Just In
- 9 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 9 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 10 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 10 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
TUV300 ഇനി 'ബൊലേറോ നിയോ' പേര് മാറ്റത്തിനൊരുങ്ങി മഹീന്ദ്ര
സബ് 4 മീറ്റര്‍ ശ്രേണിയിലേക്ക് 2015-ലാണ് മഹീന്ദ്ര TUV300 എന്നൊരു മോഡലുമായി രംഗപ്രവേശനം ചെയ്യുന്നത്. എന്നാല്‍ വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ വാഹനത്തിന് സാധിച്ചില്ല.

XUV300-യുടെ വരവും TUV300 -യുടെ വില്‍പ്പനയെ കാര്യമായി തന്നെ സ്വാധിനിച്ചു. എന്നാല്‍ 2018-ല്‍ വലിയ TUV300 പ്ലസിനെയും കമ്പനി നിരത്തിലെത്തിച്ച് പരീക്ഷണം ആരംഭിച്ചു. എന്നാല്‍ അതും അതിന്റെ പഴയ പതിപ്പിന്റെ പാത തന്നെയായിരുന്നു പിന്തുടര്ന്നിരുന്നത്.

ബിഎസ് VI മലിനീകരണ മാനദണ്ഡങ്ങള്‍ പോയ വര്‍ഷം പ്രാബല്യത്തില്‍ വന്നതോടെ മോഡലുകള്‍ നിരത്തൊഴിയുകയും ചെയ്തു. എന്നാല്‍ നവീകരിച്ച എഞ്ചിനില്‍ മോഡല്‍ തിരികെ എത്തുമെന്ന് കമ്പനി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ഈ മോഡല്‍ സംബന്ധിച്ച് ഏതാനും വിവരങ്ങള്‍ പുറത്തുവരുകയും ചെയ്തു. വരാനിരിക്കുന്ന TUV300 ഫെയ്സ്ലിഫ്റ്റിന്റെ ഏതാനും പുതിയ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മഹാരാഷ്ട്രയിലെ മല്‍ഷെജ് ഘട്ടില്‍ ഒരു പരസ്യ ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഈ മോഡലിനെ 'ബൊലേറോ നിയോ' എന്ന് പുനര്‍നാമകരണം ചെയ്തേക്കുമെന്നും സൂചനകളുണ്ട്. ഒരു ഫെയ്സ്ലിഫ്റ്റ് അവതാരത്തില്‍ എത്തുന്നതിനേക്കാള്‍ ഒരുപക്ഷേ ഐക്കണിക് നെയിംപ്ലേറ്റുകള്‍ പുനര്‍നാമകരണം ചെയ്ത് ഒരു തിരിച്ചുവരവ് നടത്തുകയും വ്യത്യസ്തമായ ആകര്‍ഷണം സൃഷ്ടിക്കുകയും ഉപയോക്താക്കള്‍ക്കിടയില്‍ താല്‍പ്പര്യം പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നതിനാകും കമ്പനി മുന്‍തൂക്കം നല്‍കുക.

ഒരുപക്ഷേ TUV300 പ്ലസ് ഫെയ്സ്ലിഫ്റ്റിനായി ബൊലേറോ നിയോ പ്ലസ് എന്ന പേരും കമ്പനി നല്‍കിയേക്കും. സമീപകാലത്തായി ഐക്കണിക് നെയിംപ്ലേറ്റുകളുടെ തിരിച്ചുവരവ് നമ്മള് കണ്ടിട്ടുണ്ട്. ഏഴ് സീറ്റുകളുള്ള ഹാരിയറില്‍ രണ്ടുവര്‍ഷത്തെ അഭാവത്തിന് ശേഷമാണ് സഫാരി നാമം മടങ്ങിയെത്തിയത്.

പുനര്‍നാമകരണം ചെയ്യും എന്നതൊഴിച്ചാല്‍ ഡിസൈനില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാകും കമ്പനി കൊണ്ടുവരുക. ഏറ്റവും പുതിയ ചിത്രങ്ങള്‍ ഡിസൈന്‍ അപ്ഡേറ്റുകള്‍ക്കൊപ്പം പുതിയ TUV300-യെ വെളിപ്പെടുത്തുന്നു.
MOST READ: ജനുവരിയിലെ ആഭ്യന്തര വിൽപ്പന പൊടിപൊടിച്ച് ഹ്യുണ്ടായി; കയറ്റുമതിയിൽ കൈപൊള്ളി

സൈഡുകള്‍ അപ്ഡേറ്റുചെയ്ത സിലൗറ്റ് ഷാര്‍പ്പ് ആക്കി മറ്റി. ചരിഞ്ഞ D-പില്ലര്‍ ഉപയോഗിച്ച് വിപുലീകരിച്ച റിയര്‍ ഓവര്‍ഹാംഗ് പഴയ സ്കൂള്‍ സ്റ്റേഷന് വാഗണ്‍ പോലെ കാണപ്പെടുന്നു.

മഹീന്ദ്ര ലോഗോയുടെ ഇരുവശത്തും മൂന്ന് ലംബ സ്ലേറ്റുകള് പ്രദര്‍ശിപ്പിക്കുന്ന പുതിയ ഗ്രില്‍ ഡിസൈന്‍ ഉപയോഗിച്ച് കാറിന്റെ മുന്‍വശവും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഫ്രണ്ട് ബമ്പര്‍ ഹണികോമ്പ് മെഷ് ശൈലിയിലുള്ള വിശാലമായ വായു ഉപഭോഗം ഉപയോഗിച്ച് വീണ്ടും ക്രമീകരിക്കുന്നു.
MOST READ: ക്രെറ്റയേക്കാളും സെൽറ്റോസിനെക്കാളും വിശാലം; കുഷാഖ് വ്യത്യസ്തനാകുന്നത് ഇങ്ങനെ

ഫോഗ് ലാമ്പ് ക്ലസ്റ്ററും തിരശ്ചീന ദിശയില്‍ സ്ഥാനം മാറ്റി. പുനര്‍നിര്‍മ്മിച്ച ടെയില്‍ ലാമ്പ് ക്ലസ്റ്ററും ബമ്പറും ഫീച്ചര്‍ ചെയ്യുന്നതിനായി പിന്‍ഭാഗം സജ്ജീകരിച്ചിരിക്കുന്നു.

മികച്ച നിലവാരമുള്ള അപ്ഹോള്‍സ്റ്ററികളും പുനക്രമീകരിച്ച ഡാഷ് ലേ ഔട്ടും ഉപയോഗിച്ച് ഇന്റീരിയറുകള്‍ നവീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയ്ക്ക് അനുയോജ്യമായ പുതിയ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമായി ഉയര്‍ന്ന സ്പെക്ക് ട്രിമ്മുകളും കമ്പനി വാഗ്ദാനം ചെയ്യും.

എഞ്ചിന് സവിശേഷതകളിലേക്ക് വന്നാല്‍ പഴയ പതിപ്പില്‍ 1.5 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എംഹോക്ക് ഡീസലാണ് നല്‍കിയിരുന്നത്. ഈ യൂണിറ്റ് 100 bhp കരുത്തും 240 Nm torque ഉം സൃഷ്ടിച്ചിരുന്നു. അതേസമയം പുതിയ പതിപ്പിലെ എഞ്ചിന് വിവരങ്ങളും വിലയും സംബന്ധിച്ച് സൂചനകള്‍ ഒന്നും ഈ അവസരത്തില്‍ ലഭ്യമല്ല.
Source: MotorBeam