Just In
- 6 hrs ago
ടിവിഎസ് ഐക്യുബ് ഇലക്ട്രിക്കിന്റെ വില്‍പ്പന 1,000 യൂണിറ്റുകള്‍ പിന്നിട്ടു; പ്രതിമാസ വില്‍പ്പനയിലും വര്‍ധനവ്
- 7 hrs ago
സഹായഹസ്തവുമായി എംജി; ഓക്സിജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ദേവ്നന്ദന്‍ ഗ്യാസുമായി പങ്കാളിത്തം പ്രഖ്യാപി
- 7 hrs ago
പുത്തൻ ഇവി നയത്തോടെ ഗോഗോറോയുമായി പങ്കാളിത്തം ആരംഭിച്ച് ഹീറോ
- 8 hrs ago
ബാക്ക് എഞ്ചിനുമായി അഗ്രസ്സീവ് മാരുതി 800 ഓവർകില്ലർ ഹോട്ട് ഹാച്ച്
Don't Miss
- Movies
ഡിമ്പലിന്റെ കരച്ചില് സിമ്പതി ആയിട്ട് തന്നെ തോന്നി, കിടിലും നന്നായി പെര്‍ഫോം ചെയ്തു, അശ്വതിയുടെ കുറിപ്പ്
- Finance
കുട്ടനാട്ടിലെ നെല്‍ കര്‍ഷകര്‍ കടുത്ത ദുരിതത്തില്‍; വില കുടിശ്ശിക 149 കോടി രൂപ...എന്ന് തീരും ഈ കഷ്ടം
- News
കൊവിഡ് വാക്സിനേഷൻ: രജിസ്ട്രേഷൻ ഓൺലൈൻ വഴി മാത്രം, സ്പോട്ട് രജിസ്ട്രേഷൻ റദ്ദാക്കി, മാർഗ്ഗനിർദേശങ്ങൾ
- Sports
IPL 2021: എന്തൊരടി! കമ്മിന്‍സ് എട്ടാമനോ, ഓപ്പണറോ? ഭാജിയുടെ റെക്കോര്‍ഡ് പഴങ്കഥ
- Lifestyle
പല്ലിലെ മഞ്ഞ നിറം വേരോടെ കളയും തേന്‍- ഉപ്പ് മിശ്രിതം
- Travel
ബാലരൂപത്തില്‍ ആരാധന, ഉദ്ദിഷ്ട കാര്യത്തിന് ഉറി വഴിപാടും ലക്ഷ്യപ്രാപ്തി പൂജയും
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടം തുടര്‍ന്ന് ടിയാഗൊ, ടിഗോര്‍ സിഎന്‍ജി മോഡലുകള്‍; കൂടുതല്‍ വിവരങ്ങള്‍ ഇതാ
നിലവില്‍ ടിയാഗൊയുടെയും ടിഗോറിന്റെയും സിഎന്‍ജി മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോര്‍സ്. സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന വേരിയന്റുകള്‍ ലൈനപ്പില്‍ ചേര്‍ത്തുകൊണ്ട് ടിയാഗൊ, ടിഗോര്‍ ശ്രേണി വിപുലീകരിക്കാനാണ് പദ്ധതി.

രണ്ട് മോഡലുകളും മുമ്പ് നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ ലോണാവാലയിലേക്കുള്ള ഘട്ട് മേഖലയില്‍ റോഡ് പരിശോധനകള്‍ നടത്തുന്നതിനിടെ വീണ്ടും സിഎന്‍ജി വേരിയന്റുകള്‍ കണ്ടെത്തി.

ഇന്ത്യന്‍ കാര്‍ നിര്‍മാതാവ് ഈ വര്‍ഷാവസാനം ഈ മോഡലുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് സൂചന. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു ഇരുമോഡലുകളുടെയും പരീക്ഷണയോട്ടം.

രണ്ട് മോഡലുകളും ടിയാഗൊയുടെയും ടിഗോറിന്റെയും ഫെയ്സ്ലിഫ്റ്റ് മോഡലുകളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് സൂചന. കാറുകളില്‍ അളവുകളോ ഡിസൈന്‍ മാറ്റങ്ങളോ പ്രതീക്ഷിക്കുന്നില്ല.

മുമ്പത്തെ സ്പൈ ഷോട്ടുകളില്‍ കണ്ടതുപോലെ, ടാറ്റ ടിയാേഗൊ സിഎന്‍ജി മള്‍ട്ടി-സ്പോക്ക് അലോയ് വീലുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു മിഡ്-ട്രിം വേരിയന്റായി കാണപ്പെടുന്നു, അതേസമയം ടിഗോര്‍ സ്റ്റീല്‍ റിമ്മുകളുള്ള ലോവര്‍ വേരിയന്റായും കാണപ്പെടുന്നു.
MOST READ: പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

ടിയാഗൊയുടെയും ടിഗോറിന്റെയും അപ്ഡേറ്റുചെയ്ത ബിഎസ് VI പതിപ്പുകള്‍ക്ക് നവീകരിച്ച ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ഫോഗ് ലാമ്പുകള്‍, ഷാര്‍ക്ക് ഫിന് ആന്റിന, എല്‍ഇഡി ഹൈ മൗണ്ട് സ്റ്റോപ്പ് ലാമ്പ്, എല്‍ഇഡി ടൈല്‍ലൈറ്റുകള്‍ എന്നീ സവിശേഷതകള്‍ ലഭിക്കുന്നു.

ഈ ചിത്രങ്ങളിലെ കാറുകളുടെ ക്യാബിന് കാണാന്‍ കഴിയുന്നില്ലെങ്കിലും, നിലവിലുള്ള മോഡലുകളുടേത് പോലെ ഇന്റീരിയറുകള്‍ മാറ്റമില്ലാതെ തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ കാര്‍ നിര്‍മാതാവ് ടിയാഗൊയുടെയും ടിഗോറിന്റെയും ഫെയ്സ്ലിഫ്റ്റ് മോഡലുകള്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ അവതരിപ്പിച്ചു. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടെയാണ് ബിഎസ് VI മോഡലുകള്‍ അവതരിപ്പിച്ചത്.

ചെറിയ 1.05 ലിറ്റര്‍ റിവോട്ടോര്‍ക്ക് ഡീസല്‍ മോട്ടോര്‍ നിര്‍ത്തലാക്കുകയും ചെയ്തിരുന്നു. വരാനിരിക്കുന്ന ടിയാഗൊ സിഎന്‍ജിക്ക് 1.2 ലിറ്റര്‍ റിവോട്രോണ്‍ പെട്രോള്‍ എഞ്ചിന് ലഭിച്ചേക്കുമെന്നാണ് സൂചന.
MOST READ: പ്രതിദിന ഫാസ്ടാഗ് കളക്ഷനില്‍ വന്‍ വര്‍ധനവ്; 104 കോടി കടന്നതായി ദേശീയപാതാ അതോറിറ്റി

ഈ യൂണിറ്റ് 85 bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കും. ഇതേ എഞ്ചിന് ടിഗോര്‍ സിഎന്‍ജിയെയും ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എഞ്ചിനുകളും 5-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 5-സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്സുമായി (AMT) ജോടിയാക്കുന്നു.

വിപണിയിലെത്തുമ്പോള്‍, ടിയാഗൊ സിഎന്‍ജി മാരുതി സുസുക്കി വാഗണ്‍ആര്‍ സിഎന്‍ജി, ഹ്യുണ്ടായി സാന്‍ട്രോ സിഎന്‍ജി എന്നിവയ്ക്കെതിരേ മത്സരിക്കും. ടിഗോര്‍ സിഎന്‍ജി ഹ്യൂണ്ടായ് ഓറ സിഎന്‍ജിക്കെതിരെയാകും മത്സരിക്കുക.
Source: Carandbike