മെയ് 24 മുതല്‍ എല്ലാ നിര്‍മാണശാലകളിലും ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ഹീറോ

കൊവിഡ്-19 യുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ക്രമേണ പുനരാരംഭിക്കാന്‍ ഒരുങ്ങുന്നതായി അറിയിച്ച് ഹീറോ മോട്ടോകോര്‍പ്പ്. 2021 മെയ് 24 മുതല്‍ രാജ്യത്തെ എല്ലാ പ്രവര്‍ത്തനങ്ങളും ക്രമേണ ഉത്പാദനം പുനരാരംഭിക്കും.

മെയ് 24 മുതല്‍ എല്ലാ നിര്‍മാണശാലകളിലും ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ഹീറോ

മെയ് 17 മുതല്‍ കമ്പനി ഹരിയാന, ഹരിദ്വാര്‍ പ്ലാന്റുകളില്‍ ഒരൊറ്റ ഷിഫ്റ്റ് ഉത്പാദനം ആരംഭിച്ചു. മാത്രമല്ല, രാജസ്ഥാന്‍, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ ഹീറോയുടെ മറ്റ് പദ്ധതികളും വരുന്ന തിങ്കളാഴ്ച (മെയ് 24) മുതല്‍ സിംഗിള്‍ ഷിഫ്റ്റ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും.

മെയ് 24 മുതല്‍ എല്ലാ നിര്‍മാണശാലകളിലും ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ഹീറോ

സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ഭാവി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ക്രമേണ ഇരട്ട-ഷിഫ്റ്റ് ഉല്‍പാദനത്തിലേക്ക് നീങ്ങുമെന്നും ഹീറോ കൂട്ടിച്ചേര്‍ത്തു.

MOST READ: ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

മെയ് 24 മുതല്‍ എല്ലാ നിര്‍മാണശാലകളിലും ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ഹീറോ

45 വയസ്സിനു മുകളിലുള്ള ഹീറോ മോട്ടോകോര്‍പ്പ് ജീവനക്കാരില്‍ 90 ശതമാനത്തിലധികം പേര്‍ക്ക് ഇതിനകം തന്നെ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ടെന്നും കമ്പനി നേരത്തെ അയച്ച പത്രക്കുറിപ്പില്‍ അറിയിച്ചു.

മെയ് 24 മുതല്‍ എല്ലാ നിര്‍മാണശാലകളിലും ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ഹീറോ

കൂടാതെ, ശേഷിക്കുന്ന ജീവനക്കാര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിന് സംഘടനയിലുടനീളം ഒരു സംരംഭം ആരംഭിച്ചിട്ടുണ്ട്. കൊവിഡ്-19 യുടെ രണ്ടാം തരംഗത്തിനെതിരായ പോരാട്ടത്തില്‍ ഗുരുഗ്രാമില്‍ 100 കിടക്കകളുള്ള കൊവിഡ് -19 കെയര്‍ സൗകര്യം ഒരുക്കുന്നതായും കമ്പനി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.

MOST READ: ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി MoRTH

മെയ് 24 മുതല്‍ എല്ലാ നിര്‍മാണശാലകളിലും ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ഹീറോ

ഗുരുഗ്രാമിലെ ജില്ലാ ഭരണകൂടവുമായി കമ്പനി പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ''കൊവിഡ് കെയര്‍ സെന്റര്‍ തങ്ങളുടെ മെഡിക്കല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ വര്‍ദ്ധിപ്പിക്കുന്നതിനും ജില്ലയിലെ ദുരിതബാധിതര്‍ക്ക് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്ന് ഗുരുഗ്രാം ഡെപ്യൂട്ടി കമ്മീഷണര്‍ യാഷ് ഗാര്‍ഗ് പറഞ്ഞു.

മെയ് 24 മുതല്‍ എല്ലാ നിര്‍മാണശാലകളിലും ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ഹീറോ

കൊവിഡ് കെയര്‍ സെന്ററിന്റെ ചിത്രം ഈ മാസം ആദ്യം സോഷ്യല്‍ മീഡിയയില്‍ ഹീറോ പങ്കുവെച്ചിരുന്നു. '100 കിടക്കകളുള്ള കൊവിഡ്-19 കെയര്‍ സെന്റര്‍ സ്ഥാപിക്കുന്നതില്‍ ഗുരുഗ്രാം ജില്ലാ ഭരണകൂടവുമായി പങ്കാളിയാകാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നും ഹീറോ വ്യക്തമാക്കിയിരുന്നു.

MOST READ: അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

മെയ് 24 മുതല്‍ എല്ലാ നിര്‍മാണശാലകളിലും ഉത്പാദനം പുനരാരംഭിക്കാനൊരുങ്ങി ഹീറോ

അതേസമയം നിലവിലെ സാഹചര്യത്തില്‍ രണ്ട് മാസത്തേക്ക് ഉപഭോക്താക്കള്‍ക്ക് സൗജന്യ സര്‍വീസും വാറന്റി കാലാവധിയും നീട്ടി നല്‍കുമെന്ന് ഹീറോ അറിയിച്ചു. ഈ ലോക്ക്ഡൗണ്‍ ഘട്ടത്തില്‍ കാലഹരണപ്പെടുന്ന സേവനങ്ങളുടെ കാലാവധി 60 ദിവസത്തേക്ക് കൂടി നീട്ടിയതായി കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Hero MotoCorp Resume Production At All Manufacturing From May 24, Find Here All Details. Read in Malayalam.
Story first published: Saturday, May 22, 2021, 19:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X