Just In
- 24 min ago
ഷാങ്ഹായ് ഓട്ടോ ഷോയിൽ ഒക്ടാവിയ പ്രോ സെഡാൻ പ്രദർശിപ്പിച്ച് സ്കോഡ
- 11 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 12 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 13 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
Don't Miss
- News
സീതാറാം യെച്ചൂരിയുടെ മകനും മാധ്യമപ്രവര്‍ത്തകനുമായ ആശിഷ് യെച്ചൂരി കൊവിഡ് ബാധിച്ച് മരിച്ചു
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്‍ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹെക്ടറിന്റെ ഉത്പാദനം 50,000 യൂണിറ്റ് പിന്നിട്ടു; ആഘോഷത്തിന്റെ ഭാഗമായി വനിത ജീവനക്കാര്‍
ജനപ്രീയ മോഡലായ ഹെക്ടറിന്റെ ഉത്പാദനം 50,000 യൂണിറ്റ് പിന്നിട്ടതായി പ്രഖ്യാപിച്ച് എംജി മോട്ടോര്‍. ഇന്ത്യന്‍ വിപണിയില്‍ ബ്രാന്‍ഡിന്റെ ആദ്യ ഓഫറാണ് എംജി ഹെക്ടര്‍.

ഗുജറാത്തിലെ വഡോദരയിലെ ബ്രാന്‍ഡിന്റെ പ്ലാന്റില്‍ നിന്നാണ് നാഴികക്കല്ലായ എസ്യുവി വനിത ജീവനക്കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആദ്യം മുതല്‍ അവസാനം വരെ ഉല്പാദനത്തിന് നേതൃത്വം നല്‍കിയിരിക്കുന്നത് വനിതാ ജീവനക്കാരാണ്.

ഇതിന്റെ വീഡിയോയും കമ്പനി സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തു. എംജി പറയുന്നതനുസരിച്ച്, ഷീറ്റ് മെറ്റല്‍, വെല്‍ഡിംഗ്, പെയിന്റിംഗ് ജോലികള്‍, പ്രൊഡക്ഷന്‍-പോസ്റ്റ് ടെസ്റ്റ് റണ്‍സ് എന്നിവ ഉള്‍പ്പടെ എല്ലാം ചെയ്തിരിക്കുന്നത് വനിതാ ജീവനക്കാര്‍ തന്നെയാണ്.
MOST READ: വിറ്റാര ബ്രെസ്സയേക്കാൾ മികച്ചതാണോ ടൊയോട്ട അർബൻ ക്രൂയിസർ? റോഡ് ടെസ്റ്റ് റിവ്യൂ

സംഭവത്തെക്കുറിച്ച് എംജി മോട്ടോര്‍ ഇന്ത്യ പ്രസിഡന്റും മാനേജിംഗ് ഡയറക്ടറുമായ രാജീവ് ചബ പറയുന്നതിങ്ങനെ, ''എംജി എല്ലായ്പ്പോഴും ഒരു പുരോഗമന ബ്രാന്‍ഡാണ്. ഇത് ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ ഞങ്ങളുടെ കാഴ്ചപ്പാടിനെ വിശാലമാക്കുകയും ഞങ്ങളുടെ ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ എല്ലാ മേഖലകളിലും അണ്‍ലോക്ക് ചെയ്ത കാര്യക്ഷമമാക്കുകയും ചെയ്യുന്നു.

തങ്ങളുടെ സംഘടനയില്‍ 50 ശതമാനം ലിംഗവൈവിധ്യം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. വിവിധ സംരംഭങ്ങളിലൂടെ നിരവധി വനിതാ സഹകാരികളെ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
MOST READ: സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിലെ മാറ്റങ്ങള്‍ കാണാം; പരസ്യ വിഡിയോ പങ്കുവെച്ച് മാരുതി

എംജിയുടെ അത്യാധുനിക സൗകര്യത്തില്‍ വാഹന നിര്‍മാണത്തിന് ആധുനിക അടിസ്ഥാന സൗകര്യങ്ങളുണ്ട്. വിവിധ വര്‍ക്ക്ഷോപ്പുകള്‍ക്കായി ഓട്ടോമേറ്റഡ് ഗൈഡഡ് വെഹിക്കിള്‍സ് (AGV), റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍ (RPA) എന്നിവ ഇതിലുണ്ട്. തങ്ങളുടെ എല്ലാ വകുപ്പുകളിലും വനിതാ തൊഴിലാളികള്‍ സജീവമാണെന്ന് കമ്പനി പറയുന്നു.

കഴിഞ്ഞ മാസമാണ് നവീകരണങ്ങളോടെ ഹെക്ടറിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. 12.89 ലക്ഷം രൂപ മുതല്‍ 18.42 ലക്ഷം രൂപ വരെയാണ് പുതിയ മോഡലിന്റെ എക്സ്ഷോറൂം വില.
നവീകരിച്ച ഫ്രണ്ട് ബമ്പര്‍, പുനര്‍രൂപകല്‍പ്പന ചെയ്ത 18 ഇഞ്ച് അലോയ് വീലുകള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ്, ഡ്യുവല്‍-ടോണ്‍ ബീജ്, ബ്ലാക്ക് അപ്ഹോള്‍സ്റ്ററി, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിനായി ഹിംഗ്ലിഷ് (ഹിന്ദി + ഇംഗ്ലീഷ്) വോയ്സ് കമാന്‍ഡ് പിന്തുണ എന്നിവ പുതിയ വാഹനത്തിന്റെ സവിശേഷതകളാണ്.

ഹെക്ടറിന്റെ 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റ് 141 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന പുതിയ സിവിടി ട്രാന്‍സ്മിഷനും എംജി അവതരിപ്പിച്ചു. ആറ് സ്പീഡ് മാനുവല്‍, ഡിസിടി യൂണിറ്റ് എന്നിവയിലും ഇതേ എഞ്ചിന് ഉണ്ടായിരിക്കും.
MOST READ: ടാറ്റ സഫാരി vs സഫാരി അഡ്വഞ്ചർ എഡിഷൻ; പ്രധാന മാറ്റങ്ങൾ ഇങ്ങനെ

അതേസമയം, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന് 168 bhp കരുത്തും 350 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഉപയോഗിച്ചാണ് ഈ യൂണിറ്റ് വാഗ്ദാനം ചെയ്യുന്നത്.