സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ 100 മില്യൺ എഡിഷനുകളുടെ വില പ്രഖ്യാപിച്ച് ഹീറോ

എക്‌സ്ട്രീം 160 R 100 മില്യൺ എഡിഷന് ശേഷം, സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ മോട്ടോർസൈക്കിളുകളുടെ പ്രത്യേക പതിപ്പിന്റെ വിലയും ഹീറോ മോട്ടോകോർപ് വെളിപ്പെടുത്തി.

സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ 100 മില്യൺ എഡിഷനുകളുടെ വില പ്രഖ്യാപിച്ച് ഹീറോ

ഈ വർഷം ജനുവരിയിൽ കമ്പനി 100 മില്യൺ വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടിരുന്നു, ഇതിനെ അനുസ്മരിപ്പിക്കുന്നതിനായി ബൈക്ക് സ്കൂട്ടർ മോഡലുകളുടെ 100 മില്യൺ എഡിഷനുകൾ നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്.

സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ 100 മില്യൺ എഡിഷനുകളുടെ വില പ്രഖ്യാപിച്ച് ഹീറോ

പുതിയ സ്പ്ലെൻഡർ പ്ലസ് 100 മില്യൺ പതിപ്പിന് 67,095 രൂപയാണ് വില, ഇത് ഒരൊറ്റ ട്രിമിലാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

MOST READ: ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ 100 മില്യൺ എഡിഷനുകളുടെ വില പ്രഖ്യാപിച്ച് ഹീറോ

അതുപോലെ, പാഷൻ പ്രോയുടെ പ്രത്യേക 100 മില്യൺ എഡിഷനും വരുന്നു. ഇതിൽ ഡ്രം വേരിയന്റിന് 69,200 രൂപുയും ഡിസ്ക് വേരിയന്റിന് 71,400 രൂപയുമാണ് വില.

സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ 100 മില്യൺ എഡിഷനുകളുടെ വില പ്രഖ്യാപിച്ച് ഹീറോ

മുമ്പ് സമാരംഭിച്ച എക്‌സ്ട്രീം 160 R പ്രത്യേക പതിപ്പിൽ കാണുന്നത് പോലെ, പുതിയ 100 മില്യൺ വേരിയന്റുകളിൽ ഒരേ ഡ്യുവൽ-ടോൺ റെഡ് ആൻഡ് വൈറ്റ് പെയിന്റ് തീം ഉൾക്കൊള്ളുന്നു.

MOST READ: കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം

സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ 100 മില്യൺ എഡിഷനുകളുടെ വില പ്രഖ്യാപിച്ച് ഹീറോ

പെയിന്റ് തീം കൂടാതെ, ബാഹ്യ സ്റ്റൈലിംഗിന്റെയും രൂപകൽപ്പനയുടെയും കാര്യത്തിൽ രണ്ട് ബൈക്കുകളിലും മറ്റൊന്നും മാറിയിട്ടില്ല.

സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ 100 മില്യൺ എഡിഷനുകളുടെ വില പ്രഖ്യാപിച്ച് ഹീറോ

മെക്കാനിക്കലുകൾ അതേപടി മാറ്റമില്ലാതെ തുടരുന്നു. സ്പ്ലെൻഡർ പ്ലസ് അതിന്റെ 7.9 bhp കരുത്തും 8.05 Nm torque ഉം പുറപ്പെടുവിക്കുന്ന 97.2 സിസി യൂണിറ്റ് ഉപയോഗിക്കുന്നു.

MOST READ: കുറഞ്ഞ നിരക്കിൽ അലോയ് വീലും ട്യൂബ് ലെസ് ടയറും; പുതിയ ഗോൾഡൻ സ്ട്രൈപ്പ്സ് ഓഫർ പ്രഖ്യാപിച്ച് ജാവ

സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ 100 മില്യൺ എഡിഷനുകളുടെ വില പ്രഖ്യാപിച്ച് ഹീറോ

ഹീറോ പാഷൻ പ്രോ 113 സിസി, സിംഗിൾ സിലിണ്ടർ മോട്ടോറിലാണ് പ്രവർത്തിക്കുന്നത്, ഇത് 9.0 bhp കരുത്തും, 9.89 Nm torque ഉം സൃഷ്ടിക്കുന്നു. മെക്കാനിക്കലുകൾക്ക് പുറമെ, ഇരു ബൈക്കുകളിലെയും സവിശേഷത ലിസ്റ്റും അതേപടി നിലനിൽക്കുന്നു.

സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ 100 മില്യൺ എഡിഷനുകളുടെ വില പ്രഖ്യാപിച്ച് ഹീറോ

ഇതിനുശേഷം, ഡെസ്റ്റിനി 125, മാസ്ട്രോ എഡ്ജ് 110 സ്കൂട്ടറുകൾക്കും സമാനമായ ഒരു പ്രത്യേക പതിപ്പ് ഹീറോ ഉടൻ വിപണിയിൽ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് മോഡലുകൾ അവതരിപ്പിക്കാൻ ഫോക്സ്‍വാഗൺ; ID.4 ഇവി അടുത്ത വർഷം ആദ്യം

സ്‌പെൻഡർ പ്ലസ്, പാഷൻ പ്രോ 100 മില്യൺ എഡിഷനുകളുടെ വില പ്രഖ്യാപിച്ച് ഹീറോ

2020 ഏപ്രിൽ മുതൽ ഡൽഹി ആസ്ഥാനമായുള്ള ഇരുചക്ര വാഹന നിർമാതാക്കൾ അഞ്ച് ദശലക്ഷത്തിലധികം ഇരുചക്രവാഹനങ്ങൾ നിർമ്മിച്ചു. ഇത് 2019 -ൽ ഉത്പാദിപ്പിച്ച 7.83 ദശലക്ഷവുമായി താരതമ്യം ചെയ്യുമ്പോൾ 15 ശതമാനം ഇടിവാണ് രേഖപ്പെടുത്തുന്നത്.

Most Read Articles

Malayalam
English summary
Hero Motocorp Revealed The Price Of Splendor Plus And Passion Pro 100 Million Editions. Read in Malayalam.
Story first published: Saturday, March 13, 2021, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X