ബിഎസ് VI കരുത്തില്‍ ബെനലി TRK 502X വിപണിയിലേക്ക്; കുടുതല്‍ വിവരങ്ങള്‍ പുറത്ത്
2021 ഫെബ്രുവരി മാസത്തിലാണ് തങ്ങളുടെ രണ്ടാമത്തെ ബിഎസ് VI മോഡലായി TRK 502, ബെനലി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇതിനൊപ്പം തന്നെ ഈ പതിപ്പിന്റെ ഓഫ് റോഡ് മോഡലായ TRK 502X വിപണിയിലെത്തിക്കുന്നത് സംബന്ധിച്ചും കമ്പനി സൂചന നല്‍കിയിരുന്നു.

ഇപ്പോഴിതാ ഈ മോഡലിന്റെ അവതരണത്തില്‍ സ്ഥിരീകരണം വരുത്തിയിരിക്കുകയാണ് കമ്പനി. 2021 മാര്‍ച്ച് അവസാനത്തോടെ മോഡലിനെ ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

വില വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ബിഎസ് VI, TRK 502-നെക്കാള്‍ 40,000 രൂപ അധികം ഈടാക്കാനാണ് സാധ്യത. TRK 502 നിലവില്‍ രണ്ട് കളര്‍ ഓപ്ഷനിലാണ് വിപണിയില്‍ എത്തുന്നത്.
MOST READ: ഇന്ത്യൻ വിപണിയിൽ ഏറ്റവുമധികം കാത്തിരിപ്പ് കാലയളവുമായി വരുന്ന ജനപ്രിയ എസ്‌യുവികൾ

ഇതില്‍ ഗ്രേ കളറിന് 4.79 ലക്ഷം രൂപയും റെഡ് ആന്‍ഡ് വൈറ്റ് കളര്‍ പതിപ്പിന് 4.89 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില. അടുത്തിടെയാണ് TRK 502X യൂറോപ്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ബെനലി TRK 502X-നെക്കുറിച്ച് പറയുമ്പോള്‍, ബൈക്കിന് സ്പോക്ക്ഡ് വീലുകള്‍, വലിയ എഞ്ചിന്‍ ഗാര്‍ഡ്, ഉയര്‍ന്ന മൗണ്ട് എക്സ്ഹോസ്റ്റ്, പിന്‍ഭാഗത്ത് വന്നിരിക്കുന്ന ലഗേജ് റാക്ക്, റൈഡര്‍ സീറ്റ് ഉയരം, TRK 502 മോഡലിനെക്കാള്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ ലഭിക്കുന്നു.

സസ്‌പെന്‍ഷന്‍ ഡ്യൂട്ടികള്‍ കൈകാര്യം ചെയ്യുന്നതിന് മുന്‍വശത്ത് 50 mm യുഎസ്ഡി ഫോര്‍ക്കുകളും പിന്നില്‍ ഒരു മോണോ-ഷോക്ക് സജ്ജീകരണവുമാണ് ലഭ്യമാക്കിയിരിക്കുന്നത്.

ബിഎസ് VI TRK 502 -പോലെ പുതുക്കിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ബാക്ക്ലിറ്റ് സ്വിച്ച് ഗിയറും ഇതിലുണ്ടായിരിക്കുമെന്നാണ് സൂചന. പുതിയ കാസ്റ്റ് ടോപ്പ് റാക്ക്, ഉറപ്പുള്ള അലുമിനിയം-ഫ്രെയിം നക്കിള്‍ ഗാര്‍ഡുകള്‍, പുതിയ ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത റിയര്‍വ്യൂ മിററുകള്‍ എന്നിവയും TRK 502-ല്‍ നിന്ന് മുന്നോട്ട് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു.

TRK 502-ല്‍ ഉപയോഗിക്കുന്ന അതേ ബിഎസ് VI എഞ്ചിന്‍ തന്നെയാകും ഈ പതിപ്പിലും കമ്പനി ഉള്‍പ്പെടുത്തുക. ഓഫ് റോഡ് പതിപ്പായതിനാല്‍ കരുത്തിലും ടോര്‍ഖിലും മാറ്റം വരുമോ എന്നത് കാത്തിരുന്നു കാണണം.

ബൈക്കിലെ ബ്രേക്കിംഗ്, ഫീച്ചറുകള്‍ എല്ലാം ഒരു പരിധി വരെ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് സമാനമായി തന്നെ മുന്നോട്ട് കൊണ്ടുപോകും. വിപണിയില്‍ എത്തിയാല്‍ കെടിഎം 390 അഡ്വഞ്ചര്‍, കൂടുതല്‍ കരുത്തുറ്റ കവസാക്കി വെര്‍സിസ് 650, സുസുക്കി V-സ്റ്റോം 650 XT എന്നിവ പോലുള്ള മോഡലുകളുമായിട്ടാകും മത്സരിക്കുക.


Click it and Unblock the Notifications








