ടൊയോട്ട ടെയ്സർ വാങ്ങാൻ പ്ലാനുണ്ടോ? എന്നാൽ വേരിയന്റ് തിരിച്ചുള്ള ഈ ബദൽ ഓപ്ഷനുകൾ അറിയാതെ പോവരുത്

മാരുതി ഫ്രോങ്ക്സിനെ അടിസ്ഥാനമാക്കിയ അർബൻ ക്രൂയിസർ ടെയ്‌സർ അവതരിപ്പിച്ചുകൊണ്ട് ടൊയോട്ട വീണ്ടും സബ് ഫോർ മീറ്റർ എസ്‌യുവി സെഗ്‌മെൻ്റിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 7.73 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന ടെയ്സറിന്റെ വില 9.53 ലക്ഷം രൂപ വരെ ഉയരുന്നു. മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലായി ആറ് വേരിയൻ്റുകളിൽ എസ്‌യുവി മോഡൽ ലഭ്യമാണ്.

ഒരു കാർ വാങ്ങുന്നകാര്യത്തിൽ സാധ്യമായ എല്ലാ ഓപ്ഷനുകളും കീറി മുറിച്ച് വിശകലനം ചെയ്യുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. അതിനാൽ ഞങ്ങൾ ഈ പുത്തൻ ടെയ്സറിന്റെ സ്പെസിഫിക്കേഷനുകളും, ഫീച്ചറുകളും, പ്രധാന ഹൈലൈറ്റുകളും എല്ലാം വ്യക്തമായി പരിശോധിച്ചു, 1.2 ലിറ്റർ എഞ്ചിൻ യൂണിറ്റുമായി വരുന്ന ടെയ്സറിൻ്റെ ഓരോ വേരിയൻ്റിൻ്റെയും വിലയ്ക്ക് നിങ്ങൾക്ക് ഇന്ന് ഇന്ത്യൻ വിപണിയിൽ വാങ്ങാനാകുന്നതെല്ലാം ഞങ്ങൾ ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്.

E വേരിയന്റ് (7.74 ലക്ഷം രൂപ): ടൊയോട്ട ടൈസറിൻ്റെ എൻട്രി ലെവൽ വേരിയൻ്റാണിത്, മാനുവൽ ട്രാൻസ്മിഷനിൽ മാത്രമേ ഇത് നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നുള്ളൂ. 7.74 ലക്ഷം രൂപയാണ് ഇതിൻ്റെ എക്സ്-ഷോറൂം വില. ഈ വേരിയന്റിൻ്റെ ബദലുകളിൽ മാരുതി ഫ്രോങ്ക്സ് സിഗ്മ 1.2 നമുക്ക് ലഭിക്കും.

കൂടാതെ മാരുതി ഡിസയർ Vxi AMT, ഹ്യുണ്ടായി വെന്യു E 1.2, മാരുതി ബലേനോ ഡെൽറ്റ മാനുവൽ, ഹ്യുണ്ടായി i20 1.2 മാഗ്ന എന്നിവ ഉൾപ്പെടുന്നു. ഈ വിലയ്ക്ക് എത്തുന്ന ഹാച്ച്ബാക്കുകളും ഒരേയൊരു കോംപാക്ട് സെഡാനും മിഡ്-ലെവൽ മോഡലുകളാണെങ്കിലും, എസ്‌യുവികളെല്ലാം ബേസ് മോഡൽ ടെയ്‌സറിന് തുല്യമായ എൻട്രി ലെവൽ പതിപ്പുകളാണ്.

S വേരിയന്റ് (8.86 ലക്ഷം രൂപ): മാരുതി ഫ്രോങ്ക്സ് സിഗ്മ CNG, മാരുതി ഡിസയർ ZXi AMT, മാരുതി ബലേനോ ഡെൽറ്റ സിഎൻജി/ സീറ്റ മാനുവൽ, ഹ്യുണ്ടായി i20 സ്പോർട്സ് ഡ്യുവൽ ടോൺ എന്നിവയെ S ട്രിമ്മിന്റെ ചെലവിൽ നമുക്ക് സ്വന്തമാക്കാം. E ട്രിമ്മിൻ്റെ കാര്യത്തിൽ എന്നപോലെ, സെഡാന്റെ ടോപ്പ്-സ്പെക്ക് ട്രിം ഈ വിലയ്ക്ക് ലഭിക്കും, മറ്റുള്ളവ മിഡ്-ലെവൽ മോഡലുകളാണ് എന്നത് ശ്രദ്ധിക്കണം.

E -CNG വേരിയന്റ് (8.72 ലക്ഷം രൂപ): ഇത് 1.2 E പെട്രോൾ മോഡലിന് സമാനമാണ്, എന്നാൽ ഫാക്ടറി ഫിറ്റഡ് CNG കിറ്റും പവർട്രെയിൽ ഓപ്ഷനും ഉള്ളതാണ്, ഈ വിലയ്ക്ക് നമുക്ക് മുകളിൽ സൂചിപ്പിച്ചവ കൂടാതെ മറ്റ് ഓപ്ഷനുകളായി മാരുതി ഫ്രോങ്ക്സ് ഡെൽറ്റ മാനുവൽ, ഹ്യുണ്ടായി i20 സ്പോർട്സ് (O) മാനുവൽ എന്നിവ ലഭിക്കും.

S+ മാനുവൽ വേരിയന്റ് (8.89 ലക്ഷം രൂപ): ടെയ്സറിന്റെ മോഡൽ നിരയിലെ ഏറ്റവും ചെലവേറിയ മാനുവൽ 1.2 മോഡലാണിത് എന്നത് ശ്രദ്ധിക്കണം. ഈ വിലയ്ക്ക്, നിങ്ങൾക്ക് മാരുതി ഫ്രോങ്ക്സ് ഡെൽറ്റ+ AMT, മാരുതി ബ്രെസ ZXi മാനുവൽ, കിയ സോനെറ്റ് HTK 1.2 മാനുവൽ, മാരുതി ബലേനോ സീറ്റ AMT, ഹ്യുണ്ടായി i20 സ്പോർട്സ് (O) മാനുവൽ ഡ്യുവൽ ടോൺ എന്നിവ സ്വന്തമാക്കാം.

S, 1.2 AMT വേരിയന്റ് (9.13 ലക്ഷം രൂപ): 1.2 ലിറ്റർ പവർട്രെയിനിനുള്ള എൻട്രി-ലെവൽ ടു -പെഡൽ മോഡലാണിത്. അതിനാൽ തത്തുല്യമായ വിലയുടെ കാര്യത്തിൽ വളരെ അധികം എതിരാളികളുമുണ്ട് എന്ന കാര്യം ശ്രദ്ധിക്കണം. ഇന്ന് കൂടുതൽ പേരും ഓട്ടോമാറ്റിക്കിന് പിന്നാലെ ആണ്.

ഈ വിലയ്ക്ക്, നമുക്ക് മാരുതി ഫ്രോങ്ക്സ് ഡെൽറ്റ AMT, മാരുതി ബ്രെസ LXi CNG, മാരുതി ഡിസയർ ZXi CNG, ടാറ്റ നെക്സോൺ സ്മാർട്ട്+ മാനുവൽ, കിയ സോനെറ്റ് HTK (O) 1.2, ഹ്യുണ്ടായി വെന്യു S 1.2 മാനുവൽ, മാരുതി ബലേനോ സീറ്റ CNG, ഹ്യുണ്ടായി i20 ആസ്ത മാനുവൽ എന്നിവയും സ്വന്തമാക്കാം.

S+, 1.2 AMT വേരിയന്റ് (9.53 ലക്ഷം രൂപ): വിപണിയിലെ ഏറ്റവും ചെലവേറിയ 1.2 ലിറ്റർ എഞ്ചിൻ പതിപ്പാണിത്, ഈ മോഡലിൻ്റെ വിലയ്ക്ക്, നിങ്ങൾക്ക് മാരുതി ഫ്രോങ്ക്സ് ഡെൽറ്റ 1.0 MT, മാരുതി ബ്രെസ്സ VXi MT, മാരുതി ബലേനോ ആൽഫ AMT, ഹ്യുണ്ടായ് i20 സ്‌പോർട്‌സ് (O) CVT എന്നിവ ലഭിക്കും.

More from DriveSpark

Article Published On: Tuesday, April 9, 2024, 15:31 [IST]
English summary
Alternate options for toyota taisor 1 2 litre model explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X