ചൈനീസായാലും സംഭവം കൊള്ളാം, LFC700 ക്രൂയിസർ ബൈക്കുമായി ബെൻഡ

അന്തർ‌ദ്ദേശീയ മോഡലുകളിൽ‌ നിന്നും ഡിസൈനുകൾ‌ കോപ്പിയടിക്കുന്നതിനും അവ സ്വന്തം പ്രാദേശിക പതിപ്പുകൾ‌ക്കായി ഉപയോഗിക്കുന്നതിനും ചൈനീസ് വാഹന നിർമാതാക്കൾ‌ കുപ്രസിദ്ധരാണല്ലോ. എന്നാൽ ഈ സിദ്ധാന്തത്തെ പൂർണമായും തള്ളിക്കൊണ്ട് ഒരു പുത്തൻ മോഡലിനെ അവതരിപ്പിച്ചിരിക്കുകയാണ് ബെൻഡ മോട്ടോർസൈക്കിൾസ്.

ചൈനീസായാലും സംഭവം കൊള്ളാം, LFC700 ക്രൂയിസർ ബൈക്കുമായി ബെൻഡ

ശരിക്കും ഒരു ഫ്യൂച്ചറിസ്റ്റിക് രൂപമുള്ള പ്രീമിയം ക്രൂയിസറായ LFC700 എന്ന മോഡലിനെ പരിചയപ്പെടുത്തികൊണ്ടാണ് ചൈനീസ് ബ്രാൻഡിന്റെ പുതിയ ചുവടുവെപ്പ്. ഈ വർഷം ജൂലൈ മുതൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ബൈക്ക് ഇതിനോടകം തന്നെ ഏറെ ചർച്ച ചെയ്യപ്പെടുകയാണ്.

ചൈനീസായാലും സംഭവം കൊള്ളാം, LFC700 ക്രൂയിസർ ബൈക്കുമായി ബെൻഡ

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ചൈനയിൽ നടന്ന ചോങ്‌കിംഗ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച പ്രീ-പ്രൊഡക്ഷൻ കൺസെപ്റ്റ് പതിപ്പിന്റെ രൂപകൽപ്പനയുടെ അടിസ്ഥാനത്തിലാണ് ബെൻഡ LFC700 ക്രൂയിസർ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്.

MOST READ: ബജാജിന്റെ ചകന്‍ പ്ലാന്റില്‍ സ്വാര്‍ട്ട്പിലന്‍ 125 ഉത്പാദനം ആരംഭിച്ച് ഹസ്ഖ്‌വര്‍ണ

ചൈനീസായാലും സംഭവം കൊള്ളാം, LFC700 ക്രൂയിസർ ബൈക്കുമായി ബെൻഡ

മൊത്തത്തിലുള്ള സ്റ്റൈലിംഗിന് അൽപ്പം ധ്രുവീകരണം അനുഭവപ്പെടുന്നുണ്ടെങ്കിലും ഒരു ബി‌എം‌ഡബ്ല്യു അല്ലെങ്കിൽ ഹാർലി ഡേവിഡ്‌സൺ മോഡലിൽ നിന്നും ഡിസൈൻ കോപ്പിയടിക്കുന്നതിനു പകരം സമഗ്രമായ പുതിയ ഡിസൈൻ‌ സ്വീകരിച്ചതിന് ബ്രാൻഡിനെ അഭിനന്ദിക്കാതെ വയ്യ.

ചൈനീസായാലും സംഭവം കൊള്ളാം, LFC700 ക്രൂയിസർ ബൈക്കുമായി ബെൻഡ

വളരെ ലളിതമായി തോന്നുമെങ്കിലും ആകർഷകവും നൂതനവുമായ അലുമിനിയം ബോഡി പാനലുകൾ ഉപയോഗിച്ചാണ് ബൈക്കിന്റെ നിർമാണം പൂർത്തിയാക്കിയിരിക്കുന്നത്. സമകാലിക മിഡിൽ-കപ്പാസിറ്റി ഡിസ്‌പ്ലേസ്‌മെന്റ് ക്രൂയിസറുകളിൽ നിന്ന് ഇത് വ്യത്യസ്തമാണ്.

MOST READ: ഹാർലി CVO പ്രീമിയം ക്രൂയിസറായി രൂപമെടുത്ത് റോയൽ എൻഫീൽഡ് 'ഒഡീസി'

ചൈനീസായാലും സംഭവം കൊള്ളാം, LFC700 ക്രൂയിസർ ബൈക്കുമായി ബെൻഡ

റെട്രോ ശൈലി കാണാനാകുമെങ്കിലും മോട്ടോർസൈക്കിളിന്റെ സ്റ്റൈലിംഗ് ഘടകങ്ങളിൽ റൗണ്ട് എൽഇഡി ഹെഡ്‌ലാമ്പ്, മെറ്റാലിക് ഫോർക്ക് കവറുകൾ, ബ്രാനി ടാങ്ക് ഷ്രൗഡുകൾ എന്നിവ കൂട്ടിച്ചേർത്തിട്ടുണ്ട്. എന്നിരുന്നാലും ഏറ്റവും ശ്രദ്ധേയമായ ഹൈലൈറ്റ്, ഫൈറ്റർ ജെറ്റ്-പ്രചോദിത ഹെഡ്‌ലൈറ്റ് തന്നെയാണ്.

ചൈനീസായാലും സംഭവം കൊള്ളാം, LFC700 ക്രൂയിസർ ബൈക്കുമായി ബെൻഡ

സിംഗിൾ-പീസ് സീറ്റ് മോട്ടോർസൈക്കിളിന്റെ ഫ്ലൂയിഡ് ഡിസൈൻ ഭാഷ്യത്തെ പിന്തുടരുകയാണ്. മാത്രമല്ല 695 മില്ലീമീറ്റർ സീറ്റ് ഉയരം മാത്രമാണ് ബെൻഡ LFC700 ക്രൂയിസറിനുള്ളത്. കുറഞ്ഞ സ്കൂപ്പ് നിലപാട്, ഫോർവേഡ് സെറ്റ് ഫുട്പെഗുകൾ, ഒരു ഡ്രാഗ് ഹാൻഡിൽബാർ എന്നിവയാൽ പൂരകമാകുന്ന ഈ മോട്ടോർസൈക്കിൾ മികച്ച സവാരി ഭാവം ഉറപ്പാക്കും.

MOST READ: 50,000 വരെ ലാഭിക്കാം, മോഡൽ നിരയിൽ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ച് കവസാക്കി ഇന്ത്യ

ചൈനീസായാലും സംഭവം കൊള്ളാം, LFC700 ക്രൂയിസർ ബൈക്കുമായി ബെൻഡ

എന്നിരുന്നാലും പ്രൊഡക്ഷൻ പതിപ്പിൽ ചെറിയ പെഗുകൾക്ക് പകരം ഫുട്ബോർഡുകൾ ഉൾപ്പെടുത്താം. ഫാറ്റ് ടയറുകൾ, പ്രത്യേകിച്ച് 310 mm ക്രോസ്-സെക്ഷൻ പിന്നിൽ ഒരു ബോബറിന്റെ സൂചനയാണ് നൽകുന്നത്. പൂർണ കളർ ടിഎഫ്‌ടി ഡിസ്‌പ്ലേ, സ്ലിപ്പർ അസിസ്റ്റ് ക്ലച്ച്, ക്രൂയിസ് കൺട്രോൾ, റൈഡ്-ബൈ-വയർ ത്രോട്ടിൽ, എബിഎസ്, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് തുടങ്ങിയ സവിശേഷതകൾ കഴിഞ്ഞ വർഷം ആദ്യം അവതരിപ്പിച്ച കൺസെപ്റ്റ് ബൈക്കിൽ അവതരിപ്പിച്ചിരുന്നു.

ചൈനീസായാലും സംഭവം കൊള്ളാം, LFC700 ക്രൂയിസർ ബൈക്കുമായി ബെൻഡ

എന്നിരുന്നാലും റൈഡ്-ബൈ-വയർ ത്രോട്ടിൽ, ക്രൂയിസ് കൺട്രോൾ എന്നിവയുൾപ്പെടെ രണ്ട് ടെക്കുകൾ പ്രൊഡക്ഷൻ പതിപ്പിൽ നിന്ന് ഒഴിവാക്കപ്പെടും. 680 സിസി ഇൻലൈൻ-നാല് ലിക്വിഡ്-കൂൾഡ് എഞ്ചിനാണ് എൽ‌എഫ്‌സി LFC700 മോഡലിന് തുടിപ്പേകുക. സ്ലിപ്പർ ക്ലച്ചുള്ള ആറ് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയ എഞ്ചിൻ പരമാവധി 96.55 bhp കരുത്ത് ഉത്പാദിപ്പി്കാൻ പ്രാപ്തമാണ്.

Most Read Articles

Malayalam
English summary
Benda Motorcycles Officially Unveiled The LFC700 Cruiser. Read in Malayalam
Story first published: Wednesday, May 5, 2021, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X