അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

മാസാവസാനത്തോടെ നടക്കാനിരിക്കുന്ന അരങ്ങേറ്റത്തിന് മുന്നോടിയായി 2021 ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ വെബിൽ ചോർന്നു. GX-R, GR-S, ZX എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.

അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസറിന് 3.5 ലിറ്റർ പെട്രോൾ യൂണിറ്റും 3.3 ലിറ്റർ ഡീസൽ യൂണിറ്റും ഉൾപ്പെടെ രണ്ട് V6 പവർട്രെയിനുകൾ നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യും.

അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

പെട്രോൾ എഞ്ചിൻ 409 bhp കരുത്തും 650 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണെന്ന് പറയപ്പെടുന്നു. ഡീസൽ മോട്ടോർ 302 bhp കരുത്തും 700 Nm torque ഉം പുറപ്പെടുവിക്കും.

MOST READ: വെന്റോയ്ക്ക് ബദലായി ഇന്ത്യ വിപണിയിൽ വിർട്ടസ് സെഡാൻ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

വിപണിയിൽ നിന്ന് പിൻവാങ്ങുന്ന മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, വരാനിരിക്കുന്ന ടൊയോട്ട ലാൻഡ് ക്രൂയിസറിന് കട്ടിയുള്ളതും തിരശ്ചീനവുമായ സ്ലാറ്റുകളുള്ള ബോൾഡ് ഗ്രില്ലിന്റെ രൂപത്തിൽ ബാഹ്യ അപ്‌ഡേറ്റുകൾ ലഭിക്കുന്നു.

അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഹെവിയായി പുനർനിർമ്മിച്ച ഫ്രണ്ട് ബമ്പർ, സംയോജിത L ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളുള്ള പുതിയ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ക്രോം ചുറ്റുപാടുകളുള്ള ഫോഗ് ലൈറ്റുകൾ, കൂടുതൽ അപ്പ്റൈറ്റായ ടെയിൽ-ഗേറ്റ്, സ്പ്ലിറ്റ് റാപ്പ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ലഭിക്കുന്നു.

അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

ഗ്ലേസിയർ വൈറ്റ്, പേൾ വൈറ്റ് മെറ്റാലിക്, ക്ലാസിക് വൈറ്റ്, സാറ്റിൻ സിൽവർ മെറ്റാലിക്, ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക്, റൂബി മെറ്റാലിക്, ബ്ലാക്ക്, ആറ്റിറ്റ്യൂഡ് ബ്ലാക്ക്, അവന്റേ-ഗാർഡ് ബ്രോൺസ് മെറ്റാലിക്, മൂൺലൈറ്റ് ഓഷ്യൻ മെറ്റാലിക് എന്നിങ്ങനെ 10 വ്യത്യസ്ത നിറങ്ങളിൽ വാഹനം വാഗ്ദാനം ചെയ്യും എന്ന് പുറത്തുവന്ന രേഖകൾ വ്യക്തമാക്കുന്നു.

MOST READ: ജീപ്പിന്റെ പുത്തൻ ഇലക്ട്രിക് ബ്രാൻഡ് ലോഗോ യുവന്റസ് ജേഴ്സിയിൽ വെളിപ്പെടുത്തി റൊണാൾഡോ

അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

അകത്ത്, പുതിയ സ്പൈ ഇമേജുകളിൽ കാണുന്നതുപോലെ പുതിയ 2021 ടൊയോട്ട ലാൻഡ് ക്രൂയിസർ, വലിയതും സ്വതന്ത്രവുമായ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വിവിധ പ്രവർത്തനങ്ങൾക്കായി ഫിസിക്കൽ ബട്ടണുകളുടെ ഒരു നിര, കളർഡ് MID -യാൽ വേർതിരിച്ച ഇരട്ട പോഡ് യൂണിറ്റുകളുള്ള അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവ ഉൾക്കൊള്ളുന്നു.

അരങ്ങേറ്റത്തിന് മുമ്പേ പുതുതലമുറ ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ എഞ്ചിൻ സവിശേഷതകൾ പുറത്ത്

മറ്റ് അനുബന്ധ വാർത്തകളിൽ ഇന്ത്യൻ വിപണിയിൽ കൂടുതൽ ബാഡ്ജ്ഡ് എഞ്ചിനിയറിംഗ് പതിപ്പുകൾ പുറത്തിറക്കി വാഹന നിര ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ടൊയോട്ട. മാരുതി സിയാസിന്റെ റീബാഡ്ജ് പതിപ്പാവും നിർമ്മാതാക്കൾ അടുത്തതായി അവതരിപ്പിക്കുന്നത്.

Image Source: Instagram

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New Gen Toyota Land Cruiser Engine Specs Leaked Before Unveil. Read in Malayalam.
Story first published: Friday, May 21, 2021, 20:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X