പ്രീമിയം ബൈക്കിന്റെ മൈലേജ് തരുന്ന ടൊയോട്ട കാര്‍! ഇനി റോഡ് മുഴുവന്‍ ഈ വണ്ടി കൊണ്ട് നിറയും

അര്‍ബന്‍ ക്രൂയിസര്‍ എന്ന മോഡലിന്റെ വിടവാങ്ങലിന് ശേഷം കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ ടൊയോട്ടക്ക് പ്രാതിനിധ്യമില്ലായിരുന്നു. ഏപ്രില്‍ മൂന്നിന് സുസുക്കിയുമായുണ്ടാക്കിയ 'കൊടുക്കല്‍ വാങ്ങല്‍' ബിസിനസിന്റെ ഫലമായി ടൊയോട്ട ഒരു പുത്തന്‍ കാര്‍ വിപണിയില്‍ ഇറക്കിയിരിക്കുകയാണ്. ഫ്രോങ്ക്‌സ് ക്രോസ്ഓവര്‍ എസ്‌യുവിയുടെ റീബാഡ്ജ് പതിപ്പായ ടൈസറിനെ കുറിച്ചാണ് പറഞ്ഞ് വരുന്നത്.

സബ് 4 മീറ്റര്‍ എസ്‌യുവി വിഭാഗത്തില്‍ അര്‍ബന്‍ ക്രൂയിസറിന്റെ സ്ഥാനം ഇപ്പോള്‍ ടൈസര്‍ ഏറ്റെടുത്തിരിക്കുകയാണ്. ജാപ്പനീസ് ബ്രാന്‍ഡുകള്‍ തമ്മിലുള്ള കൂട്ടുകെട്ടില്‍ പിറക്കുന്ന നാലാമത്തെ മോഡലാണ് ടൈസര്‍. E, S, S+, G, V എന്നിങ്ങനെ മൊത്തം 5 വേരിയന്റുകളില്‍ ടൊയോട്ട ടൈസര്‍ ലഭ്യമാണ്. മാരുതി കാറുകള്‍ ടൊയോട്ട റീബാഡ്ജ് ചെയ്യുമ്പോള്‍ വില അല്‍പ്പം കൂടാറുണ്ടെന്ന കാര്യം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും.

Toyota Taisor Delivery To Start In May 2024

ടൈസറിന്റെ എന്‍ട്രി ലെവല്‍ വേരിയന്റിന് 7.74 ലക്ഷം രൂപയാണ് വില. അതേ സമയം ടോപ് വേരിയന്റിന് 13.04 ലക്ഷം രൂപ മുടക്കുണ്ട്. 7.51 ലക്ഷം മുതല്‍ 13.03 ലക്ഷം രൂപ വിലയില്‍ വില്‍ക്കുന്ന ഫ്രോങ്ക്‌സുമായി തട്ടിച്ച് നോക്കുമ്പോള്‍ മാന്യമായ വില നിര്‍ണയമാണ് ഇതെന്ന് പറയാം. എക്സ്‌ഷോറൂം വിലകളാണിത്. ടൈസറിലൂടെ ഇന്ത്യയിലെ തങ്ങളുടെ വിപണി വിഹിതം ഉയര്‍ത്താനാണ് ജാപ്പനീസ് കമ്പനിയുടെ ലക്ഷ്യം.

ടൈസറിന്റെ ബുക്കിംഗ് വിന്‍ഡോ ഇതിനോടകം ടൊയോട്ട തുറന്നിട്ടുണ്ട്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി ടൊയോട്ട ടൈസര്‍ കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ബുക്ക് ചെയ്തവര്‍ക്കും ചെയ്യാനിരിക്കുന്നവര്‍ക്കുമെല്ലാം ഈ കാറിന്റെ ഡെലിവറി എന്ന് തുടങ്ങുമെന്നായിരിക്കും അറിയേണ്ടത്. അത് സംബന്ധിച്ച വിവരങ്ങള്‍ ചുവടെ വിശദീകരിക്കാം.

Toyota Taisor Delivery To Start In May 2024

അതിന് മുമ്പ് നമുക്ക് കാറിനെ ഒന്ന് അടുത്തറിയാന്‍ ശ്രമിക്കാം. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് പുതിയ ടൊയോട്ട ടൈസര്‍ വരുന്നത്. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ സിഎന്‍ജി ഓപ്ഷനോടൊപ്പവും വാഗ്ദാനം ചെയ്യുന്ന. മാരുതി ഫ്രോങ്ക്‌സിന്റെ പെട്രോള്‍ പതിപ്പുകള്‍ ലിറ്ററിന് 20 കിലോമീറ്ററിന് മുകളില്‍ മൈലേജ് നല്‍കുന്നുണ്ട്.

അതേസമയം തന്നെ ഫ്രോങ്ക്‌സ് സിഎന്‍ജി മോഡലിന്റെ ഇന്ധനക്ഷമത കിലോഗ്രാമിന് 28.51 കിലോമീറ്റര്‍ ആണെന്നാണ് അവകാശവാദം. ഈ ഒരു സാഹചര്യത്തില്‍ പുതിയ ടൊയോട്ട ടൈസര്‍ കാറും സമാനമായ മൈലേജ് തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൈസര്‍ സിഎന്‍ജി വാങ്ങുന്നവര്‍ക്ക് ഒരു പ്രീമിയം മോട്ടോര്‍സൈക്കിളിനേക്കാള്‍ മൈലേജ് ലഭിക്കുമെന്ന് സാരം.

Toyota Taisor Delivery To Start In May 2024

9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റി, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍, ഹെഡ്സ് അപ്പ് ഡിസ്പ്ലേ, 360 ഡിഗ്രി ക്യാമറ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ തുടങ്ങി നിരവധി സവിശേഷതകളും കാറില്‍ ടൊയോട്ട ഒരുക്കിയിട്ടുണ്ട്. 6 എയര്‍ബാഗുകള്‍, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, എബിഎസ് വിത്ത് ഇബിഡി, റിയര്‍ ഡീഫോഗര്‍ തുടങ്ങിയ സേഫ്റ്റി ഫീച്ചറുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ വാഹന പ്രേമികള്‍ക്കിടയില്‍ ഇതിനോടകം വലിയ പ്രതീക്ഷകള്‍ സൃഷ്ടിച്ച ടൊയോട്ട ടൈസര്‍ കാറിന്റെ വിതരണം എപ്പോള്‍ തുടങ്ങും എന്നാണ് എല്ലാവര്‍ക്കും അറിയാന്‍ ഏറ്റവും ആഗ്രഹമുണ്ടാവുക. ടൈസര്‍ കാറിന്റെ ഡെലിവറികള്‍ മെയ് മാസം മുതല്‍ ആരംഭിക്കുമെന്നാണ് ഇപ്പോള്‍ ലഭ്യമായ വിവരം. മെയ് മാസത്തിന് ശേഷം നിരത്തുകള്‍ നിറയെ ടൈസര്‍ കാറുകള്‍ നിറയുന്നത് നമുക്ക് കാണാനാകും.

Toyota Taisor Delivery To Start In May 2024

ഇന്ത്യന്‍ വിപണിയില്‍ മാരുതി ബ്രെസ, ടാറ്റ നെക്‌സോണ്‍, നിസാന്‍ മാഗ്‌നൈറ്റ്, റെനോ കൈഗര്‍ എന്നീ സബ് കോംപാക്ട് എസ്‌യുവികളോടാണ് ടൈസര്‍ മത്സരിക്കുക. ടൈസറിന്റെ ഡെലിവറി ആരംഭിക്കുന്നതോടെ ഇന്ത്യയില്‍ ടൊയോട്ടയുടെ മൊത്തത്തിലുള്ള വില്‍പ്പന ഇനിയും ഉയരും. സുസുക്കിയുമായുള്ള സഖ്യം ടൊയോട്ടക്ക് നേട്ടങ്ങള്‍ മാത്രമാണ് നേടിക്കൊടുത്തത്. ടൊയോട്ടയുടെ വില്‍പ്പനയുടെ 40 ശതമാനം സംഭാവന ചെയ്യുന്നത് റീബാഡ്ജ് മോഡലുകളാണെന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് ഭാവിയില്‍ ജാപ്പനീസ് വാഹന ഭീമന്‍മാര്‍ കൂടുതല്‍ മോഡലുകള്‍ കൈമാറ്റം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Friday, April 5, 2024, 13:52 [IST]
English summary
Toyota taisor delivery to start in may 2024 price features mileage variant detail explained
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X