വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പ്രാദേശികമായി വികസിപ്പിച്ചെടുത്ത MQB AO IN പ്ലാറ്റ്‌ഫോമിൽ രണ്ട് പുതിയ കാറുകൾ പുറത്തിറക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ അറിയിച്ചു. ദീപാവലിക്ക് മുമ്പ് ഉത്സവ സീസണിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന ടൈഗൂൺ മിഡ് സൈസ് എസ്‌യുവി കമ്പനി ഇതിനകം പുറത്തിറക്കിയിട്ടുണ്ട്.

വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

MQB AO IN പ്ലാറ്റ്‌ഫോമിൽ വികസിപ്പിക്കുന്ന രണ്ടാമത്തെ ഫോക്‌സ്‌വാഗണ്‍ മോഡൽ ഒരു പുതിയ മിഡ്-സൈസ് സെഡാൻ ആയിരിക്കും, അത് നിലവിലുള്ള വെന്റോയെ മാറ്റിസ്ഥാപിക്കും.

വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

വിർട്ടസ് സെഡാനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ ഫോക്‌സ്‌വാഗണ്‍ സെഡാൻ ഒരുങ്ങുന്നത്. നിലവിലെ സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 2022 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പുതിയ സെഡാൻ വിപണിയിലെത്തും.

വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഹോണ്ട സിറ്റി, ഹ്യുണ്ടായി വെർണ, മാരുതി സുസുക്കി സിയാസ് എന്നിവയ്‌ക്കെതിരെയാണ് പുതിയ സെഡാൻ സ്ഥാപിക്കുക.

വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

പുതിയ ഫോക്‌സ്‌വാഗണ്‍ വിർട്ടസ് സെഡാന് 4,480 mm നീളവും, 1,751 mm വീതിയും, 1,468 mm ഉയരവുമാണുള്ളത്. നിലവിലെ വെന്റോയേക്കാൾ 90 mm നീളവും 52 mm വീതിയും ഇതിന് ലഭിക്കുന്നു.

വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

കൂടാതെ വീൽബേസും 97 mm വർധിപ്പിച്ച് 2,650 mm ആയി ഉയർത്തിയിട്ടുണ്ട്. 521 ലിറ്റർ ബൂട്ട് സ്പെയ്സും വാഹനം വാഗ്ദാനം ചെയ്യുന്നു, ഇത് വെന്റോയേക്കാൾ 27 ലിറ്റർ കൂടുതലാണ്.

വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് പുതിയ മിഡ്-സൈസ് സെഡാന്റെ ഹൃദയം, ഇത് 108 bhp പരമാവധി കരുത്തും 175 Nm torque ഉം പുറപ്പെടുവിക്കുന്നു.

വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ട്രാൻസ്മിഷൻ ചോയിസുകളിൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. സെഡാന് ടൈഗൂണിനെ ശക്തിപ്പെടുത്തുന്ന പുതിയ 1.5 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനും ലഭിക്കാം. ഏഴ് സ്പീഡ് DSG -യുമായി ജോടിയാക്കിയ ഈ എഞ്ചിൻ 147 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഇന്റർനാഷണൽ സ്‌പെക്ക് പോളോ ഹാച്ച്ബാക്കിന്റെ സെഡാൻ പതിപ്പാണ് ഫോക്‌സ്‌വാഗണ്‍ വിർട്ടസ്. സിഗ്‌നേച്ചർ ഫോക്‌സ്‌വാഗണ്‍ ഗ്രില്ല്, ഇന്റഗ്രേറ്റഡ് ആംഗിൾ റണ്ണിംഗ് ലൈറ്റുകളുള്ള സ്ലിമ്മർ ഹെഡ്‌ലാമ്പുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ, ചരിഞ്ഞ റൂഫ് എന്നിവ ഉൾക്കൊള്ളുന്ന പസാറ്റിൽ നിന്നുള്ള സ്റ്റൈലിംഗ് സൂചനകൾ സെഡാൻ പങ്കിടുന്നു. ഇന്ത്യ-സ്പെക്ക് മോഡലിന് പുതിയ ടൈഗൂണിന് സമാനമായി ചില ഡിസൈൻ മാറ്റങ്ങൾ ലഭിക്കാം.

വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ടൈഗൂൺ എസ്‌യുവിയുമായി ഇന്റീരിയർ സവിശേഷതകളും സെഡാൻ പങ്കിടും. ഇതിന് 10 ഇഞ്ച് വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഓട്ടോമാറ്റിക് എസി, വയർലെസ് ചാർജിംഗ് തുടങ്ങിയവ ലഭിക്കും.

Most Read Articles

Malayalam
English summary
Volkswagen To Replace Vento In Indian Markets By Introducing Virtus Based Sedan. Read in Malayalam.
Story first published: Thursday, May 20, 2021, 16:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X