ജനുവരിയിൽ ഹീറോയുടെ സമ്പാദ്യം 4.85 ലക്ഷം യൂണിറ്റ് വിൽപ്പന

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാണ കമ്പനിയാണ് ഇന്ത്യയുടെ സ്വന്തം ഹീറോ മോട്ടോകോർപ്. വിൽപ്പനയുടെ കാര്യത്തിലും അതങ്ങനെ തന്നെ. കഴിഞ്ഞ മാസം, അതായത് 2021 ജനുവരിയിൽ ബ്രാൻഡ് മൊത്തം 4.85 ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്.

ജനുവരിയിൽ ഹീറോയുടെ സമ്പാദ്യം 4.85 ലക്ഷം യൂണിറ്റ് വിൽപ്പന

കഴിഞ്ഞ മാസം, അതായത് 2021 ജനുവരിയിൽ ബ്രാൻഡ് മൊത്തം 4.85 ലക്ഷം യൂണിറ്റുകളാണ് നിരത്തിലെത്തിച്ചത്. കൃത്യമായ കണക്കുകൾ പറഞ്ഞാൽ 485,889 യൂണിറ്റ് മോട്ടോർസൈക്കിളുകളും 36,852 യൂണിറ്റ് സ്കൂട്ടറുകളുമാണ് ജനുവരിയിൽ ഹീറോ നിരത്തിലെത്തിച്ചത്.

ജനുവരിയിൽ ഹീറോയുടെ സമ്പാദ്യം 4.85 ലക്ഷം യൂണിറ്റ് വിൽപ്പന

എന്നാൽ 2020 ജനുവരിയിൽ വിറ്റഴിച്ച 501,622 യൂണിറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഗണ്യമായ ഇടിവ് കമ്പനിക്കുണ്ടായിട്ടുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. എന്നിരുന്നാലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മൊത്തത്തിലുള്ള സ്കൂട്ടർ വിൽ‌പനയിൽ ഗണ്യമായ വർധനയുണ്ടായി എന്നതാണ് ശക്തിയേകുന്ന മറ്റൊരു കാര്യം.

ജനുവരിയിൽ ഹീറോയുടെ സമ്പാദ്യം 4.85 ലക്ഷം യൂണിറ്റ് വിൽപ്പന

ആഭ്യന്തര വിപണിയിൽ കഴിഞ്ഞ വർഷം 488,069 യൂണിറ്റായിരുന്നു വിൽപ്പന. 2021-ൽ ഇത് 467,776 ആയി കുറഞ്ഞു. ആഭ്യന്തര വിൽപ്പന ഇടിഞ്ഞപ്പോൾ കയറ്റുമതി 2020 ജനുവരിയിൽ 13,553 യൂണിറ്റിൽ നിന്ന് 2021 ജനുവരിയിൽ 18,113 യൂണിറ്റായി ഉയർന്നു.

ജനുവരിയിൽ ഹീറോയുടെ സമ്പാദ്യം 4.85 ലക്ഷം യൂണിറ്റ് വിൽപ്പന

വിദേശ വിപണികളിലെ സാന്നിധ്യം കൂടുതൽ ദൃഢീകരിക്കുന്നതിനായി കമ്പനി മധ്യ അമേരിക്കയിലെ നിക്കരാഗ്വയിലും ഹോണ്ടുറാസിലും പുതിയ വിതരണ പങ്കാളികളെ നിയമിച്ചിട്ടുണ്ട്.

MOST READ: വിൽപ്പനയിൽ പുരോഗതി; ജനുവരിയിൽ റോയൽ എൻഫീൽഡ് നിരത്തിലെത്തിച്ചത് 68,887 യൂണിറ്റുകൾ

ജനുവരിയിൽ ഹീറോയുടെ സമ്പാദ്യം 4.85 ലക്ഷം യൂണിറ്റ് വിൽപ്പന

ഇത് വരും മാസങ്ങളിൽ ശ്രദ്ധേയമായ നേട്ടമുണ്ടാക്കി കൊടുക്കുമെന്നാണ് പ്രതീക്ഷ. ഹീറോ ഇരുചക്രവാഹനങ്ങൾ നിർമിക്കാൻ തുടങ്ങിയതിനുശേഷം മൊത്തം ഉത്പാദനത്തിൽ 10 കോടി യൂണിറ്റുകളെന്ന സുപ്രധാന നാഴികക്കല്ല് മറികടന്നിരുന്നു.

ജനുവരിയിൽ ഹീറോയുടെ സമ്പാദ്യം 4.85 ലക്ഷം യൂണിറ്റ് വിൽപ്പന

ഉത്തരേന്ത്യൻ മലയോര സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ഹീറോയുടെ നിർമാണശാലയിൽ നിന്ന് എക്‌സ്ട്രീം 160R പുറത്തിറക്കിയാണ് 10 കോടി ഇരുചക്ര വാഹന നിർമാണം കമ്പനി ആഘോഷിച്ചത്.

MOST READ: ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

ജനുവരിയിൽ ഹീറോയുടെ സമ്പാദ്യം 4.85 ലക്ഷം യൂണിറ്റ് വിൽപ്പന

ഈ അവസരത്തിൽ കമ്പനി ആറ് സെലിബ്രേഷൻ പതിപ്പ് മോഡലുകളും അവതരിപ്പിച്ചു. സെലിബ്രേഷൻ എഡിഷനിൽ പുതിയ സ്പ്ലെൻഡർ പ്ലസ്, എക്‌സ്ട്രീം 160R, പാഷൻ പ്രോ, ഗ്ലാമർ, ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 110 എന്നിവ ഉൾപ്പെടുന്നു.

ജനുവരിയിൽ ഹീറോയുടെ സമ്പാദ്യം 4.85 ലക്ഷം യൂണിറ്റ് വിൽപ്പന

പുതിയ ബൈക്കുകൾ ഈ മാസം അതായത് ഫെബ്രുവരി 2021 മുതൽ ലഭ്യമാകുമെന്ന് ഹീറോ അറിയിച്ചിട്ടുമുണ്ട്. എന്തായാലും വരും മാസങ്ങളിൽ വിപണിയിൽ കൂടുതൽ വിൽപ്പന നേടാനാകുമെന്ന പ്രതീക്ഷയിലാണ് കമ്പനി.

Most Read Articles

Malayalam
English summary
Hero MotoCorp Posted 485,889 Unit Sales In January 2021. Read in Malayalam
Story first published: Tuesday, February 2, 2021, 17:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X