അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

ടിഗുവാൻ ഓൾസ്പേസിന് വഴിമാറ കൊടുത്ത അഞ്ച് സീറ്റർ ടിഗുവാനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുങ്ങി ഫോക്‌സ്‌വാഗണ്‍. രാജ്യത്തെ ഉപഭോക്താക്കൾക്ക് എസ്‌യുവി മോഡലുകളോളുള്ള അഭിനിവേശം മനസിലാക്കിയാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്.

അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

ബാക്കി ശ്രേണിയിലെന്നപോലെ ഇത് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് മാത്രമേ വാഗ്ദാനം ചെയ്യുകയുള്ളൂ എന്ന കാര്യവും ശ്രദ്ധേയമാണ്. മുമ്പത്തെ അഞ്ച് സീറ്റർ ടിഗുവാനെപ്പോലെ തന്നെ രണ്ടാംവരവിലും വാഹനം പ്രാദേശികമായി ഒത്തുചേരും.

അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

കഴിഞ്ഞ വർഷം 2020 ജൂലൈയിൽ അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച ഫെയ്‌സ്‌ലിഫ്റ്റ് ടിഗുവാനെ അടിസ്ഥാനമാക്കി തന്നെയായിരിക്കും ഇന്ത്യക്കായുള്ള മോഡലിനെയും കമ്പനി നിർമിക്കുക.

MOST READ: ദീപാവലി ആഘോഷമാക്കാൻ എംജി ZS പെട്രോൾ എസ്‌യുവിയുമായി എത്തുന്നു

അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

അതിൽ പരിഷ്ക്കരിച്ച ഡിസൈനും ഇന്റീരിയറുമാണ് 2021 ടിഗുവാന് ലഭിക്കുക. ഹെഡ്‌ലൈറ്റ് ക്ലസ്റ്ററുമായി ലയിപ്പിക്കുന്ന പുനർ‌രൂപകൽപ്പന ചെയ്ത ഗ്രില്ലായിരിക്കും മാറ്റങ്ങളിൽ ഏറ്റവും ശ്രദ്ധപിടിച്ചുപറ്റുക. ഇത് പുതിയ ഗോൾഫ് 8-ന് സമാനമായി കാണപ്പെടും.

അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

മാത്രമല്ല പുനർ‌രൂപകൽപ്പന ചെയ്ത എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ‌ സവിശേഷമായ ത്രീ-ഡൈമെൻഷണൽ ഇഫക്റ്റ് അവതരിപ്പിക്കും. മറ്റ് ഡിസൈൻ മാറ്റങ്ങൾ എസ്‌യുവിയുടെ പുറംഭാഗത്തും പ്രതീക്ഷിക്കുന്നു.അതോടൊപ്പം തന്നെ ഫീച്ചർ ലിസ്റ്റും കമ്പനി ഒന്ന് പുതുക്കും.

MOST READ: കണ്ണുതള്ളി ഫോക്‌സ്‌വാഗണ്‍; വിൽപ്പനയ്ക്ക് എത്തുംമുമ്പേ ടി-റോക്കിന്റെ രണ്ടാം ബാച്ചും വിറ്റഴിഞ്ഞു

അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

ഒപ്പം ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ MIB3 ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റെ ആവർത്തനവും എസ്‌യുവിയിൽ ഇടംപിടിക്കും. ഏപ്രിൽ മാസത്തിൽ ടി-റോക്ക് എസ്‌യുവിയുടെ രണ്ടാം ബാച്ചിനൊപ്പം ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത പുതിയ ടിഗുവാനെ കമ്പനി ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

വിപണിയിൽ നിന്നും പിൻമാറുന്നതിന് മുമ്പ് ഉപയോഗിച്ചിരിക്കുന്ന ഡീസൽ എഞ്ചിന് പകരം ടി-റോക്ക് എസ്‌യുവിയുടെ 2.0 ലിറ്റർ ടിഡിഐ പെട്രോൾ യൂണിറ്റ് ഉപയോഗിച്ചായിരിക്കും പുറത്തിറക്കുക.

MOST READ: വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് XUV300; ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുമെന്ന് മഹീന്ദ്ര

അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

ഈ 2.0 ലിറ്റർ ടി‌എസ്‌ഐ യൂണിറ്റ് പരമാവധി 184 bhp കരുത്തിൽ 300 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. ഫോക്‌സ്‌വാഗന്റെ 4 മോഷൻ ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും എസ്‌യുവിയെ എതിരാളികളിൽ നിന്ന് വ്യത്യ‌സ്‌തമാക്കും.

അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

നേരത്തെ അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക് ഫോക്‌സ്‌വാഗൺ ടിഗുവാനുമായി 2017 മെയ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. അന്ന് 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകർന്നത്.

അഞ്ച് സീറ്റർ ടിഗുവാൻ എസ്‌യുവി തിരിച്ചെത്തുന്നു; കൂട്ടിന് പുത്തൻ പെട്രോൾ എഞ്ചിനും

ഓപ്ഷനായി പോലും പെട്രോൾ എഞ്ചിൻ ലഭിക്കാതിരുന്ന മോഡലിനെ പുതിയ ബിഎസ്-VI ചട്ടങ്ങൾ നിലവിൽ വരുന്നതിന്റെ ഭാഗമായാണ് വിപണിയിൽ നിന്നും പിൻവലിച്ചത്. പെട്രോൾ എഞ്ചിനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിക്ക് നിലവിൽ മികച്ച സ്വീകാര്യതയും ലഭിക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Volkswagen Will Relaunch The Tiguan 5-Seater SUV With An All-New Engine. Read in Malayalam
Story first published: Tuesday, January 19, 2021, 18:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X