Just In
- 14 min ago
ടുവാനോ 660, RS660 ബുക്കിംഗ് ആരംഭിച്ച് അപ്രീലിയ; അവതരണം ഉടനെന്ന് സൂചന
- 14 hrs ago
ഡെലിവറിക്കായി 25,000-ത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍; പ്രഖ്യാപനവുമായി ഫ്ലിപ്കാര്‍ട്ട്
- 15 hrs ago
കൂടുതൽ കരുത്തൻ, 2021 മോഡൽ 1290 സൂപ്പർ അഡ്വഞ്ചർ R അവതരിപ്പിച്ച് കെടിഎം
- 16 hrs ago
അവതരണത്തിന് മുന്നെ ട്രൈഡന്റ് 660 വില വിവരങ്ങള്‍ പുറത്ത്; സ്ഥിരീകരിക്കാതെ ട്രയംഫ്
Don't Miss
- News
വോട്ടർമാരെ ബഹുമാനിക്കണം, രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്ക് എതിരെ കപിൽ സിബൽ
- Finance
ഓഹരി വിപണി നേട്ടത്തില്‍ ഉണര്‍ന്നു; സെന്‍സെക്സ് 500 പോയിന്റിലേറെ വര്‍ധിച്ചു
- Lifestyle
മരണം അടുത്തെത്തിയ സൂചനകള്‍; ശിവപുരാണം പറയുന്നത്
- Movies
ലക്ഷ്മിക്ക് മുന്നിൽ പിടിച്ചു നിൽക്കാനാവാതെ നോബി, ഒടുവിൽ കീഴടങ്ങേണ്ടി വന്നു...
- Sports
IND vs ENG: കോലി വീണ്ടും ക്ലീന്‍ബൗള്‍ഡ്, വില്ലനായത് ജാക്ക് ലീച്ച്, ഇനി അപൂര്‍വ്വ നേട്ടത്തിനൊപ്പം
- Travel
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായി നരേന്ദ്ര മോഡി സ്റ്റേഡിയം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പരീക്ഷണയോട്ടത്തിനിറങ്ങി കബീര KM 4000; അരങ്ങേറ്റം അടുത്തമാസം
രണ്ട് അതിവേഗ ഇലക്ട്രിക് ബൈക്കുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കബീര മൊബിലിറ്റി അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. KM 3000, KM 4000 എന്ന് പേരിട്ടിരിക്കുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ ബുക്കിംഗ് കമ്പനി ആരംഭിച്ചിരുന്നു.

ഹൈ-സ്പീഡ് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് രണ്ട് മോഡലുകളും എത്തുക. പൂര്‍ണമായും ഇന്ത്യയില്‍ തന്നെയാണ് ബൈക്കുകളുടെ നിര്‍മ്മാണമെന്നും കമ്പനി അറിയിച്ചിരുന്നു.

അരങ്ങേറ്റത്തിന് ദിവസങ്ങള്‍ അടുത്തപ്പോള്‍ പരീക്ഷണയോട്ടത്തിന് ഇറങ്ങിയ KM 4000 മോഡലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഗോവയില്‍ പരീക്ഷണയോട്ടം നടത്തിയത് പ്രോട്ടോടൈപ്പ് മോഡലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: കാര്‍ ടയര്‍ വിതരണം നിര്‍ത്തിവെച്ചതായി പ്രഖ്യാപിച്ച് മിഷലിന്; കാരണം ഇതാണ്

ചിത്രങ്ങളില്‍ കാണുന്നതുപോലെ മോട്ടോര്‍സൈക്കിന്റെ പകുതി ഭാഗവും മറച്ചിരിക്കുന്നത് കാണാന്‍ സാധിക്കും. ബൈക്കില്‍ ഏതെങ്കിലും ബാഡ്ജിംഗ് കണ്ടെത്തുന്നത് ബുദ്ധിമുട്ടാണെങ്കിലും, ടെസ്റ്റ് റൈഡര്‍ കബീര മൊബിലിറ്റിയുടെ ലോഗോയുഉള്ള ടി-ഷര്‍ട്ട് ധരിച്ചിരിക്കുന്നത് കാണാം.

ലോഞ്ച് പ്രഖ്യാപനമനുസരിച്ച്, ഈ രണ്ട് ബൈക്കുകളും ആകര്‍ഷകമായ എയറോഡൈനാമിക് പ്രൊഫൈലുകളുള്ള ഡിസൈനുകളില്‍ തികച്ചും ആധുനികമാണ്. രണ്ട് ബൈക്കുകളിലും ഫയര്‍ പ്രൂഫ് ബാറ്ററി, പാര്‍ക്ക് അസിസ്റ്റ് എന്നിവയും അതിലേറെയും മികച്ച സവിശേഷതകള്‍ ലഭ്യമാക്കും.
MOST READ: ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്സ് ഗൂർഖ വിപണിയിലേക്ക്

റോഡ് സൈഡ് അസിസ്റ്റന്‍സ് (RSA), ഫാസ്റ്റ് ചാര്‍ജിംഗ്, കോമ്പി ബ്രേക്കുകള്‍ എന്നിവയും കബീര മോഡലുകളില്‍ വാഗ്ദാനം ചെയ്യും. ഇരു മോട്ടോര്‍സൈക്കിളുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും വളരെ വിരളമാണ്.

ഈ രണ്ട് ഇലക്ട്രിക് ബൈക്കുകളും ഒരു ഡെല്റ്റഇവി BLDC മോട്ടോര്‍ നല്‍കും, ഇത് ഒറ്റ ചാര്‍ജില്‍ പരമാവധി 150 കിലോമീറ്റര്‍ പരിധി വരെ ഉപഭോക്താക്കള്‍ക്ക് നല്‍കും. പരമാവധി വേഗത 120 കിലോമീറ്ററായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
MOST READ: കിഗറിന്റെ വരവ് ആഘോഷമാക്കാന്‍ റെനോ; വില്‍പ്പന ശ്യംഖല വര്‍ധിപ്പിച്ചു

മുന്നിലെ ടയറുകള്‍ക്ക് ഡ്യുവല്‍ ഡിസ്ക് ബ്രേക്കുകള്‍ ലഭിക്കുന്നുവെന്ന് പരീക്ഷണ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍ സൈക്കിളില്‍ ഇതുവരെ കാണാനില്ലാത്ത ഫീച്ചറാണിതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിന് ഡിജിറ്റല്‍ കണ്‍സോളും മുന്‍വശത്ത് അപ്പ്ഡൈഡ്-ഡൗണ്‍ ഫോര്‍ക്കുകളും ലഭിക്കുന്നു. പിന് സസ്പെന്ഷന് ഒരു മോണോഷോക്കായിരിക്കുമെന്നും സൂചനയുണ്ട്. അടുത്ത മാസം പുറത്തിറങ്ങുമ്പോള്‍ ബൈക്കിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കുന്നു.

ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കബീര മൊബിലിറ്റി ഒരു ഇലക്ട്രിക് വെഹിക്കിള്‍ സ്റ്റാര്‍ട്ടപ്പാണ്. നിലവില്‍ ഇന്ത്യയില്‍ രണ്ട് നിര്‍മാണ പ്ലാന്റുകളാണ് ബ്രാന്‍ഡിനുള്ളത്.

2020-ല്‍ ഓട്ടോ എക്സ്പോയുടെ അവസാന പതിപ്പില്‍ കമ്പനി ആറ് വ്യത്യസ്ത ഇലക്ട്രിക് സ്കൂട്ടറുകള് പുറത്തിറക്കി, അതിലൊന്ന് വ്യത്യസ്ത കഴിവുള്ള റൈഡറുകള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.

ഈ സ്കൂട്ടറുകളെല്ലാം എക്സിക്യൂട്ടീവുകളുടെയും കോളേജ് വിദ്യാര്‍ത്ഥികളുടെയും അവസാന മൈല്‍ ഡെലിവറി ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
Source: Rushlane