ഒരേ ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിയര്‍ മോണോ-ഷോക്ക്, രണ്ട് ടയറുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, ഡ്യുവല്‍ ചാനല്‍ എബിഎസ് എന്നിവ ഇത് ഉപയോഗിക്കുന്നത് തുടരും.

MOST READ: പുതിയ മുഖവുമായി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിൽ, തുടിപ്പേകാൻ ഡ്യുവൽ ജെറ്റ് എഞ്ചിനും; വില 5.73 ലക്ഷം മുതൽ

ബിഎസ് VI നിഞ്ച 300 അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചു; അവതരണം മാര്‍ച്ചോടെയെന്ന് കവസാക്കി

വിലനിര്‍ണ്ണയത്തെ സംബന്ധിച്ചിടത്തോളം, ബൈക്കിന് ഏകദേശം 3 ലക്ഷം മുതല്‍ 3.05 ലക്ഷം രൂപ വരെ എക്‌സ്‌ഷോറൂം വില വരുമെന്ന് ഡീലര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ടിവിഎസ് അപ്പാച്ചെ RR 310 ആണ് വിപണിയിലെ മുഖ്യഎതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #കവസാക്കി #kawasaki
English summary
Kawasaki Started To Accept BS IV Ninja 300 Unofficial Bookings, Launch Expected In March. Read in Malayalam.
Story first published: Thursday, February 25, 2021, 15:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X