ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി MoRTH

ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ നിര്‍ബന്ധിത മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ച് റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH). വാഹനങ്ങളുടെ ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ മാനദണ്ഡങ്ങളുമായി MoRTH

പുതിയ സ്റ്റാര്‍ റേറ്റിംഗ് സിസ്റ്റത്തില്‍ നിരവധി ടയര്‍ പ്രകടന സൂചകങ്ങള്‍ ഉള്‍പ്പെടും. റോളിംഗ് റെസിസ്റ്റന്‍സ്, വെറ്റ് ഗ്രിപ്പ്, ടയര്‍ നോയിസ് ലെവല്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. യൂറോപ്പിലും മിഡില്‍ ഈസ്റ്റ് വിപണികളിലും പിന്തുടരുന്ന അന്താരാഷ്ട്ര റേറ്റിംഗ് സംവിധാനങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ റേറ്റിംഗുകള്‍.

ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ മാനദണ്ഡങ്ങളുമായി MoRTH

പുതിയ മാനദണ്ഡങ്ങള്‍ രാജ്യത്തെ ടയര്‍ നിര്‍മ്മാതാക്കള്‍ പാലിക്കേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഇരുചക്രവാഹനങ്ങള്‍, കാറുകള്‍, ബസുകള്‍, വലിയ വാഹനങ്ങള്‍ എന്നിവയുടെ എല്ലാ ഫോര്‍മാറ്റുകള്‍ക്കും ഇത് പാലിക്കേണ്ടതുണ്ട്.

MOST READ: ലിറ്ററിന് 21 കിലോമീറ്റർ മൈലേജുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് അവതരിപ്പിച്ച് സുസുക്കി

ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ മാനദണ്ഡങ്ങളുമായി MoRTH

പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് പുറമെ ടയറുകള്‍ ഇറക്കുമതി ചെയ്യുന്ന കമ്പനികളും മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ പുതിയ ടയര്‍ മാനദണ്ഡങ്ങള്‍ ബാധകമാണെന്ന് നിര്‍ദ്ദേശിക്കുന്നു.

ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ മാനദണ്ഡങ്ങളുമായി MoRTH

അതേസമയം, നിലവിലുള്ള എല്ലാ ടയര്‍ മോഡലുകള്‍ക്കും 2022 ഒക്ടോബര്‍ മുതല്‍ റേറ്റിംഗും സ്‌കോറിംഗ് സംവിധാനവും പാലിക്കേണ്ടതുണ്ട്. ഇന്ത്യയില്‍ ലഭ്യമായ ടയറുകളുടെ പ്രവര്‍ത്തനം നിര്‍ണ്ണയിക്കാന്‍ ടയര്‍ ക്വാളിറ്റി കണ്‍ട്രോള്‍ ഓര്‍ഡര്‍ BIS ബെഞ്ച്മാര്‍ക്ക് നല്‍കുന്നു.

MOST READ: ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ മാനദണ്ഡങ്ങളുമായി MoRTH

എന്നിരുന്നാലും, തങ്ങളുടെ വാഹനത്തിനായി ടയര്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് റേറ്റിംഗ് സംവിധാനം വ്യക്തമായ ആശയം നല്‍കുന്നില്ല. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച ടയറിന്റെ മൂന്ന് പ്രകടന സൂചകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഉയര്‍ന്ന റോളിംഗ് റെസിസ്റ്റന്‍സ് മൂല്യം മെച്ചപ്പെട്ട ഇന്ധനക്ഷമതയെ സൂചിപ്പിക്കുന്നു.

ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ മാനദണ്ഡങ്ങളുമായി MoRTH

അതുപോലെ, ഉയര്‍ന്ന ആര്‍ദ്ര ഗ്രിപ്പ് റേറ്റിംഗ് ടയറിന്റെ മികച്ച ബ്രേക്കിംഗ് പ്രകടനത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. മറുവശത്ത്, കുറഞ്ഞ റോഡ് ശബ്ദ നിലകള്‍ മെച്ചപ്പെട്ട സവാരി നിലവാരത്തെയും സൂചിപ്പിക്കുന്നു.

MOST READ: വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ മാനദണ്ഡങ്ങളുമായി MoRTH

ഇന്ത്യന്‍ വിപണിയില്‍ ടയറുകള്‍ക്കായി വരാനിരിക്കുന്ന 'സ്റ്റാര്‍ റേറ്റിംഗ്', 'പെര്‍ഫ്രോമെന്‍സ് ഇന്‍ഡിക്കേറ്ററുകള്‍' എന്നിവയുടെ ആദ്യകാല സ്വീകര്‍ത്താക്കളായി സിയറ്റ് മാറി. മുകളില്‍ സൂചിപ്പിച്ച റേറ്റിംഗും സൂചകങ്ങളും ഉപയോഗിച്ച് കമ്പനി ഫ്യൂള്‍സ്മാര്‍ട്ട്, സെക്യുറഡ്രൈവ് ടയര്‍ ശ്രേണി പുറത്തിറക്കുകയും ചെയ്തു.

ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്കായി പുതിയ മാനദണ്ഡങ്ങളുമായി MoRTH

സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പുതിയ നിര്‍ബന്ധിത ടയര്‍ മാനദണ്ഡങ്ങള്‍ റോഡ് സുരക്ഷിതമാക്കും. ഉപഭോക്താക്കളെ അവരുടെ വാഹനത്തിന് അനുയോജ്യമായ ടയര്‍ തെരഞ്ഞെടുക്കാനും ഇത് സഹായിക്കും. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ ബ്രാന്‍ഡിനെ പരിഗണിക്കാതെ ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്ന ടയറിന്റെ ഗുണനിലവാരം ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Most Read Articles

Malayalam
English summary
MoRTH Proposes New Mandatory Tyre Norms In India, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X