ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ

ഇന്ത്യൻ മോട്ടോർസൈക്കിൾ ശ്രേണിയിൽ ഏറെ ജനപ്രിയമായി മാറുന്ന 250 സിസി ക്വാർട്ടർ ലിറ്റർ സെഗ്മെന്റിലേക്ക് പുതിയ പൾസർ മോഡലുകളെ പരിചയപ്പെടുത്താൻ ഒരുങ്ങുകയാണ് ബജാജ്.

ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ

250 സിസി എഞ്ചിനുമായി വരുന്ന പുതുതലമുറ പൾസർ മോട്ടോർസൈക്കിളുകൾ നിലവിലുള്ള 200 സിസി NS, RS മോഡലുകളെ മാറ്റിസ്ഥാപിച്ച് ഇവയ്ക്ക് പകരമായാകും ഇടംപിടിക്കുക.

ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ

പുതിയ ബജാജ് പൾസർ NS250, പൾസർ RS250 എന്നിവ 2021-ൽ ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ അവകാശപ്പെടുന്നത്. എന്നിരുന്നാലും, കൃത്യമായ ടൈംലൈൻ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

MOST READ: സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്‌സണ്‍

ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ

കെടിഎം ഡ്യൂക്ക് 250 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വരാനിരിക്കുന്ന പൾസർ 250 ശ്രേണി ഒരുങ്ങുക. പ്ലാറ്റ്‌ഫോം മാത്രമല്ല, പുതിയ മോഡലുകൾ കെടിഎമ്മിന്റെ എഞ്ചിൻ തന്നെയായിരിക്കും ബജാജ് ഉപയോഗിക്കുക എന്നതും കൗതുകമുണർത്തും.

ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ

പൾസർ RS250 പൂർണമായും ഫെയർഡ് മോട്ടോർസൈക്കിളായിരിക്കും. ഇത് സുസുക്കി ജിക്സർ SF 250 മോഡലിന്റെ മുഖ്യ എതിരാളിയായിരിക്കും. അതേസമയം NS250 നേക്കഡ് ശൈലിയിലായിരിക്കും ഒരുങ്ങുക. ഇത് സുസുക്കി ജിക്സർ 250, യമഹ FZ250 എന്നിവയുമായും മാറ്റുരയ്ക്കും.

MOST READ: CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്

ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ

പൾസർ NS200 പതിപ്പിനെ അപേക്ഷിച്ച് പുതുക്കിയ സ്റ്റൈലിംഗും മികച്ച സവിശേഷതകളുമായിരിക്കും ക്വാർട്ടർ ലിറ്റർ സെഗ്മെന്റിലേക്ക് പ്രവേശിക്കുമ്പോൾ മോഡലിന് ലഭിക്കുക. ഇവയ്ക്ക് പുറമെ അടുത്ത തലമുറയിലേക്ക് പൾസർ 150 ബൈക്കും ചേക്കേറുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ

പുതിയ എഞ്ചിനുകളും ഉൽപ്പന്നങ്ങളും വികസിപ്പിക്കാൻ ഇന്ത്യൻ ഇരുചക്ര വാഹന നിർമാതാക്കളെ കെടിഎം സഹായിക്കും. NS250-യുടെ സ്റ്റൈലിംഗ് പൾസർ NS00-ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരിക്കും. എന്നിരുന്നാലും ബൈക്കിന് കൂടുതൽ പക്വമായ ഡിസൈൻ ഉണ്ടാകും.

MOST READ: 2020 ഡിസംബറിൽ 3.6 വളർച്ച കൈവരിച്ച് ബജാജ്; മോഡൽ തിരിച്ചുള്ള വിൽപ്പന റിപ്പോർട്ട്

ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ

കൂടാതെ എൽഇഡി ഹെഡ്‌ലൈറ്റ്, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഇൻസ്ട്രുമെന്റ് കൺസോളിനുള്ള കളർ ഡിസ്‌പ്ലേ പോലുള്ള പുതിയ ആധുനിക സവിശേഷതകളും ബജാജ് കൂട്ടിച്ചേർത്തേക്കും. 248.8 സിസി, ഫ്യുവൽ ഇഞ്ചക്ഷൻ, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് പുതിയ 250 പൾസർ ബൈക്കുകൾക്ക് കരുത്തേകുക.

ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ

250 ഡ്യൂക്കിൽ കാണുന്ന എഞ്ചിൻ ആറ് സ്പീഡ് ഗിയർബോക്‌സിലേക്കായിരിക്കും ജോടിയാക്കുക. എന്നിരുന്നാലും പുതിയ പൾസർ 250 സിസി ശ്രേണി ഉയർന്ന ഇന്ധനക്ഷമതയ്ക്കായി ഡി-ട്യൂൺ ചെയ്യും.

ബജാജ് 200 NS, RS മോഡലുകൾ 250 സിസി ബൈക്കുകളാകും; അരങ്ങേറ്റം ഈ വർഷം തന്നെ

എബി‌എസ് സിസ്റ്റം സ്റ്റാൻ‌ഡേർഡായി വരുമ്പോൾ സ്ലിപ്പർ ക്ലച്ചും ഓഫറിൽ ഉണ്ടാകാം. ഡൊമിനാർ 250 യു‌എസ്‌ഡി ഫ്രണ്ട് ഫോർക്കുകളും പിൻവശത്ത് മോണോഷോക്ക് യൂണിറ്റും നൽകുന്നു, പൾസർ 250 സിസി ശ്രേണിയിലും ഇത് പ്രതീക്ഷിക്കാം. ഡ്യുവൽ ചാനൽ എബിഎസ് സംവിധാനത്തോടൊപ്പം ഡിസ്ക് ബ്രേക്കുകളും മോട്ടോർസൈക്കിളിൽ ഉണ്ടാകും.

Most Read Articles

Malayalam
കൂടുതല്‍... #ബജാജ് ഓട്ടോ #bajaj auto
English summary
Bajaj Working On Pulsar NS250, RS250 Models Launch Soon. Read in Malayalam
Story first published: Monday, January 25, 2021, 14:50 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X