ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

കോംപാക്ട് എസ്‌യുവിയായ റൈസിനെ ഇന്തോനേഷ്യയില്‍ ആവശ്യക്കാര്‍ ഏറെയെന്ന് ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ട. 2021 ഏപ്രില്‍ 30-നാണ് വാഹനത്തെ കമ്പനി അവതരിപ്പിക്കുന്നത്.

ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

ഏകദേശം ഒരാഴ്ച പിന്നിട്ടപ്പോൾ മികച്ച പ്രതികരണമാണ് വാഹനത്തിന് ലഭിക്കുന്നത്. മെയ് 6 ആയപ്പോള്‍ വാഹനത്തിന് 1,269 യൂണിറ്റുകളുടെ ബുക്കിംഗ് ലഭിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

1.2 G, 1.0 G, 1.0 GR സ്‌പോര്‍ട്ട് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ടൊയോട്ട റൈസ് ലഭ്യമാണ്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളും വാഹനത്തില്‍ ഒരുങ്ങുന്നു. ആദ്യത്തേത് 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് ഇന്‍ലൈന്‍ -3 പെട്രോള്‍ മോട്ടോര്‍ ആണ്.

MOST READ: ഇന്ധനക്ഷമതയും ബ്രേക്കിംഗും മെച്ചപ്പെടുത്തും; ടയര്‍ നിര്‍മ്മാതാക്കള്‍ക്ക് പുതിയ മാനദണ്ഡങ്ങളുമായി MoRTH

ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

ഇത് 88 bhp പരമാവധി ശക്തിയും 113 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ടാമത്തെ ഓപ്ഷന്‍ 1.0 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് ഇന്‍ലൈന്‍ -3 പെട്രോള്‍ മില്ലാണ്, ഇത് 98 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കുന്നു.

ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

രണ്ട് ഗിയര്‍ബോക്‌സ് ചോയ്സുകള്‍ ഇവിടെ ലഭ്യമാണ് - 5 സ്പീഡ് മാനുവല്‍, CVT - രണ്ട് എഞ്ചിനുകളിലും 'G' ട്രിം ലെവലില്‍ ലഭ്യമാണ്. ടോപ്പ്-സ്‌പെക്ക് 'GR സ്‌പോര്‍ട്ട്' ട്രിം ഒരു CVT മാത്രമായി വരുന്നു. എസ്‌യുവിക്കായി ലഭിച്ച മൊത്തം ബുക്കിംഗിന്റെ 43 ശതമാനം '1.0 GR സ്പോര്‍ട്ട് CVT' ആണെന്ന് ടൊയോട്ട അസ്ട്ര മോട്ടോര്‍ വെളിപ്പെടുത്തി.

MOST READ: ലിറ്ററിന് 21 കിലോമീറ്റർ മൈലേജുമായി 2021 സ്വിഫ്റ്റ് സ്പോർട്ട് അവതരിപ്പിച്ച് സുസുക്കി

ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

മൊത്തം ബുക്കിംഗിന്റെ 40 ശതമാനം TSS (ടൊയോട്ട സേഫ്റ്റി സെന്‍സ്) ഉള്ള 1.0 GR സ്‌പോര്‍ട്ട് CVT ആണ്, ഇത് മൊത്തം ബുക്കിംഗ് കണക്കുകളില്‍ മാത്രം 'GR സ്‌പോര്‍ട്ട്' ട്രിമിന് മാത്രം 83 ശതമാനം വിഹിതം നല്‍കുന്നു.

ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

മൊത്തം ബുക്കിംഗിന്റെ 11 ശതമാനം '1.0 G CVT' വേരിയന്റാണ്, '1.0 G MT' ഏകദേശം 5 ശതമാനം ഉള്‍ക്കൊള്ളുന്നു. മോഡലിന്റെ ഉയര്‍ന്ന പതിപ്പിനാണ് ആവശ്യക്കാര്‍ ഏറെയും എന്ന് കമ്പനി അറിയിച്ചു.

MOST READ: വിപണിയിൽ തരംഗമായി ഫോർഡ് F150 ലൈറ്റ്നിംഗ്; പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ കൈവരിച്ചത് 20,000 ബുക്കിംഗ്

ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

കുറച്ച് ആളുകള്‍ മാത്രമേ ലോവര്‍ വേരിയന്റ് തെരഞ്ഞെടുക്കുന്നുള്ളൂ. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്ത സ്ഥിതിചെയ്യുന്ന ജാവ ദ്വീപില്‍ നിന്നാണ് ഭൂരിഭാഗം ബുക്കിംഗുകളും ലഭിച്ചത്. '1.2 G' ട്രിം വില്‍പ്പന ഇതുവരെ ആരംഭിച്ചിട്ടില്ല, അതിനാല്‍ '1.0 G' നിലവില്‍ അടിസ്ഥാന ട്രിം ലെവലായി പ്രവര്‍ത്തിക്കുന്നു.

ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

ജക്കാര്‍ത്തയ്ക്ക് പുറത്തുള്ള ഉപഭോക്താക്കളിലേക്ക് മികച്ച രീതിയില്‍ എത്തിച്ചേരാനായി ഇന്തോനേഷ്യയിലെ പല നഗരങ്ങളിലും സെമരംഗ്, മേദന്‍, പാലെംബാംഗ്, സുരബായ തുടങ്ങിയ പ്രാദേശിക ലോഞ്ച് ഇവന്റുകള്‍ നടത്താനും ടൊയോട്ട ഒരുങ്ങുകയാണ്.

MOST READ: ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

ടൊയോട്ട റൈസിനെ ആവശ്യക്കാര്‍ ഏറെ; ഒരാഴ്ചയ്ക്കുള്ളില്‍ വാരീക്കൂട്ടിയത് 1,269 ബുക്കിംഗുകള്‍

ടൊയോട്ട റൈസിന്റെ വില 219.9 മില്യണ്‍ IDR മുതല്‍ 263.7 മില്യണ്‍ IDR വരെയാണ് (ഏകദേശം 11.18 ലക്ഷം മുതല്‍ 13.40 ലക്ഷം രൂപ വരെ). 2019 ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ടൊയോട്ട തങ്ങളുടെ ആദ്യത്തെ സബ് കോംപാക്ട് എസ്‌യുവിയെ വെളിപ്പെടുത്തിയത്. ഇന്ന് മിക്ക ആഗോള വിപണിയിലെ മിന്നും താരമാണ് റൈസ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Toyota Raize Bookings Cross 1,269 Units Within A Week In Indonesia, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X