ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഇന്ത്യയിൽ ഒരു പുതിയ മിഡ്-സൈസ് സെഡാൻ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ. വെന്റോയുടെ പകരക്കാരനായി എത്തുന്ന മോഡലാകും ഇതെന്നാണ് സൂചന.

ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

വിർചസ് എന്നറിയപ്പെടുന്ന മോഡലാണ് സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ വെന്റോയുടെ പകരക്കാരനായി എത്തുന്നത്. ബ്രാൻഡിന്റെ ഏറ്റവും ചെറിയ സെഡാനായ ഫോക്‌സ്‌വാഗൺ വിർചസ് ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തിവരികയാണ്.

ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

അതിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. ഒരു വർഷത്തിലേറെയായി വിദേശ വിപണികളിലെ സാന്നിധ്യമാണ് ഈ പുതിയ സെഡാൻ. മോഡുലാർ MQB A0 പ്ലാറ്റ്‌ഫോമിലെ ഒരു വകഭേദത്തിലാണ് വാഹനത്തിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്.

MOST READ: അടുത്തറിയാം പുത്തൻ സ്വിഫ്റ്റിന്റെ ടോപ്പ് എൻഡ് വേരിയന്റിനെ, ഫസ്റ്റ് ലുക്ക് വോക്ക്എറൗണ്ട് വീഡിയോ

ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

വളർന്നുവരുന്ന-വിപണികളിലെ ഫോക്‌സ്‌വാഗൺ ടി-ക്രോസ് എസ്‌യുവിക്ക് സമാനമായ പ്ലാറ്റ്ഫോമാണിത്. അതായത് ഇന്ത്യയിൽ വരാനിരിക്കുന്ന ഫോക്‌സ്‌വാഗൺ ടൈഗൂൺ എസ്‌യുവിയുടെ അടിസ്ഥാനമായ പ്രാദേശികവൽക്കരിച്ച MQB A0 IN വാസ്തുവിദ്യയുമായി ഈ പ്ലാറ്റ്ഫോം തികച്ചും സമാനമാണെന്ന് സാരം.

ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഹോണ്ട സിറ്റി, ഹ്യുണ്ടായി വേർണ, മാരുതി സുസുക്കി സിയാസ് എന്നീ ശക്തരായ എതിരാളികൾക്കെതിരെയാണ് പുതിയ വിർചസ് സ്ഥാനം പിടിക്കുക. 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ്, പെട്രോൾ എഞ്ചിൻ ഓപ്ഷനിലായിരിക്കും വാഹനം വിപണിയിൽ ഇടംപിടിക്കുക.

MOST READ: ഹെക്ടറിന്റെ ഉത്പാദനം 50,000 യൂണിറ്റ് പിന്നിട്ടു; ആഘോഷത്തിന്റെ ഭാഗമായി വനിത ജീവനക്കാര്‍

ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

1.0 ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിൻ 110 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയായിരിക്കും വിർചസിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ.

ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

പുതിയ ഫോക്‌സ്‌വാഗൺ വിർചസിന് 2,650 മില്ലീമീറ്റർ നീളമുള്ള വീൽബേസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. ഇത് പുതുതലമുറ പോളോ ഹാച്ച്ബാക്കിനേക്കാൾ 80 മില്ലീമീറ്റർ കൂടുതലാണ്.

MOST READ: ആഢംബരത്തിന്റെ പ്രതീകം; പുതിയ C-ക്ലാസ് സെഡാൻ അവതരിപ്പിച്ച് ബെൻസ്, ഇന്ത്യയിലേക്കും ഉടൻ

ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

4.48 മില്ലീമീറ്റർ നീളം, 1,751 മില്ലീമീറ്റർ വീതി, 1,468 മില്ലീമീറ്റർ ഉയരം, 2,650 മില്ലീമീറ്റർ നീളമുള്ള വീൽബേസ് എന്നിങ്ങനെയാണ് വിർചസ് സെഡാനിന്റെ അളവുകൾ. 521 ലിറ്റർ ശേഷിയുള്ള ബൂട്ട് സ്പേസാണ് ഫോക്‌സ്‌വാഗൺ വാഹനത്തിന്റെ മറ്റൊരു പ്രത്യേകത.

ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

പുതിയ ഫോക്‌സ്‌വാഗൺ ടൈഗൂൺ എസ്‌യുവിക്ക് ശേഷം ഈ വർഷം അവസാനത്തോടെ വിർചസ് ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്തായാലും സി-സെഗ്മെന്റ് സെഡാൻ ശ്രേണി കൂടുതൽ മത്സരത്തിന് സാക്ഷ്യംവഹിക്കുമെന്ന് ഉറപ്പാണ്.

Most Read Articles

Malayalam
English summary
Volkswagen Virtus Sedan Spotted Again In India Launch Soon. Read in Malayalam
Story first published: Friday, February 26, 2021, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X