ബിഎസ്-VI കരുത്തിൽ സിഎഫ് മോട്ടോ 300NK വിപണിയിലെത്തി; വില 2.29 ലക്ഷം രൂപ
300NK മോഡലിന്റെ പുതിയ ബിഎസ്-VI പതിപ്പ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി ചൈനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ സിഎഫ് മോട്ടോ. 2.29 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയ്ക്കാണ് നേക്കഡ് സ്പോർട്‌സ് ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

സിഎഫ് മോട്ടോയുടെ രാജ്യത്തെ ആദ്യത്തെ ബിഎസ്-VI നിലവാരത്തിലുള്ള മോഡലാണ് പുതിയ 300NK എന്നതും ശ്രദ്ധേയമാണ്. ബിഎസ്-IV പതിപ്പിന് സമാനമായ അതേ വിലയോടെയാണ് പുതുക്കിയ ബൈക്കും വിപണിയിൽ എത്തുന്നത്.

ബിഎസ്-VI മോഡൽ അതിന്റെ മുൻഗാമിയുടെ സ്റ്റൈലിംഗ് അതേപടി നിലനിർത്തിയാണ് നിർമിച്ചിരിക്കുന്നത്. അതിനാൽ തന്നെ 2021 മോഡൽ ലോ-സ്ലംഗ് ഫുൾ-എൽഇഡി ഹെഡ്‌ലാമ്പ്, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നീ സവിശേഷതകളെല്ലാം അതേപടി മുമ്പോട്ടുകൊണ്ടുപോയിട്ടുണ്ട്.
MOST READ: 2021 ഹയാബൂസ ഇന്ത്യയിൽ ഉടൻ എത്തും; ഔദ്യോഗിക ടീസറുമായി സുസുക്കി

അതോടൊപ്പം മസ്ക്കുലർ ഫ്യുവൽ ടാങ്ക്, അപ്‌വെപ്റ്റ് റിയർ സെക്ഷൻ, സ്പ്ലിറ്റ്-സീറ്റ് സെറ്റപ്പ്, അണ്ടർബെല്ലി എക്‌സ്‌ഹോസ്റ്റ്, റിയർ-ഫെൻഡർ മൗണ്ട് ചെയ്ത നമ്പർ പ്ലേറ്റ്, അഞ്ച്-സ്‌പോക്ക് അലോയ് വീലുകൾ എന്നിവുയും 2021 സിഎഫ് മോട്ടോ 300NK-യുടെ പ്രധാന സവിശേഷതകളാണ്.

എന്നാൽ കളർ ഓപ്ഷനും ഗ്രാഫിക്സും ബിഎസ്-IV മോഡലിന് സമാനമായിരിക്കുമെന്നത് അൽപം നിരാശാജനകമാണ്. ഹാർഡ്‌വെയറിൽ സസ്‌പെൻഷൻ സംവിധാനത്തിനായി മുൻവശത്ത് അപ്സൈഡ് ഡൗൺ ടെലിസ്‌കോപ്പിക് ഫോർക്കുകളും പിന്നിൽ ഒരു മോണോ ഷോക്കുമാണ് ചൈനീസ് ബ്രാൻഡ് ഉൾപ്പെടുത്തിയിരിക്കുന്നത്.
MOST READ: ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ ചിത്രങ്ങൾ പുറത്ത്

അതേസമയം ബ്രേക്കിംഗ് സജ്ജീകരണത്തിൽ രണ്ട് വീലുകളിലും ഡിസ്ക്ക് ബ്രേക്കുകളാണ് സിഎഫ് മോട്ടോ അവതരിപ്പിക്കുന്നത്. കൂടുതൽ സുരക്ഷക്കായി ഒരു ഡ്യുവൽ ചാനൽ എബിഎസ് സംവിധാനവും കമ്പനി വാഗ്‌ദാനം ചെയ്യുന്നു.

മെക്കാനിക്കൽ സവിശേഷതകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ പവർ, ടോർക്ക് ഔട്ട്‌പുട്ട് നമ്പറുകളിൽ വലിയ വ്യത്യാസം കാണുമെന്ന് പ്രതീക്ഷിക്കേണ്ടതില്ല. മുൻഗാമിയിലെ അതേ 292.4 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ്-കൂൾഡ്, ഫ്യുവൽ എഞ്ചിൻ തന്നെയാണ് ബിഎസ്-VI സിഎഫ് മോട്ടോ 300NK ഉപയോഗിക്കുന്നത്.
MOST READ: വൈദ്യുതിയിലും പെട്രോളിലുമോടും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ആക്ടിവ; വീഡിയോ

ഈ എഞ്ചിൻ ബിഎസ്-IV മോഡലിൽ 33.5 bhp കരുത്തിൽ 20.5 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആറ് സ്പീഡ് ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

ഇതിൽ സ്ലിപ്പർ അസിസ്റ്റ് ക്ലച്ചും സ്റ്റാൻഡേർഡായി വാഗ്‌ദാനം ചെയ്യും. ഇന്ത്യൻ വിപണിയിൽ കെടിഎം 250 ഡ്യൂക്ക്, ബജാജ് ഡൊമിനാർ ശ്രേണി തുടങ്ങിയ മോഡലുകളുമായാണ് 2021 ബിഎസ്-VI സിഎഫ് മോട്ടോ 300NK ഇന്ത്യൻ വിപണിയിൽ മാറ്റുരയ്ക്കുന്നത്.


Click it and Unblock the Notifications








