സിട്രണിൻ്റെ ബ്രാൻഡ് അംബാസിഡറായി 'തല', ഇനി ഹെലികോപ്ടർ ഷോട്ടടിക്കാൻ സിട്രൺ
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രൺ പ്രശസ്ത ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയെ ബ്രാൻഡ് അംബാസഡറായി നിയമിച്ചിരിക്കുകയാണ്. പ്രാരംഭ ഘട്ടത്തിൽ കമ്പനി 7 കോടി രൂപ അടച്ചിട്ടുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് ബ്രാൻഡ്. 2021 ഏപ്രിലിലാണ് അതിൻ്റെ C5 എയർക്രോസ് അവതരിപ്പിച്ചുകൊണ്ടാണ് സിട്രൺ ഇന്ത്യൻ വാഹന വിപണിയിലേക്ക് കാൽകുത്തിയത്.
നിലവിൽ, C3, eC3, C3 എയർക്രോസ് എന്നിവയുൾപ്പെടെ മൂന്ന് മോഡലുകളാണ്. വിപണിയിൽ പ്രവേശിച്ചതിനുശേഷം, കമ്പനി തങ്ങളുടെ മോഡലുമായി ഏകദേശം 17,000 യൂണിറ്റുകളുടെ മൊത്ത വിൽപ്പന രേഖപ്പെടുത്തിയിട്ടുണ്ട്. ഇറ്റാലിയൻ-അമേരിക്കൻ കമ്പനിയായ ഫിയറ്റ് ക്രിസ്‌ലർ ഓട്ടോമൊബൈൽസിൻ്റെയും ഫ്രഞ്ച് പിഎസ്എ ഗ്രൂപ്പിൻ്റെയും ലയിച്ചതിന് ശേഷം രൂപീകരിച്ച സ്റ്റെല്ലാൻ്റിസ്, നിലവിൽ ജീപ്പ്, സിട്രൺ ബ്രാൻഡുകൾ ഇന്ത്യയിൽ വിൽക്കുന്നുണ്ട്.

സിട്രൺ ബ്രാൻഡിനെ സംബന്ധിച്ച് കൂടുതലായി വിശദമായി നോക്കിയാൽ C3 ഹാച്ച്ബാക്കിന്റെ ഇലക്ട്രിക് പതിപ്പായ സിട്രണ്‍ eC3 ഇന്ത്യയിലെ ബജറ്റ് ഇവി വിഭാഗത്തിലെ ഏറ്റവും പുതിയ എന്‍ട്രിയായിരുന്നു. ഗ്ലോബല്‍ NCAP നടത്തിയ ക്രാഷ് ടെസ്റ്റ് കാറിന്റെ സുരക്ഷ പോരായ്മകള്‍ എടുത്തുകാണിക്കുന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണത്തില്‍ ഇലക്ട്രിക് വാഹനത്തിന് 0 സ്റ്റാറും കുട്ടികളുടെ സംരക്ഷണത്തില്‍ 1 സ്റ്റാറും മാത്രമാണ് നേടാനായത്.
യാത്രക്കാരന്റെ നെഞ്ചിന് മോശം സംരക്ഷണവും ഡ്രൈവറുടെ നെഞ്ചിന് ദുര്‍ബലമായ സംരക്ഷണവും കാണിച്ചതിനെ തുടര്‍ന്നാണ് മുതിര്‍ന്ന യാത്രക്കാരുടെ സംരക്ഷണയില്‍ 0 സ്റ്റാര്‍ റേറ്റിംഗ് മാത്രമായി പോയത്. വാഹനത്തില്‍ സൈഡ് ഹെഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം ഓപ്ഷനലായി പോലും സജ്ജീകരിച്ചിട്ടില്ല എന്നതും പോരായ്മയായി. മാത്രമല്ല ഇലക്ട്രിക് ഹാച്ച്ബാക്കില്‍ ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍ ഇല്ലാത്തതും വിനയായി മാറുകയായിരുന്നു.

എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ച് രാജ്യാന്തര വിപണികളിലേക്ക് തദ്ദേശീയമായി നിർമിക്കുന്ന ഇ-സി3 ഇലക്ട്രിക് കാറിൻ്റെ കയറ്റുമതി ആരംഭിച്ചിരിക്കുകയാണ്. മെയ്ഡ്-ഇൻ-ഇന്ത്യ സിട്രോൺ ഇ-സി3യുടെ 500 യൂണിറ്റുകൾ ഇന്തോനേഷ്യയിലേക്കുള്ള പ്രാരംഭ ഷിപ്പിംഗ് തമിഴ്‌നാട്ടിലെ കാമരാജർ തുറമുഖത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ക്രാഷ് ടെസ്റ്റിൽ നിലവാരം പുലർത്താൻ സാധിക്കാതെ വന്നതോടെ മോഡലിനെ നാടു കടത്തുകയാണ് എന്ന് തമാശരൂപേണ പറയാം.
എന്നാലും സിട്രൺ ബ്രാൻഡിനെ നോക്കിയാൽ തുടക്കത്തിൽ ജനശ്രദ്ധ നോടിയെങ്കിലും അത് നിലനിർത്താൻ സാധിച്ചില്ല എന്നത് ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം വലിയൊരു തിരിച്ചടി തന്നെയാണ്. മോഡലിൻ്റെ മറ്റ് വിശദാംശങ്ങൾ പരിശോധിക്കുകയാണെങ്കിൽ 11.61 ലക്ഷം മുതല്‍ 13 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് ഹാച്ചിന്റെ എക്‌സ്‌ഷോറൂം വില.
ടിയാഗോ ഇവി, എംജി കോമറ്റ് ഇവി എന്നിവയുമായാണ് മത്സരം. ഇവിയുടെ പവര്‍ട്രയിന്‍ വശങ്ങള്‍ പരിശോധിക്കുമ്പോള്‍ 57 bhp പവറും 143 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറാണ് ഇതിന് തുടിപ്പേകുന്നത്. 29.2 kWh ബാറ്ററി പായ്ക്കില്‍ നിന്ന സിട്രണ്‍ eC3 പവറെടുക്കുന്നത്. ഇവി ഒറ്റചാര്‍ജില്‍ 320 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്നാണ് ARAI സാക്ഷ്യപ്പെടുത്തുന്നത്.
15A പ്ലഗ് പോയിന്റ് ചാര്‍ജര്‍ ഉപയോഗിച്ച് 10 മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ ഈ കാര്‍ പൂര്‍ണമായി ചാര്‍ജ് ചെയ്യാം. ഡിസി ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 57 മിനിറ്റിനുള്ളില്‍ 10 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും. കൈനിറയെ ഫീച്ചറുകളും യാത്രസുഖവും ബ്രാൻഡ് ഉറപ്പ് നൽകുമ്പോഴും വിൽപ്പനയിൽ ശോഭിക്കാൻ സാധിക്കാത്തത് എന്തുകൊണ്ടാണ് എന്ന കമ്പനി ഒന്ന് കൂടി വിശദമായി തന്നെ പരിശോധിക്കേണ്ടതാണ്.


Click it and Unblock the Notifications








