മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

TN95, SE, M5 എന്നിങ്ങനെ മൂന്ന് പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കി ഇന്ത്യയിലെ ഇവി നിര്‍മാതാക്കളായ കൊമാകി. ആദ്യ രണ്ടെണ്ണം ഇലക്ട്രിക് സ്‌കൂട്ടറുകളും അവസാനത്തേത് ഇലക്ട്രിക് മോട്ടോര്‍സൈക്കിളുമാണ്.

മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

TN95, SE എന്നിവയുടെ വില യഥാക്രമം 98,000 രൂപയും 96,000 രൂപയുമാണ്. M5 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ വില 99,000 രൂപയാണ്. എല്ലാ വിലകളും ഡല്‍ഹി എക്‌സ്‌ഷോറൂം വിലകളാണ്.

മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

ഇന്ത്യന്‍ കുടുംബങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത വലിയ ഇലക്ട്രിക് സ്‌കൂട്ടറാണ് TN95 എന്ന് കൊമാകി പറയുന്നു. ബോഡിക്ക് ചുറ്റും ഒരു മെറ്റാലിക് ഗാര്‍ഡിനൊപ്പം പിന്നില്‍ ഘടിപ്പിച്ചിരിക്കുന്ന സ്റ്റോറേജ് ബോക്‌സും ഇതിന് ലഭിക്കും.

MOST READ: മെയ്ഡ് ഇന്‍ ഇന്ത്യ ഇലക്ട്രിക് സൈക്കിളുമായി നഹക് മോട്ടോര്‍സ്; വില 27,000 രൂപ

മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

ഒരൊറ്റ ചാര്‍ജില്‍ 100-150 കിലോമീറ്റര്‍ വരെയുള്ള ശ്രേണിയും കമ്പനി വാഗ്ദാനം ചെയ്യുന്നു. സ്‌കൂട്ടറിന് വേര്‍പെടുത്താവുന്ന ലിഥിയം അയണ്‍ ബാറ്ററിയാണ് ലഭിക്കുന്നത്. സ്‌കൂട്ടറിന്റെ പൂര്‍ണ്ണ സവിശേഷതകള്‍ കൊമാകി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

ഇതിന് പൂര്‍ണ്ണ കളര്‍ ഡിജിറ്റല്‍ ഡിസ്പ്ലേ, പാര്‍ക്ക് & റിവേഴ്സ് അസിസ്റ്റ്, ഓണ്‍-ബോര്‍ഡ് ക്രൂയിസ് കണ്‍ട്രോള്‍, റീജനറേറ്റീവ് ബ്രേക്കിംഗ് എന്നിവ പോലുള്ള സവിശേഷതകള്‍ ലഭിക്കുന്നു.

MOST READ: മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യയിലേക്ക് എത്തുന്നു

മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

SE-യും ഇലക്ട്രിക് സ്‌കൂട്ടര്‍ ശ്രേണിയിലേക്കാണ് അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ പ്രായത്തിലുമുള്ളവരെ ആകര്‍ഷിക്കുന്ന തരത്തിലാണ് SE രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

ഡാര്‍ക്ക് ബ്ലു, മെറ്റാലിക് ഗോള്‍ഡ്, ജെറ്റ് ബ്ലാക്ക്, ഗാര്‍നെറ്റ് റെഡ് എന്നിങ്ങനെ നാല് നിറങ്ങളാണ് സ്‌കൂട്ടറിന് ലഭിക്കുന്നത്. പാര്‍ക്കിംഗ്, റിവേഴ്‌സ് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, സെല്‍ഫ് ഡയഗ്‌നോസിസ്, ഫുള്‍ കളര്‍ ഡിസ്‌പ്ലേ തുടങ്ങിയ സവിശേഷതകള്‍ SE-യ്ക്കും ലഭിക്കുന്നു.

MOST READ: റാപ്പിഡിന്റെ എൻട്രി ലെവൽ വേരിയന്റ് റൈഡർ തിരിച്ചെത്തി; വില 7.79 ലക്ഷം രൂപ

മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്കുകള്‍ ലഭിക്കുന്ന ഇതിന് ഒറ്റ ചാര്‍ജില്‍ 100-120 കിലോമീറ്റര്‍ ദൂരം വരെ സഞ്ചരിക്കാന്‍ സാധിക്കും.

മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

അവസാനമായി, M5 എന്നൊരു മോഡലിനെയൂം കമ്പനി പരിചയപ്പെടുത്തി. ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്കാണ് ഇതിനെ അവതരിപ്പിച്ചിരിക്കുന്നത്. വേര്‍പെടുത്താവുന്ന ലിഥിയം അയണ്‍ ബാറ്ററിയും മോഡലിന് ലഭിക്കുന്നു.

MOST READ: അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

ഒറ്റ ചാര്‍ജില്‍ 100-120 കിലോമീറ്റര്‍ ദൂരം വരെ ഉപഭോക്താക്കള്‍ക്ക് സഞ്ചരിക്കാം. ഗോള്‍ഡ്, സില്‍വര്‍ എന്നിങ്ങനെ രണ്ട് ഷേഡുകളിലാണ് ബൈക്ക് ലഭ്യമാകുന്നത്. ഫീച്ചറുകളും സ്‌കൂട്ടറിനെ കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങളും ഇനിയും വെളിപ്പെടുത്തിയിട്ടില്ല.

മൂന്ന് പുതിയ ഹൈ സ്പീഡ് മോഡലുകള്‍ അവതരിപ്പിച്ച് കൊമാകി

മൂന്ന് അതിവേഗ മോഡലുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന വിപണിയിലെ ഏക സ്ഥാപനമാണിത്. ഉയര്‍ന്ന കരുത്തുള്ള ഈ 3 മോഡലുകള്‍ ഉപയോഗിച്ച്, എല്ലാ ഉപഭോക്താക്കള്‍ക്കും മികവ്, കരുത്തുറ്റ ബില്‍ഡ്, ഫ്യൂച്ചറിസ്റ്റ് ഡിസൈനുകള്‍ എന്നിവ നല്‍കുകയാണ് ലക്ഷ്യമെന്ന് കമ്പനി അറിയിച്ചു. ഇന്ത്യയെ ഹരിത മൊബിലിറ്റിയിലേക്ക് നയിക്കുന്നതിന് ഒരു പടികൂടി മുന്നേറാന്‍ സാധിച്ചുവെന്നും പ്രസ്താവനയില്‍ പറയുന്നു.

Most Read Articles

Malayalam
English summary
Komaki Introduced New 3 High Speed Electric Scooters In India. Read in Malayalam.
Story first published: Wednesday, January 20, 2021, 18:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X