സ്റ്റൈലിഷ് ലുക്കിൽ ടൊയോട്ടയുടെ ചരിത്രം കുറിയ്ക്കാൻ ടെയ്സർ; വിലകൾ ഇങ്ങനെ

രാജ്യത്തെ സബ് ഫോർ മീറ്റർ യുവി സെഗ്‌മെൻ്റ് ശക്തമായ വളർച്ച രേഖപ്പെടുത്തുന്നത് ഇപ്പോഴും തുടരുന്നതിനാൽ, ടൊയോട്ട തങ്ങളുടെ പുത്തൻ ടെയ്സർ എസ്‌യുവിയുമായി ഈ രംഗത്ത് ഒരു തിരിച്ചുവരവ് നടത്താൻ പദ്ധതിയിടുകയാണ്. നേരത്തെ, ബ്രെസയുടെ റീബാഡ്ജ് ചെയ്ത അർബൻ ക്രൂയിസർ മോഡൽ ഈ സെഗ്മെന്റിൽ ടൊയോട്ടയ്ക്ക് വിൽപ്പനയ്ക്കുണ്ടായിരുന്നു.

ടൊയോട്ട ടെയ്‌സർ ഇനി അർബൻ ക്രൂയിസറിൻ്റെ സ്ഥാനം ഏറ്റെടുക്കുകയും ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന മറ്റ് സബ് ഫോർ മീറ്റർ എസ്‌യുവികളോട് മത്സരിക്കുകയും ചെയ്യും. നമുക്ക് ഏവർക്കും അറിയാവുന്നതുപോലെ, മാരുതി കാറുകളുടെ ടൊയോട്ട റീബാഡ്ജ് ചെയ്ത പതിപ്പുകൾ അല്പം ഉയർന്ന വിലയ്ക്കാണ് വാഗ്ദാനം ചെയ്യുന്നത്.

7 73

ഈ സമീപനം ടൊയോട്ട ടെയ്‌സറിലും തുടരുന്നു. റീബാഡ്ജ് ചെയ്ത ടൊയോട്ട ടെയ്‌സറിൻ്റെ വില ആരംഭിക്കുന്നത് 7.73 ലക്ഷം രൂപ മുതലാണ്. 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് ഈ ബേസ് മോഡൽ E ട്രിമ്മിൽ വരുന്നത്. കൂടാതെ 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോടുകൂടിയ ടോപ്പ്-സ്പെക്ക് V ട്രിമ്മിന് 13.03 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില.

മാരുതി ഫ്രോങ്ക്സ് 7.5 ലക്ഷം രൂപ പ്രാരംഭ വിലയിൽ ലഭ്യമാണ്. ടോപ്പ് സ്പെക്ക് വേരിയൻ്റിന് ഏകദേശം 13 ലക്ഷം രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ ലോഞ്ച് ചെയ്ത ടൊയോട്ട ടെയ്‌സർ, ഫ്രോങ്ക്‌സിന് വിപരീതമായി വ്യത്യസ്തമായ ഒരു ഡിസൈൻ സ്റ്റൈൽ വാഗ്ദാനം ചെയ്യുന്നു.

7 73

അഞ്ച് സിംഗിൾ ടോൺ, രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനുകളിലാണ് വാഹനം വരുന്നത്. 'മേക്ക് യുവർ വേ' എന്ന ടാഗ്‌ലൈനോടെ, ടൊയോട്ട ടെയ്‌സർ എതിരാളികളായ റെനോ കൈഗർ, നിസാൻ മാഗ്‌നൈറ്റ്, സിട്രൺ C3, മറ്റ് സബ് ഫോർ മീറ്റർ എസ്‌യുവി മോഡലുകളായ മാരുതി ബ്രെസ, ടാറ്റ നെക്‌സൺ, കിയ സോനെറ്റ്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവയുമായി എല്ലാം ഏറ്റുമുട്ടും.

വാഹനത്തിന്റെ ഷീറ്റ് മെറ്റൽ രൂപങ്ങൾ ഫ്രോങ്ക്സിന് ഏറെ കുറെ സമാനമാണെങ്കിലും, ടൊയോട്ട ടെയ്‌സറിന് ഒരു വ്യത്യസ്ത ഫാസിയയുണ്ട്. പുതുക്കിയ ഹെഡ്‌ലാമ്പുകളും DRL-കളും, പുതിയ ഫ്രണ്ട് ആൻഡ് റിയർ ബമ്പർ, ഒരു പുതിയ സെറ്റ് അലോയി വീലുകൾ, പുതുക്കിയ ടെയിൽ ലാമ്പുകൾ എന്നിവ ഉപയോഗിച്ചാണ് വാഹനത്തിന്റെ ഈ മേയ്ക്കോവർ സാധ്യമാക്കിയത്. അകത്തളത്തിൽ, ഡാഷ്‌ബോർഡും പ്ലാസ്റ്റിക് ട്രിമ്മുകളും ഫ്രോങ്ക്സിന് സമാനമാണ് എന്നതും ശ്രദ്ധേയമാണ്.

7 73

എന്നിരുന്നാലും, വാഹനത്തിന്റെ ഇൻ്റീരിയർ കളർ തീമുകളിലും അപ്ഹോൾസ്റ്ററിയിലും ചെറിയ വ്യത്യാസങ്ങളുണ്ട്. അതേസമയം ഫീച്ചറുകളുടെ ലിസ്റ്റ് ഫ്രോങ്ക്‌സിന് സമാനമാണ്. ടൊയോട്ട ടെയ്‌സറിൽ പുതിയ ഫീച്ചറുകൾ ഒന്നും കമ്പനി ചേർത്തിട്ടില്ല. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ടൊയോട്ട കൂടുതൽ ദൈർഘ്യമേറിയ സ്റ്റാൻഡേർഡ് വാറൻ്റി വാഗ്ദാനം ചെയ്യുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഹെഡ്സ് അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ, 360 ഡിഗ്രി വ്യൂ ക്യാമറ, വളരെ സമഗ്രമായ കണക്റ്റിവിറ്റി ഫീച്ചറുകൾ തുടങ്ങിയ സവിശേഷതകൾ ടൊയോട്ട ടെയ്‌സറിന് ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു. ടൊയോട്ട ടെയ്‌സറിൻ്റെ എഞ്ചിൻ ഓപ്ഷനുകളും മാരുതി ഫ്രോങ്ക്സിൽ നിന്ന് തന്നെ കടമെടുക്കും.

7 73

K സീരീസ്, 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിലാണ് കമ്പനി ഇതിൽ വാഗ്ദാനം ചെയ്യുന്നത്. ഈ യൂണിറ്റ് 100.06 PS മാക്സ് പവറും 147.6 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു. മാനുവലിന് ലിറ്ററിന് 21.5 കിലോമീറ്ററും ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലിറ്ററിന് 20.01 കിലോമീറ്റർ മൈലേജുമാണ് ഇത് നൽകുന്നത്.

89.73 PS കരുത്തും 113 Nm torque ഉം നൽകുന്ന 1.2 ലിറ്റർ NA പെട്രോൾ എഞ്ചിനാണ് മറ്റൊരു ഓപ്ഷൻ. ഇതിന്റെ ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT എന്നിവ ഉൾപ്പെടുന്നു. ഇവയുടെ മൈലേജ് യഥാക്രമം ലിറ്ററിന് 21.79 കിലോമീറ്ററും, 22.89 കിലോമീറ്ററുമാണ്.

7 73

ഡോണർ മോഡലായ ഫ്രോങ്ക്സ് CNG ഫോർമാറ്റിലും ലഭ്യമാണ്, അഞ്ച് സ്പീഡ് മാനുവൽ ഓപ്ഷനുമായി ഇത് കണക്ട് ചെയ്തിരിക്കുന്നു. CNG മോഡിൽ, വാഹനത്തിന്റെ പെർഫോമെൻസ് എന്നത് 77.5 PS മാക്സ് പവറും 98.5 Nm പീക്ക് torque ഉം ആയി കുറയുന്നു. എന്നാൽ മൈലേജ് എന്നത് കിലോയ്ക്ക് 28.51 കിലോമീറ്ററാണ്. എന്നാൽ ടൊയോട്ട ടെയ്‌സറിന്റെ സിഎൻജിയെക്കുറിച്ച് ഇതുവരെ ഒന്നും പരാമർശിട്ടില്ല. ഒരുപക്ഷേ ഭാവിയിൽ ഈ മോഡൽ എത്തിയേക്കാം.

More from DriveSpark

Article Published On: Wednesday, April 3, 2024, 12:36 [IST]
English summary
Toyota launched fronx based taisor suv in india at rs 7 73 lakhs
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X