ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

ഇന്ത്യന്‍ പാസഞ്ചര്‍ കാര്‍ വിപണി 2021 ജനുവരിയില്‍ 17.7 ശതമാനമാണ് വില്‍പ്പന വളര്‍ച്ച നേടിയത്. തുടര്‍ച്ചയായ ആറാം മാസമാണ് മോഡലുകളുടെ വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടാകുന്നതും.

ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി തന്നെയാണ് ഈ വിഭാഗത്തില്‍ ആധിപത്യം നടത്തുന്നത്. ആദ്യ പത്തില്‍ അഞ്ചും മാരുതി കാറുകള്‍ ആണെന്നതാണ് വസ്തുത. ആള്‍ട്ടോ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് കഴിഞ്ഞ മാസം മൊത്തം 18,260 യൂണിറ്റുകളുടെ വില്‍പ്പന കമ്പനിക്ക് നേടി കൊടുത്തു.

ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

വാര്‍ഷിക വില്‍പ്പന പരിശോധിച്ചാല്‍ 3.45 ശതമാനം ഇടിവ് ഉണ്ടായിരിക്കുന്നതായി കാണാം. എന്നിരുന്നാലും വില്‍പ്പന പട്ടികയില്‍ ആള്‍ട്ടോ മറ്റുള്ളവരെക്കാള്‍ മുന്നിലാണ്. 17,180 യൂണിറ്റുകളുമായി സ്വിഫ്റ്റ് കോംപാക്ട് ഹാച്ച് രണ്ടാം സ്ഥാനത്ത് തുടരുന്നു.

MOST READ: പുതിയ ടിയാഗൊ ലിമിറ്റഡ് എഡിഷൻ സ്വന്തമാക്കാൻ സാധിക്കുന്നത് 2,000 പേർക്ക് മാത്രം

ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

വാര്‍ഷിക വില്‍പ്പനയില്‍ 14.01 ശതമാനം ഇടിവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 17,165 യൂണിറ്റുകളുടെ വില്‍പ്പനയുമായി വാഗണ്‍ആര്‍, സ്വിഫ്റ്റിന്റെ തൊട്ടുതാഴെയായി ഇടംപിടിച്ചിട്ടുണ്ട്. 12.69 ശതമാനം വര്‍ധനവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

Rank Model January 2021 January 2020 Growth (%)
1 Maruti Alto 18,260 18,914 -3.45
2 Maruti Swift 17,180 19,981 -14.01
3 Maruti WagonR 17,165 15,232 12.69
4 Maruti Baleno 16,648 20,485 -18.73
5 Maruti Dzire 15,125 22,406 -32.49
6 Hyundai Creta 12,284 6,900 78.02
7 Hyundai Venue 11,779 6,733 74.94
8 Maruti Eeco 11,680 12,324 -5.22
9 Hyundai Grand i10 NIOS 10,865 8,774 23.82
10 Maruti Vitara Brezza 10,623 10,134 4.82
ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയാണ് നാലാം സ്ഥാനത്ത്. 16,648 യൂണിറ്റുകളുടെ വില്‍പ്പനയാണ് സ്വന്തമാക്കിയത്. പട്ടികയില്‍ നാലാം സ്ഥാനത്ത് ഉണ്ടെങ്കിലും വാര്‍ഷിക വില്‍പ്പനയില്‍ 18.73 ശതമാനം ഇടിവാണ് ഉണ്ടായത്.

MOST READ: ഡീസല്‍ എഞ്ചിനും 18.6 കിലോമീറ്റര്‍ മൈലേജും; C5 എയര്‍ക്രോസ് എസ്‌യുവിയെ അവതരിപ്പിച്ച് സിട്രണ്‍

ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

15,125 യൂണിറ്റുകളുടെ വില്‍പ്പന സ്വന്തമാക്കി ഡിസയര്‍ കോംപാക്ട് സെഡാന്‍ അഞ്ചാം സ്ഥാനത്തെത്തി. ആള്‍ട്ടോ, സ്വിഫ്റ്റ്, ബലേനോ എന്നിവയ്ക്ക് സമാനമായ രീതിയില്‍ 32.49 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

2020 മാര്‍ച്ച് മാസത്തിലാണ് ക്രെറ്റയുടെ പുതുതലമുറയെ കമ്പനി അവതരിപ്പിക്കുന്നത്. മാറ്റത്തോടെ ബ്രാന്‍ഡിന് മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനും, വില്‍പ്പന കണക്കുകള്‍ മുന്നോട്ട് കൊണ്ടുപോകാനും സാധിച്ചു.

MOST READ: കിഗർ കോംപാക്ട് എസ്‌യുവിയുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ച് റെനോ

ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

കഴിഞ്ഞ മാസം രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട എസ്‌യുവി കൂടിയാണ് ക്രെറ്റ. 12,284 യൂണിറ്റുകളാണ് കമ്പനി നിരത്തിലെത്തിച്ചത്. പ്രതിവര്‍ഷ വില്‍പ്പനയും 78.02 ശതമാനത്തിലേക്ക് ഉയര്‍ന്നു.

ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

11,779 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹ്യുണ്ടായില്‍ നിന്നുള്ള വെന്യുവാണ് ഏഴാം സ്ഥാനത്ത്. 74.94 ശതമാനത്തിന്റെ വലിയ വളര്‍ച്ച നേടിയാണ് മോഡല്‍ നേടിയതും. മാരുതി സുസുക്കി വിറ്റാര ബ്രെസ, കിയ സോനെറ്റ്, മഹീന്ദ്ര XUV300, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്ട് എന്നിവര്‍ക്കെതിരെയാണ് വെന്യു മത്സരിക്കുന്നത്.

MOST READ: TUV300 ഇനി 'ബൊലേറോ നിയോ' പേര് മാറ്റത്തിനൊരുങ്ങി മഹീന്ദ്ര

ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

11,680 യൂണിറ്റുകളുടെ വില്‍പ്പനയുമായി ഈക്കോ എട്ടാം സ്ഥാനത്തുണ്ട്. അതേസമയം 5.22 ശതമാനം ഇടിവാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. മൂന്നാം തലമുറ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസില്‍ 10,865 യൂണിറ്റുകളുടെ വില്‍പ്പന രേഖപ്പെടുത്തി.

ആധിപത്യം ഉറപ്പിച്ച് മാരുതി; 2021 ജനുവരിയില്‍ ഏറ്റവുമധികം വിറ്റുപോയ 10 കാറുകള്‍

അതേസമയം 23.82 ശതമാനം ഇടിവും വില്‍പ്പനയില്‍ ഉണ്ടായി. വിറ്റാര ബ്രെസ 2021 ജനുവരിയില്‍ 10,623 യൂണിറ്റുകളുടെ വില്‍പ്പനയുമായി വില്‍പ്പന പട്ടികയില്‍ അവസാന സ്ഥാനക്കാരനായി ഇടംനേടി. 4.82 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

Most Read Articles

Malayalam
English summary
Top 10 Most Cars Sold In January 2021, Maruti Suzuki Alto, Swift, Wagonr Top In The Chart. Read in Malayalam.
Story first published: Tuesday, February 2, 2021, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X