Just In
- 2 hrs ago
ആകർഷകവും അഗ്രസ്സീവുമായ ഫാസ്റ്റ് & ഫ്യൂരിയസ് 9 കാറുകളെ പരിചയപ്പെടാം
- 14 hrs ago
ബൊലേറോയ്ക്ക് പകിട്ട് വർധിപ്പിക്കാൻ ജെന്യുവിൻ ആക്സസറികൾ അവതരിപ്പിച്ച് മഹീന്ദ്ര; വീഡിയോ
- 15 hrs ago
സിയാസിന്റെ റീബാഡ്ജ് പതിപ്പുമായി യാരിസിന്റെ കച്ചവടം പൂട്ടാനൊരുങ്ങി ടൊയോട്ട
- 15 hrs ago
അഡ്വഞ്ചർ പ്രേമികൾക്കായി പുത്തൻ മൗണ്ടൻ ഇ-ബൈക്ക് അവതരിപ്പിച്ച് യമഹ
Don't Miss
- Movies
സംശയം ഉണ്ടെങ്കിൽ കൊല്ലത്തുള്ള ദമ്പതികളോട് ചോദിച്ചാല്‍ മതി; കിടിലം ഫിറോസിന്റെ ചാണക്യതന്ത്രത്തെ കുറിച്ച് ആരാധകർ
- News
ഇവരൊക്കെയാണ് യഥാര്‍ഥ വൈറസുകള്‍; കൊറോണ കാലത്തെ ആഘോഷങ്ങള്‍ക്കെതിരെ സംവിധായകന് ബിജു
- Sports
IPL 2021: ഈ പിച്ച് കടുപ്പം, പൊരുത്തപ്പെടാന്‍ പ്രയാസം- കീറോണ്‍ പൊള്ളാര്‍ഡ്
- Lifestyle
ദാമ്പത്യജീവിതം മെച്ചപ്പെടും രാശിക്കാര്‍; ഇന്നത്തെ രാശിഫലം
- Finance
കുതിച്ചുയര്‍ന്ന് ഇന്ത്യയുടെ വിദേശനാണ്യ ശേഖരം, സ്വർണ്ണ ശേഖരത്തിലും വര്‍ധനവ്
- Travel
വാക്സിനെടുത്തോ? എങ്കില്‍ മേഘാലയയ്ക്ക് പോകാം... അതും കുറഞ്ഞ ചിലവില്‍
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം ആരംഭിച്ച് ബജാജ് പള്‍സര്‍ NS250; അവതരണം ഈ വര്‍ഷം തന്നെ
ആവേശകരമായി നിരവധി അവതരണങ്ങള്‍ക്കാണ് ബജാജ് ഓട്ടോ ഈ വര്‍ഷം പദ്ധതിയിട്ടിരിക്കുന്നത്. അടുത്തിടെ, ഓണ്‍ലൈന്‍ ബുക്കിംഗിനായി കമ്പനി ഒരു പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു.

സ്വന്തം ഉല്‍പ്പന്ന ശ്രേണിയില്‍ മാത്രമല്ല, കെടിഎം, ഹസ്ഖ്വര്‍ണ ബ്രാന്‍ഡുകളില്‍ നിന്നുള്ള ബൈക്കുകളുടെയും ഓണ്‍ലൈന്‍ വാങ്ങലുകളുടെ സൗകര്യം വാങ്ങുന്നവര്‍ക്ക് വാഗ്ദാനം ചെയ്യുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അടുത്തിടെയാണ് പള്‍സര്‍ ശ്രേണിയിലേക്ക് 180 മോഡലിനെ കമ്പനി തിരികെ കെണ്ടുവന്നത്. ഏകദേശം 1.08 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ്ഷോറൂം വില. വിപണിയില്‍ ഹീറോ എക്സ്ട്രീം, ടിവിഎസ് അപ്പാച്ചെ 180 എന്നിവരുമായിട്ടാണ് ഈ മോഡല്‍ മത്സരിക്കുന്നത്.
MOST READ: കേരളത്തില്‍ 10,000 യൂണിറ്റ് വില്‍പ്പന പിന്നിട്ട് എക്സ്പള്‍സ് 200; അഭിമാന നിമിഷമെന്ന് ഹീറോ

ഇത്തരത്തില്‍ നിരവധി മോഡലുകളാണ് ബ്രാന്‍ഡില്‍ നിന്നും ഈ വര്‍ഷം വിപണിയില്‍ എത്താനൊരുങ്ങുന്നത്. പുതിയ 250 സിസി ബൈക്കുകളുമായി പള്‍സര്‍ ശ്രേണി വിപുലീകരിക്കാനും ബജാജ് പദ്ധതിയിടുന്നു.

ബജാജ് പള്‍സര്‍ RS250, NS250 എന്നിവരാകും ഉടന്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, മാത്രമല്ല അവരുടെ പ്ലാറ്റ്ഫോമും എഞ്ചിന് നിരയും കെടിഎം 250 ഡ്യൂക്കുമായി പങ്കിടും.

2021 സെപ്റ്റംബറില്‍ അവതരണത്തിനൊരുങ്ങുന്ന പുതുതലമുറ പള്‍സര്‍ 250 പരീക്ഷിക്കാനും കമ്പനി ആരംഭിച്ചു. പുനെയില്‍ പരീക്ഷണയോട്ടം നടത്തുന്ന ബൈക്കിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സവിശേഷതകളും പുതിയ ഡിസൈന്‍ ഘടകങ്ങളും കാണിക്കുന്ന ഒരു പ്രീ-പ്രൊഡക്ഷന്‍ ഫോര്‍മാറ്റിലാണ് ബൈക്ക് കാണപ്പെട്ടത്.

വര്‍ദ്ധിച്ച അളവുകളും മികച്ച എര്‍ണോണോമിക്സും ഉള്ള പുതിയ രൂപകല്‍പ്പനയാണ് പള്‍സര്‍ 250. കെടിഎം 250, ഡൊമിനാര്‍ 250 എന്നിവ അടിസ്ഥാനമാക്കിയുള്ള പുതിയ എഞ്ചിന് ഇതിന് ലഭിക്കുമെന്ന് റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
MOST READ: രാജ്യമെമ്പാടും പുതിയ സഫാരിയുടെ ഡെലിവറികൾ ആരംഭിച്ച് ടാറ്റ

ടെസ്റ്റ് മോഡലിന് ചുറ്റും എല്‍ഇഡി ലൈറ്റുകള്‍, സ്പ്ലിറ്റ് സീറ്റുകള്‍, സൈഡ് എക്സ്ഹോസ്റ്റുകള്‍ എന്നിവ ലഭിക്കുന്നു. കളര്‍ ഡിസ്പ്ലേ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി എന്നിവയുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഓണ്‍ബോര്‍ഡ് സവിശേഷതകളില്‍ ഉള്‍പ്പെടാം.

അതേസമയം കമ്പനി പുതിയ ബൈക്കുകളില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി സാങ്കേതികവിദ്യയും നല്‍കിയേക്കും. നിലവിലെ പള്‍സര്‍ NS200-ന് കരുത്ത് പകരുന്ന ലിക്വിഡ് കൂള്‍ഡ് എഞ്ചിനില്‍ നിന്ന് വ്യത്യസ്തമായി 250 സിസി എഞ്ചിന് ഓയില്‍ സമ്മാനിച്ചേക്കും.
MOST READ: ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്സ്വാഗൺ

എഞ്ചിന് ഏകദേശം 24 bhp കരുത്ത് ഉത്പാദിപ്പിച്ചേക്കും. 6 സ്പീഡ് ഗിയര്‍ബോക്സ് വഴിയാണ് എഞ്ചിന് ജോടിയാക്കുന്നത്. മുന്‍വശത്ത് ടെലിസ്കോപ്പിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാകും സസ്പെന്ഷന്.
Source: Bikewale