കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം എത്തും

പുതിയ കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വിലകളും സവിശേഷതകളും പ്രഖ്യാപിച്ച് ഹ്യുണ്ടായി യുകെ. പുതുക്കിയ മോഡലിനായി 33,125 പൗണ്ടാണ് മുടക്കേണ്ടത്. അതായത് ഏകദേശം 33.58 ലക്ഷം രൂപ.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം എത്തും

SE കണക്റ്റ്, പ്രീമിയം, അൾട്ടിമേറ്റ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലായാണ് വാഹനം യുകെയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. അപ്‌ഡേറ്റുചെയ്‌ത മോഡലിന് പുതിയൊരു കോസ്‌മെറ്റിക് പരിഷ്ക്കാരങ്ങളാണ് കമ്പനി പരിചയപ്പെടുത്തുന്നത്.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം എത്തും

കാഴ്ചയിൽ പുതിയ കോന ഇലക്ട്രിക്ക് മുൻഗാമിയിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്. പുതിയ എൽഇഡി ഡി‌ആർ‌എല്ലുകൾ ഉപയോഗിച്ച് പുനർ‌രൂപകൽപ്പന ചെയ്ത അടച്ച ഗ്രില്ലും ഷാർപ്പ് ഹെഡ്‌ലാമ്പുകളുമാണ് കാറിന്റെ പ്രധാന ആകർഷണം.

MOST READ: ഇഗ്നിസിനെ കറുപ്പിൽ അണിയിച്ചൊരുക്കാൻ മാരുതി; പുതിയ കളർ ഓപ്ഷൻ അവതരിപ്പിച്ചേക്കും

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം എത്തും

മാത്രമല്ല ഹെഡ്‌ലാമ്പുകൾ മൾട്ട്ഫെയ്‌സ്‌റ്റെഡ് റിഫ്ലക്ടർ (MFR) സാങ്കേതികവിദ്യ ഉൾക്കൊള്ളുന്നു. വീൽ ആർച്ച് ക്ലാഡിംഗിന് മുൻവശത്തുള്ള എയർ ഇൻലെറ്റുകൾ എയറോഡൈനാമിക്സ് വർധിപ്പിക്കാനും ഫ്രണ്ട് വീൽഹൗസ് പ്രദേശത്തെ ടർബുലൻസ് കുറയ്ക്കാനും സഹായിക്കുന്നുവെന്ന് ഹ്യുണ്ടായി അവകാശപ്പെടുന്നു.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം എത്തും

വശങ്ങളെ സംബന്ധിച്ചിടത്തോളം ഇലക്‌ട്രിക് എസ്‌യുവിക്ക് പുതിയ പെയിന്റ് വീൽ ആർച്ച് ക്ലാഡിംഗുകളും 17 ഇഞ്ച് പുതിയ അലോയ് വീൽ ഡിസൈനുമാണ് കമ്പനി സമ്മാനിച്ചിരിക്കുന്നത്. ഇന്റീരിയറിനെ സംബന്ധിച്ചിടത്തോളം വാഹനത്തിന് ഇപ്പോൾ 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ ലഭിക്കുന്നു.

MOST READ: സ്പോർട്‌സ് കാറുകളിലെ ഇതിഹാസം, ലംബോർഗിനി കൗണ്ടാച്ച് LP 500 വിപണിയിലെത്തിയിട്ട് 50 വർഷം

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം എത്തും

കൂടാതെ എല്ലാ വകഭേദങ്ങളിലും 10.25 ഇഞ്ച് AVN സിസ്റ്റവും ബ്ലൂലിങ്ക് അപ്ലിക്കേഷൻ കൺട്രോൾ, KRELL പ്രീമിയം മൾട്ടി-സ്പീക്കർ സൗണ്ട്, വോയ്‌സ് കൺട്രോളുകളുള്ള നാവിഗേഷൻ എന്നിവയും ഉൾക്കൊള്ളുന്നു.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം എത്തും

രണ്ട് എഞ്ചിൻ ഓഫറുകളുമായാണ് പുതിയ കോന ഇലക്ട്രിക് വിൽപ്പനയ്ക്ക് സജ്ജമായിരിക്കുന്നത്. 100 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ 39.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയാണ് എസ്‌യുവിയുടെ ഹൃദയം. ഇത് 132 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 304 കിലോമീറ്ററാണ് ഡ്രൈവിംഗ് ശ്രേണി.

MOST READ: പരിഷ്കരണങ്ങളോടെ 2021 XC 60 ഫെയ്‌സ്‌ലിഫ്റ്റ്‌ അവതരിപ്പിച്ച് വോൾവോ

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം എത്തും

രണ്ടാമത്തെ ഓപ്ഷൻ 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോർ 64 കിലോവാട്ട് ലിഥിയം അയൺ ബാറ്ററിയാണ്. ഇത് 198 bhp പവർ സൃഷ്ടിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. ഇതിൽ 483 കിലോമീറ്റർ ഡ്രൈവിംഗ് ശ്രേണിയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം എത്തും

സ്റ്റാൻഡേർഡ് സെവൻ-പിൻ ടൈപ്പ് രണ്ട് സി‌സി‌എസും ത്രീ-പിൻ ഐ‌സി‌സി‌ബി ചാർജിംഗ് കേബിളുകളും ഉപയോഗിച്ച് രണ്ട് മോഡലുകളും ചാർജിംഗ് ഫ്ലെക്സിബിലിറ്റി വാഗ്ദാനം ചെയ്യുന്നു. 100 കിലോവാട്ട് ചാർജറിൽ 47 മിനിറ്റ് മുതൽ പുതിയ കോന ഇലക്ട്രിക് ചാർജ് ചെയ്യാൻ കഴിയും.

കോന ഇലക്ട്രിക് ഫെയ്‌സ്‌ലിഫ്റ്റിനായുള്ള വില പ്രഖ്യാപിച്ച് ഹ്യുണ്ടായി; ഇന്ത്യയിലേക്കും ഈ വർഷം എത്തും

വെറും ആറ് മണിക്കൂറിനുള്ളിൽ 7.2 കിലോവാട്ട് ചാർജറിൽ നിന്ന് പൂർണ റീചാർജ് കൈവരിക്കും. ഇന്ത്യയിലേക്കും മുഖംമിനുക്കിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഈ വർഷം തന്നെ പുറത്തിറക്കാനാണ് ഹ്യുണ്ടായിയുടെ തീരുമാനം.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Hyundai UK Announced The Prices For New Facelift Kona Electric. Read in Malayalam
Story first published: Friday, March 12, 2021, 19:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X