ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

ഓഫ്-റോഡ് പ്രേമികളുടെ പ്രിയ വാഹനങ്ങളിലൊന്നാണ് ഫോഴ്‌സ് ഗൂർഖ. എന്നാൽ പുതിയ ബിഎസ്-VI മോഡലിനായി വിപണി കാത്തിരിക്കാൻ തുടങ്ങിയിട്ട് കൊല്ലം ഒന്നാകുന്നു.

ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

ഒരു പക്കാ ഇന്ത്യൻ ഓഫ്-റോഡ് എസ്‌യുവിയായ ഗൂർഖയെ ചില മാറ്റങ്ങളുമായി 2020 ഓട്ടോ എക്സ്പോയിൽ ഫോഴ്‌സ് അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം തന്നെ നിരത്തുകളിൽ ഇടംപിടിക്കേണ്ടതായിരുന്നെങ്കിലും മനുഷ്യരാശിയെ പിടിച്ചുലച്ച കൊവിഡ്-19 എന്ന മഹാമാരി വാഹനത്തിന്റെ അരങ്ങേറ്റം വൈകിപ്പിക്കുകയായിരുന്നു.

ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

കോംപാക്ട് ഓഫ്-റോഡറിന്റെ പുതിയ ആവർത്തനത്തെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നതും. ഒരു വർഷക്കാലമായി എസ്‌യുവിയെ നിരത്തുകളിൽ പരീക്ഷണയോട്ടത്തിന് വിധേയമാക്കുന്നതല്ലാതെ വിൽപ്പനയ്ക്ക് എത്തുന്ന ഒരു കാര്യവും കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുമില്ല.

MOST READ: പ്രാരംഭ വില 51.50 ലക്ഷം രൂപ; പുതിയ 3 സീരീസ് ഗ്രാൻ ലിമോസിൻ വിപണിയിൽ

ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

ഇപ്പോൾ 2021 മോഡലിന്റെ പുതിയ സ്പൈ ചിത്രങ്ങൾ റഷ്‌ലൈൻ പുറത്തുവിട്ടിട്ടുണ്ട്. പുതിയ ഗൂർഖയുടെ ബോക്സി ഡിസൈൻ നിലവിലുണ്ടായിരുന്ന മോഡലായി നിലനിർത്തും. പുറത്തുനിന്ന് കാര്യമായ പരിഷ്ക്കരണങ്ങളൊന്നും കാണാൻ സാധിക്കില്ലെങ്കിലും അകത്തളം ഏറെ പുതുയുള്ളതായിരിക്കും എന്നതാണ ശ്രദ്ധേയം.

ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

എങ്കിലും കാഴ്ച്ചയിൽ പുതുമ നിലനിർത്താനായി ഫെയ്‌സ്‌ലിഫ്റ്റഡ് ഗൂർഖയുടെ മുൻവശത്ത് ഒരു പുതിയ ഗ്രില്ലും ഫ്രണ്ട് ബമ്പറും ലഭിക്കും. പുനർ‌രൂപകൽപ്പന ചെയ്‌ത ബമ്പറിൽ‌ ഒരു ജോടി പുതിയ ഫോഗ് ലാമ്പുകളും മധ്യഭാഗത്ത് ചതുരാകൃതിയിലുള്ള എയർ ഡാമും ആയിരിക്കും ഇടംപിടിക്കുക.

MOST READ: മന്ത്രി വാഹനങ്ങളും നിയമപരിധിയിൽ തന്നെ; സൺ ഫിലിമുകളും കർട്ടനുകളും നീക്കം ചെയ്യാൻ നിർദ്ദേശം നൽകി MVD

ക്ലാമ്പ്-ഷെൽ ബോണറ്റിന്റെ വശത്ത് അതിന്റെ റെട്രോ-സ്റ്റൈൽ വിളിച്ചോതുന്ന റൗണ്ട് ഹെഡ്‌ലാമ്പുകൾക്ക് മുകളിലായി സിഗ്നേച്ചർ ടേൺ ഇൻഡിക്കേറ്ററുകളും കാണാം. സംയോജിത വൃത്താകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകളാൽ ബൈ-എൽഇഡി ഹെഡ്‌ലാമ്പുകൾ പൂർത്തീകരിക്കുന്നു.

ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

മെച്ചപ്പെട്ട വാട്ടർ വേഡിംഗ് കഴിവുകൾക്കായി ഒരു സ്നോർക്കൽ എസ്‌യുവിയുടെ ഹൂഡിന്റെ വശത്തായി കമ്പനി നൽകിയിട്ടുണ്ട്. പിൻഭാഗത്ത് ടെയിൽ‌ഗേറ്റിൽ‌ വിശാലമായ വിൻ‌ഡോ പാനൽ‌ ലഭിക്കുന്നു. അതേസമയം ടെയിൽ‌ ലാമ്പുകൾ‌ തിരശ്ചീനമായി പുനസ്ഥാപിച്ചു.

MOST READ: മുൻനിരയിലേക്ക് ടാറ്റ ഹാരിയറും; വിൽപ്പന കുതിച്ചുയരുന്നു

ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

ടെയിൽ‌ഗേറ്റിൽ ഘടിപ്പിച്ച സ്പെയർ‌ വീൽ‌ ഗൂർഖയ്ക്ക് ആവശ്യമായ എല്ലാ പരുഷതയും ഉപയോഗപ്രദവുമായ രൂപം നൽകുന്നു. ടെയിൽഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ചെറിയ ലാഡർ റൂഫിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ലഗേജ് റാക്ക് ആക്സസ് ചെയ്യാൻ ഉടമകളെ സഹായിക്കും.

ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

ചില ആധുനിക സവിശേഷതകൾ വാഗ്ദാനം ചെയ്യുമെങ്കിലും ക്യാബിൻ ലേഔട്ട് വളരെയധികം പ്രയോജനകരമായി തുടരും. ഇന്റീരിയറിനായി ഡ്യുവൽ-ടോൺ നിറം,പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റുള്ള പുതുക്കിയ ഡാഷ്‌ബോർഡ്, എയർ-കോൺ സിസ്റ്റത്തിനായുള്ള പുതിയ നിയന്ത്രണ ഉപരിതലങ്ങൾ എന്നിവ ഉൾപ്പെടുന്നു.

MOST READ: മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

എന്നിരുന്നാലും ക്യാബിന്റെ പ്രത്യേകത പുതിയ ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകളിലേക്കാണ് വരിക. ഇത് വാഹനത്തിന്റെ സുരക്ഷ വർധിപ്പിക്കാൻ സഹായിക്കും. മെർസിഡീസ് ബെൻസിൽ നിന്നുള്ള OM616 2.6 ലിറ്റർ ഡീസൽ എഞ്ചിനാകും എസ്‌യുവിക്ക് തുടിപ്പേകുക.

ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

എഞ്ചിൻ സവിശേഷതകളെക്കുറിച്ചും പവർ ഔട്ട്പുട്ടുകളെ കുറിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. സ്റ്റാൻഡേർഡായി 4×4 ലോ-റേഞ്ച് ട്രാൻസ്ഫർ കേസിന്റെ സഹായത്തോടെ 5 സ്പീഡ് മാനുവൽ ഗിയർബോക്സ് വഴി ഫോർവീൽ ഡ്രൈവ് ഓപ്ഷനും ഫോഴ്‌സ് വാഗ്‌ദാനം ചെയ്യും.

ഥാറിനും ജിംനിക്കും എതിരാളി; മാറ്റങ്ങളുമായി പുതിയ ഫോഴ്‌സ് ഗൂർഖ വിപണിയിലേക്ക്

പതിവുപോലെ ഗൂർഖ ഫെയ്‌സ്‌ലിഫ്റ്റ് ഒരു പരമ്പരാഗത ലാഡർ ഫ്രെയിം ചാസിയിലായിരിക്കും നിർമിക്കുക. വിപണിയിൽ എത്തുമ്പോൾ പുതിയ മഹിന്ദ്ര ഥാറുമായി കിടപിടിക്കാനാനും ഫോഴ്‌സ് താൽപര്യപ്പെടുക. കൂടാതെ വരാനിരിക്കുന്ന മാരുതി ജിംനിയും എസ്‌യുവിയുമായി മാറ്റുരയ്ക്കും.

Most Read Articles

Malayalam
English summary
New Force Gurkha Facelift SUV Spied Launch Soon. Read in Malayalam
Story first published: Thursday, January 21, 2021, 16:52 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X