പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

ഇക്കോസ്പോർട്ടിന്റെയും എൻഡവറിന്റെയും വിൽപ്പനയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ഫോർഡിനെ ഇന്ത്യയിൽ പിടിച്ചു നിർത്തുന്നത്. അതിനാൽ തന്നെ കുഞ്ഞൻ കോംപാക്‌ട് എസ്‌യുവിയുടെ പുതിയൊരു വേരിയന്റിനെ കൂടി രാജ്യത്ത് പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് കമ്പനി.

പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

ഇക്കോസ്പോർട്ടിന് SE എന്നൊരു പുതിയ വേരിയന്റിനെയാണ് ഫോർഡ് സമ്മാനിക്കുന്നത്. 2021 മാർച്ച് രണ്ടാം വാരത്തോടെ വാഹനത്തെ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. ഇത് ടൈറ്റാനിയം, സ്പോർട്ട് വേരിയന്റുകൾക്ക് താഴെയായാകും ഇടംപിടിക്കുക.

പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം വിപണിയിൽ എത്തുന്ന SE പതിപ്പിന്റെ പ്രധാന വ്യത്യാസം പിൻവശത്തായിരിക്കും. അതായത് വാഹനത്തിന് പിന്നില്‍ ഘടിപ്പിച്ച സ്പെയര്‍ വീല്‍ ഇല്ലാതെയാകും പുതിയ ഇക്കോസ്പോർട്ട് എത്തുകയെന്ന് സാരം.

MOST READ: 316 bhp കരുത്തോടെ പുതിയ 2021 ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

പുതിയ ഫോർഡ് ഇക്കോസ്പോർട്ട് SE വേരിയന്റിലെ പ്രധാന ഹൈലൈറ്റുകളിലൊന്നാണ് എസ്‌യുവിയുടെ ഗ്ലോബൽ-സ്‌പെക്ക് മോഡലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള അതിന്റെ പിൻ സ്റ്റൈലിംഗ്.

പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

കട്ടിയുള്ള ക്രോമിന് താഴെയുള്ള നമ്പർ പ്ലേറ്റ് ഫീച്ചർ ചെയ്യുന്ന പുതുതായി രൂപകൽപ്പന ചെയ്ത റിയർ സ്‌കിഡ് പ്ലേറ്റും ടെയിൽ‌ഗേറ്റും ഒരു പുതുമ നൽകാൻ ഫോർഡിനെ സഹായിക്കും. പുതിയ മോഡലിന് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS), ഒരു പഞ്ചർ റിപ്പയർ കിറ്റ് എന്നിവയും കമ്പനി വാഗ്‌ദാനം ചെയ്തേക്കാം.

MOST READ: പ്രതിദിന ഫാസ്ടാഗ് കളക്ഷനില്‍ വന്‍ വര്‍ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി

പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും വലിയ മത്സരം നടക്കുന്ന കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര XUV300, കിയ സോനെറ്റ്, നിസാൻ മാഗ്നൈറ്റ്, റെനോ കിഗർ, ഹ്യുണ്ടായി വെന്യു എന്നിവയോട് സ്ഥാനം നഷ്‌ടപ്പെട്ടു തുടങ്ങിയ ഇക്കോസ്പോർട്ടിന് പുതിയ മാറ്റങ്ങളിലൂടെ കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

ഓരോ ദിവസം കഴിയുമ്പോഴും മോഡലിന്റെ വില്‍പ്പന ഇടിയുന്നുവെന്ന് മനസിലാക്കിയ ഫോർഡ് ശരിക്കും ഒരു പുതുതലമുറ മോഡലിനെയായിരുന്നു അവതരിപ്പിക്കേണ്ടിയിരുന്നത്. എന്നിരുന്നാലും ടൈം-ടെസ്റ്റഡ് വാഹനം എന്ന നിലയിൽ ഇക്കോസ്പോർട്ടിന് ഇന്നും ഒരു പ്രത്യേക സ്ഥാനം വിപണിയിലുണ്ട്.

MOST READ: കാത്തിരിപ്പിന് വിരാമം; കൈഗർ കോംപാക്ട് എസ്‌യുവിയുടെ ഡെലിവറികൾ മാർച്ച് 3 -ന് ആരംഭിക്കുമെന്ന് റെനോ

പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

നിലവിൽ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് ഫോർഡ് ഇക്കോസ്പോർട്ടിൽ ലഭ്യമാകുന്നത്. പുതിയ SE വേരിയന്റും ഇതേ ഓപ്ഷനുകൾ മുമ്പോട്ടുകൊണ്ടുപോകും.

പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് 123 bhp കരുത്തിൽ 149 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. അതേസമയം 1.5 ലിറ്റർ ഡീസൽ മോഡൽ പരമാവധി 99 bhp പവറും 215 Nm torque ഉം വികസിപ്പിക്കും.

പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

എസ്‌യുവി നിരയിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് സ്റ്റാൻഡേർഡാണ്. എന്നാൽ ഓപ്ഷണലായി 6-സ്പീഡ് ഓട്ടോമാറ്റിക് യൂണിറ്റ് ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ഫോർഡ് #ford
English summary
New Ford EcoSport SE Variant Will Launch On March Second Week. Read in Malayalam
Story first published: Monday, March 1, 2021, 10:36 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X