Just In
- 10 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്പ്പന 1,000 യൂണിറ്റുകള് പിന്നിട്ടു; പ്രതിമാസ വില്പ്പനയിലും വര്ധനവ്
- 11 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന് ഉത്പാദനം വര്ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന് ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 12 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 12 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- News
43 മണ്ഡലങ്ങള്, 306 സ്ഥാനാര്ത്ഥികള്; പശ്ചിമ ബംഗാളില് ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
- Lifestyle
സാമ്പത്തികനേട്ടവും ഉന്നതസ്ഥാനവും ഈ രാശിക്കാര്ക്ക് ഫലം
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല് കര്ഷകര് കടുത്ത ദുരിതത്തില്; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- Sports
IPL 2021: എന്തൊരടി! കമ്മിന്സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്ഡ് പഴങ്കഥ
- Travel
ബാലരൂപത്തില് ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പ്രതിദിന ഫാസ്ടാഗ് കളക്ഷനില് വന് വര്ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി
ഫാസ്ടാഗ് സംവിധാനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിലും, കളക്ഷനിലും വന് വര്ധനവെന്ന് നാഷണല് ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) വ്യക്തമാക്കി. ഫാസ്ടാഗ് വഴിയുള്ള പ്രതിദിന ടോള് പിരിവ് ഏകദേശം 104 കോടി പിന്നിട്ടതായും അധികൃതര് അറിയിച്ചു.

2021 ഫെബ്രുവരി 16 മുതല് ടോള് പ്ലാസകളില് ഫാസ്ടാഗ് നിര്ബന്ധമാക്കിയിരുന്നു. 2008-ലെ ദേശീയപാതാ ഫീ ചട്ടം പ്രകാരം ഫാസ്ടാഗ് ഇല്ലാതെ വരുന്ന വാഹനങ്ങളില് നിന്നും പ്രവര്ത്തനക്ഷമമല്ല ഫാസ്ടാഗ് ഉപയോഗിക്കുന്നവരില് നിന്നും ഇരട്ടി തുക ഈടാക്കി തുടങ്ങിയിരുന്നു.

ഈ ആഴ്ചയിലെ ടോള് പിരിവ് പ്രതിദിനം 100 കോടിയിലധികം വരും. 25.02.2021-ന്, ഫാസ്ടാഗ് വഴിയുള്ള ടോള് പിരിവ് 64.5 ലക്ഷത്തിലധികം ഇടപാടുകളുമായി 103.94 കോടി രൂപയിലെത്തിയെന്ന് എന്എഎഎഐ പ്രസ്താവനയില് പറഞ്ഞു.

ഇലക്ട്രോണിക് ടോള് പിരിവ് ഇടപാടുകളുടെ കാര്യത്തില് 20 ശതമാനവും ഫാസ്ടാഗിലൂടെ ഉപയോക്തൃ ഫീസ് പിരിച്ചെടുക്കുന്നതിന്റെ കാര്യത്തില് 27 ശതമാനവും ഫാസ്ടാഗ് സുഗമമായി നടപ്പാക്കി.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില് ഏകദേശം 20 ലക്ഷം പുതിയ ഫാസ്ടാഗ് ഉപയോക്താക്കളെ ചേര്ക്കാനും സാധിച്ചു. ഫാസ്ടാഗ് നടപ്പാക്കല് ദേശീയപാത ഫീസ് പ്ലാസയിലെ കാത്തിരിപ്പ് സമയം ഗണ്യമായി കുറച്ചിട്ടുണ്ട്, ഇത് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തി.
MOST READ: പുതുതലമുറ സ്വിഫ്റ്റിന് ആകർഷകമായ ആക്സസറികൾ വാഗ്ദാനം ചെയ്ത് മാരുതി

ദേശീയപാത ഉപഭോക്താക്കളുടെ നിരന്തരമായ വളര്ച്ചയും ഫാസ്ടാഗ് സ്വീകരിക്കുന്നത് പ്രോത്സാഹജനകമാണെന്ന് മാത്രമല്ല ടോള് പ്രവര്ത്തനങ്ങളില് കൂടുതല് കാര്യക്ഷമത കൈവരിക്കാന് ഇത് സഹായിക്കുമെന്നും പ്രസ്താവനയില് പറയുന്നു.

ഇത് ഭാവിയില് റോഡ് ആസ്തിയുടെ ശരിയായ മൂല്യനിര്ണ്ണയം സാധ്യമാക്കുകയും രാജ്യത്തെ ഹൈവേ ഇന്ഫ്രാസ്ട്രക്ചറില് നിക്ഷേപിക്കാന് കൂടുതല് നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

രാജ്യത്തുടനീളമുള്ള ദേശീയപാതകളില് ഫാസ്ടാഗ് ഉപയോഗിക്കുന്നത് നിര്ബന്ധമാക്കിയെങ്കിലും, പുതിയ നിയമം വിവിധ കാരണങ്ങളാല് ടോള് പ്ലാസയിലെ ഉപയോക്താക്കള്ക്ക് ചില പ്രശ്നങ്ങള് സൃഷ്ടിക്കുന്നു.

ടോള് പ്ലാസയില് ഉപയോഗിക്കുന്ന സെന്സറുകളാണ് പ്രധാന കാരണം, ചിലപ്പോള് ടോള് പ്ലാസയില് വാഹനങ്ങളുടെ ഒരു വലിയ നിര സൃഷ്ടിക്കുന്നു. ഇടപാടുകള് പൂര്ത്തിയാക്കാന് ഒരു മാനുവല് സ്കാനര് ഉപയോഗിച്ച് ടോള് അറ്റന്ഡന്റ്സ് ഇത് പരിഹരിക്കുന്നു. ഇത് ടോള് ബൂത്തിലെ ഉപയോക്താക്കള്ക്കായി കൂടുതല് കാത്തിരിപ്പ് സമയത്തിന് കാരണമാകുന്നു.
MOST READ: ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

ഇത്തരം ബുദ്ധിമുട്ടുകളെല്ലാം പരിഹരിച്ച് നിലവില് പ്രവര്ത്തനങ്ങള് സുഗമമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും അധികൃതര് അറിയിച്ചു. എല്ലാ ദേശീയപാത ഫീസ് പ്ലാസകള്, പ്രാദേശിക ഗതാഗത ഓഫീസുകള് (ആര്ടിഒകള്), ട്രാന്സ്പോര്ട്ട് ഹബുകള്, പൊതു സേവന കേന്ദ്രങ്ങള്, പെട്രോള് പമ്പുകള് എന്നിവയില് നിന്ന് ആളുകള്ക്ക് ഫാസ്ടാഗ് വാങ്ങാം.

എച്ച്ഡിഎഫ്സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ആക്സിസ് ബാങ്ക്, സിറ്റി യൂണിയന് ബാങ്ക് തുടങ്ങിയ ഓണ്ലൈന് പോര്ട്ടലുകള് ഓണ്ലൈന് ഓപ്ഷനുകളില് ഉള്പ്പെടുന്നു. ടാഗ് പേടിഎം, ആമസോണ് എന്നിവയിലും ഈ സൗകര്യം ലഭ്യമാണ്.