ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ ചിത്രങ്ങൾ പുറത്ത്

പാൻ അമേരിക്ക 1250 അഡ്വഞ്ചർ-ടൂറിംഗ് മോട്ടോർസൈക്കിളിനെ പരിചയപ്പെടുത്തിയ ഹാർലി ഡേവിഡ്‌സൺ തങ്ങളുടെ ശ്രേണിയിലേക്ക് വരാനിരിക്കുന്ന ഏറ്റവും പുതിയ 1250 കസ്റ്റം മോഡലിന്റെ ടീസറും പുറത്തുവിട്ടു.

ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ കാണാം

കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഒരു കൺസെപ്റ്റ് മോഡലായി ഹാർലി-ഡേവിഡ്‌സൺ 1250 കസ്റ്റം മോട്ടോർസൈക്കിളിനെ പരിചയപ്പെടുത്തുന്നത്. ഇപ്പോൾ ടീസർ വീഡിയോ ഒരു പ്രൊഡക്ഷൻ-റെഡി മോഡലായാണ് ബൈക്കിനെ പ്രദർശിപ്പിച്ചിരിക്കുന്നത്.

ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ കാണാം

ഫാറ്റ് ബോബിനോട് സാമ്യമുള്ളതും എന്നാൽ കുറച്ച് പുനരവലോകനങ്ങളുമുള്ള പതിപ്പിൽ കൺസെപ്റ്റ് രൂപത്തിലുള്ള മോഡലിന്റെ മൊത്തത്തിലുള്ള രൂപകൽപ്പന ഇത് നിലനിർത്തിയിട്ടുണ്ട്. ട്വിൻ, ഹൈ-മൗണ്ട്ഡ് എക്‌സ്‌ഹോസ്റ്റാണ് ഇതിൽ ഏറെ ശ്രദ്ധേയമാകുന്നത്.

MOST READ: പ്രതീക്ഷകളുമായി ഫോർഡ്; ഇക്കോസ്പോർട്ട് SE വേരിയന്റ് മാർച്ച് രണ്ടാം വാരം വിപണിയിലേക്ക്

ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ കാണാം

അതോടൊപ്പം ഒരു വലിയ റേഡിയേറ്റർ, വൃത്താകൃതിയിലുള്ള ബാർ-എൻഡ് മിററുകൾ, പുതിയ ബ്രേക്ക് പെഡൽ, പിന്നിൽ ബ്രെംബോ ബ്രേക്ക് കാലിപ്പർ എന്നിവയും വരാനിരിക്കുന്ന ഹാർലി-ഡേവിഡ്‌സൺ 1250 കസ്റ്റം ബൈക്കിൽ ഇടംപിടിച്ചിട്ടുണ്ട്.

ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ കാണാം

മാത്രമല്ല ഹാർലി-ഡേവിഡ്‌സൺ 1250 കസ്റ്റത്തിന്റെ റൗണ്ട് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും സ്വിച്ച് ഗിയറിലെ ധാരാളം ബട്ടണുകളും ടീസർ വീഡിയോ വെളിപ്പെടുത്തുന്നുണ്ട്. ഇത് പാൻ അമേരിക്ക 1250-ൽ നിന്ന് ഉരുത്തിരിഞ്ഞ സാങ്കേതികവിദ്യയോടെ മോട്ടോർസൈക്കിളിൽ വരാമെന്ന് സൂചിപ്പിക്കുന്നു.

MOST READ: എക്‌സ്ട്രീം 160R 100 മില്യൺ ലിമിറ്റഡ് എഡിഷന്റെ വില പ്രഖ്യാപിച്ച് ഹീറോ, മുടക്കേണ്ടത് 1.08 ലക്ഷം രൂപ

ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ കാണാം

അതായത് 1250 കസ്റ്റം അഡ്വഞ്ചർ-ടൂറിംഗ് ബൈക്കിന്റെ അതേ എഞ്ചിൻ, മറ്റ് ഘടകങ്ങൾ എന്നിവയെല്ലാം കടമെടുത്തേകുമെന്ന് സാരം. എന്നിരുന്നാലും അതിന്റെ സ്വഭാവത്തിന് അനുയോജ്യമായ രീതിയിൽ ഇത് വീണ്ടും ട്യൂൺ ചെയ്യാൻ സാധ്യയുണ്ട്.

ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ കാണാം

ഹാർലിയുടെ ലൈനപ്പിൽ സ്‌പോർട്‌സ്റ്റർ ശ്രേണിക്ക് പകരമായി 1250 കസ്റ്റം സ്ഥാനം ഉറപ്പിക്കാനാണ് സാധ്യത. സ്പോർട്സ്റ്റർ മോഡൽ നിലവിൽ യൂറോപ്പിൽ നിർത്തലാക്കുകയും 2021 വരെ യുഎസിൽ വിൽക്കുകയും ചെയ്യും.

MOST READ: വൈദ്യുതിയിലും പെട്രോളിലുമോടും ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് ആക്ടിവ; വീഡിയോ

ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ കാണാം

അതിനാൽ ഈ വർഷം അവസാനത്തോടെ ഹാർലി-ഡേവിഡ്‌സൺ മോട്ടോർസൈക്കിൾ അനാച്ഛാദനം ചെയ്യുമെന്ന് പ്രതീക്ഷിക്കാം. 2022-ൽ എപ്പോഴെങ്കിലും ഇന്ത്യയിലേക്ക് എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന.

ഹാർലിയുടെ പുതിയ 1250 കസ്റ്റം മോഡലും ഒരുങ്ങി, ടീസർ കാണാം

നിലവിൽ ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് പ്രവർത്തിക്കുന്ന അമേരിക്കൻ പ്രീമിയം മോട്ടോർസൈക്കിൾ നിർമാതാക്കളായ ഹാർലി തങ്ങളുടെ സെയിൽസ്, സർവീസ് സംവിധാനങ്ങളെല്ലാം ഇന്ത്യൻ ബ്രാൻഡുമായി കൈകോർത്താകും മുമ്പോട്ടുകൊണ്ടുപോവുക.

Most Read Articles

Malayalam
English summary
Harley-Davidson Teased The Upcoming 1250 Custom Super Cruiser. Read in Malayalam
Story first published: Tuesday, March 2, 2021, 10:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X