മൈലേജ് കുറച്ച് കുറഞ്ഞാലും യാത്ര സുഖം ഗ്യാരണ്ടി! ഇന്നോവ ഹൈക്രോസിന് പുത്തന്‍ പെട്രോള്‍ വേരിയന്റ്

പ്രീമിയം എംപിവി സെഗ്‌മെന്റില്‍ എതിരാളികളില്ലാതെ വിലസുകയാണ് ടൊയോട്ട ഇന്നോവ. ക്രിസ്റ്റക്ക് ശേഷമെത്തിയ ഹൈക്രോസിനെയും (Toyota Innova Hycross) ഇന്ത്യക്കാര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോള്‍ വില്‍പ്പന ഉയര്‍ത്തുന്നതിനായി ഹൈക്രോസിന് ഒരു പുത്തന്‍ പെട്രോള്‍ വേരിയന്റ് സമ്മാനിച്ചിരിക്കുകയാണ് ടൊയോട്ട അതിനെ കുറിച്ച് വിശദമായി നോക്കാം.

GX, VX, ZX, ZX (O) എന്നീ ട്രിം ലെവലുകളിലായിരുന്നു ഹൈക്രോസ് ഇതുവരെ ലഭ്യമായിരുന്നത്. ഇതില്‍ VX, ZX, ZX (O) എന്നിവ ഹൈബ്രിഡും G, GX എന്നിവ ഹൈബ്രിഡ് ഇതര ട്രിമ്മുകളുമാണ്. GX ട്രിമ്മിന് മുകളിലായി പുതിയ GX (O) വേരിയന്റ് കൊണ്ടുവന്നാണ് ഹൈക്രോസ് എംപിവിയുടെ മോഡല്‍ ലൈനപ്പ് ടൊയോട്ട വിപുലീകരിച്ചിരിക്കുന്നത്. ഇതോടെ ഹൈക്രോസിന്റെ നോണ്‍ ഹൈബ്രിഡ് ട്രിമ്മുകളിലെ ടോപ്പ്-സ്‌പെക്ക് ട്രിം ആയി GX(0) മാറി.

toyota innova hycross

പുതിയ GX (O) വേരിയന്റ് 7, 8 സീറ്റര്‍ കോണ്‍ഫിഗറേഷനുകളില്‍ ലഭ്യമാണ്. എട്ട് സീറ്റുള്ള വേരിയന്റിന് 20.99 ലക്ഷം രൂപയും ഏഴ് സീറ്റുള്ള വേരിയന്റിന് 21.13 ലക്ഷം രൂപയുമാണ് വില. GX പെട്രോള്‍ വേരിയന്റുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് GX (O) വേരിയന്റിന് ഏകദേശം 1.2 ലക്ഷം രൂപ അധികം മുടക്കേണ്ടതുണ്ട്.

എന്നാല്‍ വിലക്കൂടുതല്‍ ന്യായീകരിക്കാനായി 360-ഡിഗ്രി ക്യാമറ, ഫ്രണ്ട് പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ ഡീഫോഗര്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍ തുടങ്ങിയ ഫീച്ചറുകള്‍ കമ്പനി എംപിവിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ (2024 ഏപ്രില്‍ 15) മുതല്‍ പുത്തന്‍ ഇന്നോവയുടെ ഡെലിവറി ആരംഭിച്ചിട്ടുണ്ട്. പുതിയ വേരിയന്റ് വാങ്ങാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.

toyota innova hycross

ഏഴ് കളര്‍ ഓപ്ഷനുകളില്‍ ഹൈക്രോസിന്റെ പുത്തന്‍ വേരിയന്റ് സ്വന്തമാക്കാം. അവന്റ് ഗാര്‍ദെ ബ്രോണ്‍സ് മെറ്റാലിക്, സ്പാര്‍ക്ലിംഗ് ബ്ലാക്ക് പേള്‍ ക്രിസ്റ്റല്‍ ഷൈന്‍, ബ്ലാക്ലിഷ് അഗെഹ ഗ്ലാസ് ഫ്‌ലേക്ക്, സില്‍വര്‍ മെറ്റാലിക്, സൂപ്പര്‍ വൈറ്റ്, പ്ലാറ്റിനം വൈറ്റ് പേള്‍, ആറ്റിറ്റിയൂഡ് ബ്ലാക്ക് മൈക്ക എന്നിവയാണ് നിറങ്ങള്‍.

16 ഇഞ്ച് അലോയ് വീലുകള്‍, എല്‍ഇഡി സ്റ്റോപ്പ് ലാമ്പോടുകൂടിയ റൂഫ്-എന്‍ഡ് സ്പോയിലര്‍, ഓട്ടോ ഫോള്‍ഡ്, ഇലക്ട്രിക് അഡ്ജസ്റ്റ്, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയുള്ള ഒആര്‍വിഎമ്മുകള്‍ എന്നിവയാണ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍. പുതിയ ഹൈക്രോസ് GX (O) വേരിയന്റില്‍ ഡാഷ്ബോര്‍ഡിലും ഡോറുകളിലും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള ഒരു ചെസ്റ്റ്‌നട്ട് തീം അവതരിപ്പിക്കുന്നു.

toyota innova hycross seat

പുതിയ ഫാബ്രിക് സീറ്റ് കവറുകള്‍ GX(O) ട്രിമ്മിനെ GX ട്രിമ്മില്‍ നിന്ന് വേര്‍തിരിച്ച് മനസ്സിലാക്കാന്‍ സഹായിക്കുന്നു. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേയ്ക്കൊപ്പം 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും റിട്രാക്ടബിള്‍ റിയര്‍ സണ്‍ഷേഡും ഇന്നോവ ഹൈക്രോസ് GX (O) 7-സീറ്റര്‍ പതിപ്പില്‍ മാത്രമേ ലഭ്യമാകൂ. അതേസമയം 7, 8 സീറ്റര്‍ പതിപ്പുകള്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ സഹിതമാണ് വരുന്നത്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് GX (O) വേരിയന്റിന് 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. പരമാവധി 172 bhp പവറും 205 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. ഈ എഞ്ചിന്‍ ഒരു സിവിടി ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷനും ഇല്ല. ഇന്നോവ ഹൈക്രോസ് 2.0 ലിറ്റര്‍ 4 സിലിണ്ടര്‍ അറ്റ്കിന്‍സണ്‍ സ്‌ട്രോംഗ് ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഓപ്ഷനിലും ലഭ്യമാണ്.

toyota innova hycross rear

ഹൈക്രോസിന്റെ ഹൈബ്രിഡ് പതിപ്പുകള്‍ 23.24 കിലോമീറ്റര്‍ മൈലേജ് നല്‍കുമ്പോള്‍ പെട്രോള്‍ പതിപ്പ് 16.13 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്ന് പറയപ്പെടുന്നു. സേഫ്റ്റി വശം നോക്കുമ്പോള്‍ പുതിയ ഹൈക്രോസ് GX (O) വേരിയന്റില്‍ ഓട്ടോ-ഹോള്‍ഡോഡ് കൂടിയ ഇലക്‌ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഓള്‍-വീല്‍ ഡിസ്‌ക് ബ്രേക്കുകള്‍, ആറ് SRS എയര്‍ബാഗുകള്‍, ISOFIX ആങ്കറുകള്‍ എന്നിവ സജ്ജീകരിച്ചിരിക്കുന്നു.

2022 നവംബറില്‍ ലോഞ്ച് ചെയ്ത ശേഷം ഇന്നോവ ഹൈക്രോസിന്റെ 50,000 യൂണിറ്റുകള്‍ ഇതുവരെ വിറ്റഴിച്ചതായി ടൊയോട്ട അവകാശപ്പെടുന്നു. അടുത്തിടെ ടോപ് സ്പെക്ക് സ്‌ട്രോംഗ് ഹൈബ്രിഡ് വേരിയന്റുകളായ ZX, ZX(O) എന്നിവയുടെ ബുക്കിംഗ് കമ്പനി പുനരാരംഭിച്ചിരുന്നു. മാരുതിയില്‍ നിന്നുള്ള ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പായ ഇന്‍വിക്‌റ്റോ ഒഴികെ ടൊയോട്ട ഇന്നോവ ഹൈക്രോസിന് ഇന്ത്യന്‍ വിപണിയില്‍ നേരിട്ടുള്ള എതിരാളിയില്ല.

More from DriveSpark

Article Published On: Tuesday, April 16, 2024, 10:46 [IST]
English summary
Toyota innova hycross gx o top spec petrol variant launched price feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X