Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 10 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 11 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
കുന്നത്തുനാട്ടില്‍ സജീന്ദ്രന് സേഫല്ല, വരുന്നത് ട്വന്റി 20, തദ്ദേശം ആവര്‍ത്തിച്ചാല്‍ കോണ്‍ഗ്രസില്ല
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് മോഡലുകളെ പിന്‍വലിച്ച് ഹാര്‍ലി ഡേവിഡ്സണ്
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള പിന്മാറ്റം ഹാര്‍ലി ഡേവിഡ്സണ് പ്രഖ്യാപിച്ചത്. മോട്ടോര്‍ സൈക്കിള്‍ പ്രേമികളെ സംബന്ധിച്ചിടത്തോളം നിരാശപ്പെടുത്തുന്ന പ്രഖ്യാപനമായിരുന്നു ഇത്.

ഇപ്പോഴിതാ, ബ്രാന്‍ഡില്‍ നിന്നും വിപണിയില്‍ എത്തുന്ന ഏറ്റവും വിലകുറഞ്ഞ രണ്ട് മോഡലുകളായ സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവയുടെ നിര്‍മ്മാണം നിര്‍ത്തിവച്ചു.

ഹരിയാനയിലെ ബാവല്‍ ഉത്പാദന കേന്ദ്രത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയാണെന്നും മേല്‍പ്പറഞ്ഞ മോഡലുകള്‍ ഈ പ്ലാന്റില്‍ നിര്‍മ്മിച്ചതാണെന്നും കമ്പനി കുറച്ചുനാള്‍ മുമ്പ് പ്രഖ്യാപിച്ചു.

ഇന്ത്യയില്‍ ചില്ലറ വില്‍പ്പന നടത്തുന്നതിനു പുറമേ, സ്ട്രീറ്റ് 750, സ്ട്രീറ്റ് റോഡ് എന്നിവയും അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്തിരുന്നതും ഇവിടെ നിന്നായിരുന്നു. ഇന്ത്യ വിടുന്നുവെന്ന് പ്രഖ്യാപിച്ചതിന് ശേഷം, ഹാര്‍ലി ഡേവിഡ്സണ് രാജ്യത്തെ പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോയുമായി കൈകോര്‍ത്തു.

ഏറ്റവും താങ്ങാനാവുന്ന ഹാര്‍ലി മോഡലുകളെ പിന്‍വലിക്കാനുള്ള നീക്കത്തോടെ, അമേരിക്കന്‍ ബൈക്ക് നിര്‍മ്മാതാവ് പ്രധാനമായും സിബിയു റൂട്ട് വഴി ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന വലിയ ശേഷി മോഡലുകളെയായിരിക്കും രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുക.
MOST READ: ആള്‍ട്രോസ് ഐടര്‍ബോയെ വില്‍പ്പനയ്ക്കെത്തിച്ച് ടാറ്റ; വില 7.73 ലക്ഷം രൂപ

2013-ല്‍ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തിയ ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750, ബിഎസ് VI നവീകരണം ലഭിക്കുന്ന കമ്പനിയുടെ ആദ്യ മോഡല്‍ കൂടിയാണ്.

മറുവശത്ത്, സ്ട്രീറ്റ് 750-ന്റെ സ്പോര്‍ട്ടിയര്‍ പതിപ്പായ സ്ട്രീറ്റ് റോഡ് നാല് വര്‍ഷത്തിന് ശേഷം 2017-ല്‍ വിപണിയില്‍ എത്തി. ഈ രണ്ട് മോട്ടോര്‍സൈക്കിളുകളും 749 സിസി V-ഡ്യുവല്‍ എഞ്ചിനാണ് കരുത്ത് നല്‍കിയിരുന്നത്.

അവസാന നാളുകളില്‍ ഇരുമോഡലുകള്‍ക്കും കമ്പനി വലിയ ഓഫറുകള്‍ നല്‍കിയായിരുന്നു വിറ്റഴിച്ചിരുന്നത്. ഹാര്‍ലി ഡേവിഡ്സണ് സ്ട്രീറ്റ് 750-ന് 4.69 ലക്ഷം രൂപയും സ്ട്രീറ്റ് റോഡിന് 5.99 ലക്ഷം രൂപയുമായിരുന്നു എക്സ്ഷോറൂം വില.

ഏതാനും ചില കോസ്മെറ്റിക് മാറ്റങ്ങള്‍ മാത്രമായിരുന്നു ഇരുമോഡലുകളെയും വ്യത്യസ്തമാക്കിയിരുന്നത്. അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള പുതിയ വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍ 2021 മോഡല്‍ ലൈനപ്പ് കഴിഞ്ഞ ദിവസം കമ്പനി അവതരിപ്പിച്ചു.
MOST READ: N ലൈൻ പെർഫോമൻസ് കാറുകളുമായി ഹ്യുണ്ടായി ഇന്ത്യയിലേക്ക്

സ്ട്രീറ്റ് ബോബിന്റെ എഞ്ചിന് സംബന്ധിച്ച വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തി. പഴയ പതിപ്പിനെക്കാള്‍ കൂടുതല്‍ ശക്തമായ എഞ്ചിനാകും ഈ മോഡലിന് ലഭിക്കുക. ഡിസൈന്‍ നിലവിലെ മോഡലിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും ശക്തമായ എഞ്ചിനാണ് വാഹനത്തിന്റെ ഹൈലൈറ്റ്.

അതോടൊപ്പം തന്നെ പുതിയ കളര്‍ ഓപ്ഷനും പുതിയ പതിപ്പിന്റെ സവിശേഷതയാണ്. രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയെങ്കിലും ഹീറോയുമായി സഹകരിച്ച് മുന്നോട്ട് പോകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.