2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

2020 ഡിസംബര്‍ മാസത്തില്‍ ആഭ്യന്തര വില്‍പ്പനയില്‍ 5 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട. 2,42,046 യൂണിറ്റുകളുടെ വില്‍പ്പനയാണ് ബ്രാന്‍ഡിന് ലഭിച്ചത്.

2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ഇരുചക്ര വാഹന നിര്‍മ്മാതാക്കള്‍ 230,197 യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചപ്പോള്‍, പോയ മാസത്തില്‍ 20,981 യൂണിറ്റുകള്‍ കയറ്റുമതി ചെയ്യാനും ബ്രാന്‍ഡിന് സാധിച്ചു.

2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ഹോണ്ടയുടെ മൊത്തം (ആഭ്യന്തര + കയറ്റുമതി) വില്‍പ്പന 263,027 യൂണിറ്റായി ക്ലോസ് ചെയ്തു. 2019 ഡിസംബറില്‍ 255,283 യൂണിറ്റിനേക്കാള്‍ 3 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുകയും ചെയ്തു.

MOST READ: ബേസ് മോഡലിനൊഴികെ ആമുഖവിലയിൽ മാറ്റമില്ലാതെ നിസാൻ മാഗ്നൈറ്റ്

2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളുടെ Q3 ആഭ്യന്തര വില്‍പ്പന കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 10,91,299 യൂണിറ്റില്‍ നിന്ന് 5 ശതമാനം ഉയര്‍ന്ന് 11,49,101 യൂണിറ്റായി.

2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ ഈ സാമ്പത്തിക വര്‍ഷത്തില്‍ ഹോണ്ടയുടെ വില്‍പ്പനയില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ കാലയളവിലാണ് തെലങ്കാനയില്‍ 25 ലക്ഷം വില്‍പ്പനയെന്ന നാഴികക്കല്ല് പിന്നിട്ടതായി കമ്പനി പ്രഖ്യാപിച്ചത്.

MOST READ: എല്ലാവരും വില കൂട്ടിയപ്പോൾ ഫോർഡ് വില കുറച്ചു; 2021 ഇക്കോസ്പോർട്ട് വിപണിയിൽ

2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ഈ വര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം സ്‌കൂട്ടറുകള്‍ വില്‍ക്കാന്‍ കഴിഞ്ഞതായും കമ്പനി അടുത്തിടെ അറിയിച്ചിരുന്നു.

2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

മഹാമാരിയാല്‍ നിറഞ്ഞ വര്‍ഷമെന്ന് കണക്കിലെടുത്താല്‍ ഇത് തികച്ചും വലിയൊരു നേട്ടമാണ് ഹോണ്ട കൈപ്പിടിയിലാക്കിയത്. തെലങ്കാനയിലെ ഇരുചക്ര വാഹന വ്യവസായത്തില്‍ സ്‌കൂട്ടറുകളുടെ സംഭാവന 33 ശതമാനമായി ഉയര്‍ന്നതായി ഹോണ്ട പറയുന്നു.

MOST READ: ദിവസേന 1000 ബുക്കിംഗുകൾ; ഇന്ത്യൻ വിപണിയിൽ ഹിറ്റായി നിസാൻ മാഗ്നൈറ്റ്

2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ബൈക്കുകളില്‍ ഓട്ടോണമസ് ഡ്രൈവിംഗ് സവിശേഷതകള്‍ പരിചയപ്പെടുത്താന്‍ ഒരുങ്ങുകയാണ് ഹോണ്ട. ഈ സാങ്കേതികവിദ്യയ്ക്കായി പേറ്റന്റ് ഫയല്‍ ചെയ്തതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

ഹെല്‍മെറ്റിലെ ബില്‍റ്റ്-ഇന്‍ ഇലക്ട്രോഡുകള്‍ (BMI) വഴി ടെലിപതിയിലൂടെ മോട്ടോര്‍സൈക്കിള്‍ നിയന്ത്രിക്കാന്‍ സാങ്കേതികവിദ്യ റൈഡറിനെ അനുവദിക്കുന്നതാണ് ഈ സംവിധാനം. ഇത് ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫേസിലേക്ക് തലച്ചോര്‍ സിഗ്നലുകള്‍ നല്‍കും.

MOST READ: ബൈക്ക് റൈഡുകള്‍ ആസ്വദിക്കുന്നു; ഡ്യുക്കാട്ടി പാനിഗാലെ V2 സ്വന്തമാക്കി ഉണ്ണി മുകുന്ദന്‍

2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

മോട്ടോര്‍സൈക്കിളിന്റെ ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍ ഈ സിഗ്നലുകളെ വ്യാഖ്യാനിക്കുകയും ഇന്‍പുട്ടുകളായി ഉപയോഗിക്കുകയും ചെയ്യും. എബിഎസ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ത്രോട്ടില്‍, IMU എന്നിവപോലുള്ള മറ്റ് സിസ്റ്റങ്ങളെയും ഇത് നിരീക്ഷിക്കുകയും ഉചിതമായ പ്രവര്‍ത്തനങ്ങള്‍ നിര്‍ണയിക്കാന്‍ എല്ലാ വിവരങ്ങളും ഉപയോഗിക്കുകയും ചെയ്യും.

2020 ഡിസംബറില്‍ 2.42 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പനയുമായി ഹോണ്ട

അങ്ങനെ റൈഡറിന്റെ സുരക്ഷ മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തിയുള്ള ഒരു മോട്ടോര്‍സൈക്കിളിന്റെ പ്രോട്ടോടൈപ്പ് പുറത്തിറങ്ങാന്‍ ഒന്നോ രണ്ടോ വര്‍ഷം കാത്തിരിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Honda 2Wheelers Domestic Sales Rise 5 Percentage In December. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X