മാരുതി ഫ്രോങ്ക്സ് vs ടൊയോട്ട ടെയ്സർ; കടംകൊണ്ടതിൽ വന്ന മാറ്റങ്ങൾ എന്തെല്ലാം?

അർബൻ ക്രൂയിസർ ടെയ്‌സറുമായി കോംപാക്ട് എസ്‌യുവി സെഗ്‌മെൻ്റിൽ വീണ്ടും അങ്കം കുറിയ്ക്കാൻ ടൊയോട്ട എത്തിയിരിക്കുകയാണ്. മാരുതി സുസുക്കി ഫ്രോങ്കസിനെ അടിസ്ഥാനമാക്കിയാണ് ഇതിനെ കമ്പനി ഒരുക്കിയിരിക്കുന്നത്. ഡോണർ കാറിൻ്റെ അതേ പവർട്രെയിനുകൾ ഉപയോഗിക്കുമ്പോൾ തന്നെ ടെയ്‌സർ ചില ബ്രാൻഡ് നിർദ്ദിഷ്ട സ്റ്റൈലിംഗ് മാറ്റങ്ങളും അപ്പ്ഡേറ്റുകളും അവതരിപ്പിക്കുന്നു. രണ്ട് കോംപാക്ട് എസ്‌യുവികളും തമ്മിൽ എങ്ങനെയെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് നോക്കാം.

വിലകളുടെ താരതമ്യം: ടൊയോട്ട, അർബൻ ക്രൂയിസർ ടെയ്സറിനെ 12 വ്യത്യസ്ത വേരിയൻ്റുകളിൽ വാഗ്ദാനം ചെയ്യുന്നു, അതേസമയം മാരുതി സുസുക്കി ഫ്രോങ്ക്സ് 14 വേരിയൻ്റുകളിൽ ലഭ്യമാണ്. ബലേനോ - ഗ്ലാൻസ, ഇന്നോവ ഹൈക്രോസ് - ഇൻവിക്റ്റോ എന്നിവയ്‌ക്കൊപ്പം നാം മുമ്പ് കണ്ടതുപോലെ തന്നെ, ടൊയോട്ട റീ ബാഡ്ജ് പതിപ്പുകൾ അല്പം ഉയർന്ന വിലയ്ക്കാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

12 14 - - 1 2 22 000 - 25 000 - LED DRL- 16 - - - 9 0 ESP - ABS EBD ISOFIX 90 bhp 1 2 100 bhp 1 0 NA AMT - torque 1 2 NA CNG CNG

അത് ടെയ്സറിന്റേയും കാര്യത്തിൽ സംഭവിക്കുന്നു. മാരുതി ഫ്രോങ്കസിൻ്റെ 1.2 പെട്രോൾ വേരിയൻ്റുകളേക്കാൾ ഏകദേശം 22,000 - 25,000 രൂപ കൂടുതലാണ് അർബൻ ക്രൂയിസർ ടെയ്‌സറിന്റെ ഓരോ വേരിയന്റും വഹിക്കുന്നത്. എന്നിരുന്നാലും, ഇരു കാറുകളുടെയും ടർബോ -പെട്രോൾ വേരിയൻ്റുകൾക്ക് ഒരേ വിലയാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഡിസൈൻ മാറ്റുരയ്ക്കൽ: അർബൻ ക്രൂയിസർ ടെയ്‌സർ ഒരു ബാഡ്ജ് എൻജിനീയറിംഗ് മോഡൽ ആയതിനാൽ, സൂക്ഷ്മമായ വ്യത്യാസങ്ങളോടെയാണെങ്കിലും, മാരുതി സുസുക്കി ഫ്രോങ്കസുമായി അതിൻ്റെ മിക്കവാറും എല്ലാ ബോഡി പാനലുകളും പങ്കിടുന്നു എന്നതാണ് വാസ്തവം. ഹണികോംബ് പാറ്റേണിൽ വരുന്ന പുനർരൂപകൽപ്പന ചെയ്ത ട്രപസോയിഡൽ ഫ്രണ്ട് ഗ്രില്ലും ചെറുതായി പുനർനിർമ്മിച്ച ഫ്രണ്ട് ബമ്പറും വാഹനത്തിന്റെ ഫ്രണ്ട് ഫാസിയയിലെ പ്രധാന മാറ്റങ്ങളിൽ ഉൾപ്പെടുന്നു.

മുൻവശത്തുള്ള LED DRL-കൾ ഫ്രോങ്ക്സിൽ കാണുന്ന മൂന്ന് ക്യൂബുകളിൽ നിന്ന് വ്യത്യസ്തമായി ഒരു പുതിയ ലീനിയർ ഡിസൈൻ ഫീച്ചർ ചെയ്യുന്നു. പിന്നിലേക്ക് നീങ്ങിയാൽ, ടെയിൽ ലൈറ്റുകളിലെ ലൈറ്റിംഗ് ഘടകങ്ങളും കമ്പനി അല്പം ട്വീക്ക് ചെയ്തിട്ടുണ്ട്, എന്നാൽ ഡോണർ എസ്‌യുവിയിൽ വവരുന്നതു പോലെ, പൂർണ്ണ വീതിയുള്ള കണക്റ്റഡ് ലൈറ്റ് ബാർ ഇതിൽ വരുന്നു. കൂടാതെ, ടെയ്സറിന് പുതിയ 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയി വീലുകളും ലഭിക്കുന്നു.

കഫേ വൈറ്റ്, എൻ്റൈസിംഗ് സിൽവർ, സ്പോർട്ടിൻ റെഡ്, ലൂസൻ്റ് ഓറഞ്ച്, ഗെയിമിംഗ് ഗ്രേ എന്നിവയാണ് ടെയ്സറിൽ ടൊയോട്ട നൽകുന്ന കളർ ഓപ്ഷനുകൾ. നെക്‌സ ബ്ലൂ, ആർട്ടിക് വൈറ്റ്, സ്‌പ്ലെൻഡിഡ് സിൽവർ, ഗ്രാൻഡിയർ ഗ്രേ, എർത്തൻ ബ്രൗൺ, ഒപ്‌യുലൻ്റ് റെഡ്, ബ്ലൂയിഷ് ബ്ലാക്ക് എന്നീ ഷെയ്ഡുകളിലാണ് മാരുതി സുസുക്കി ഫ്രോങ്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. ഇതോടൊപ്പം രണ്ട് എസ്‌യുവികളുടെയും ടർബോ -പെട്രോൾ വേരിയന്റുകൾക്കൊപ്പം ഡ്യുവൽ -ടോൺ ഓപ്ഷനുകളും ലഭ്യമാണ്.

12 14 - - 1 2 22 000 - 25 000 - LED DRL- 16 - - - 9 0 ESP - ABS EBD ISOFIX 90 bhp 1 2 100 bhp 1 0 NA AMT - torque 1 2 NA CNG CNG

ഫീച്ചറുകൾ: ഫ്രോങ്ക്‌സിൽ നിന്ന് വ്യത്യസ്തമായി ടെയ്സറിൽ ഫീച്ചർ പരിഷ്‌ക്കരണങ്ങളൊന്നും ടൊയോട്ട നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. അതിനാൽ വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ സപ്പോർട്ട് ചെയ്യുന്ന ഫ്രീ -സ്റ്റാൻഡിംഗ് 9.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെൻ്റ് സ്‌ക്രീൻ ഇരു മോഡലുകളിലും സമാനമാണ്.

കൂടാതെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, വയർലെസ് ചാർജർ എന്നിവയും ഇരു മോഡലുകളിലും സജ്ജീകരിച്ചിരിക്കുന്നു. രണ്ട് കോംപാക്ട് എസ്‌യുവികളിലെയും സേഫ്റ്റി സ്യൂട്ടുകൾ ആറ് എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഹിൽ -ഹോൾഡ് അസിസ്റ്റ്, ABS + EBD, ISOFIX ചൈൽഡ് സീറ്റ് ആങ്കറേജുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു.

12 14 - - 1 2 22 000 - 25 000 - LED DRL- 16 - - - 9 0 ESP - ABS EBD ISOFIX 90 bhp 1 2 100 bhp 1 0 NA AMT - torque 1 2 NA CNG CNG

പവർട്രെയിനുകൾ: മാരുതി സുസുക്കി ഫ്രോങ്കസിൻ്റെ 90 bhp സൃഷ്ടിക്കുന്ന 1.2 ലിറ്റർ, ഫോർ സിലിണ്ടർ പെട്രോൾ, 100 bhp പവർ പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ, ത്രീ സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ഓപ്ഷനുകൾ തന്നെയാണ് ടൊയോട്ട അർബൻ ക്രൂയിസർ ടെയ്സർ വഹിക്കുന്നത്. NA ഓപ്ഷൻ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ഓപ്‌ഷണൽ അഞ്ച് സ്പീഡ് AMT -യിലും ലഭ്യമാണ്.

ടർബോ പെട്രോൾ മോഡൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ അഞ്ച് സ്പീഡ് torque കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റിനൊപ്പം ലഭിക്കും. 1.2 ലിറ്റർ, NA പെട്രോൾ എഞ്ചിൻ ഫാക്ടറി ഫിറ്റഡ് CNG കിറ്റിനൊപ്പവും ലഭ്യമാണ്. ടെയ്സറിൽ CNG ഓപ്ഷനിന്റെ കാര്യം ടൊയോട്ട ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

More from DriveSpark

Article Published On: Friday, April 5, 2024, 12:06 [IST]
English summary
Maruti fronx vs toyota taisor difference explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X